പണിമുടക്ക്: കെഎസ്‌ആർടിസി ബസിന് നേരെ കല്ലേറ്; നഗരപരിധിക്കുള്ളിലെ ബസുകൾക്ക് എസ്കോർട്ട് നൽകി പോലീസ്

ബെംഗളൂരു : ഹൈക്കോടതി ഉത്തരവ് വകവയ്ക്കാതെ, കെഎസ്ആർടിസി ജീവനക്കാർ അർദ്ധരാത്രി മുതൽ പണിമുടക്ക് ആരംഭിച്ചു . പണിമുടക്കിന്റെ ആഘാതം പൊതുജനങ്ങൾക്കിടയിൽ വ്യക്തമായി കാണാം

സെൻട്രൽ ബസ് സ്റ്റേഷനിൽ ബസുകളില്ലാതെ ആളുകൾ ബുദ്ധിമുട്ടുകയാണ്.

വിവിധ ആവശ്യങ്ങൾ നിറവേറ്റണമെന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് കർണാടകയിലുടനീളം ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ജീവനക്കാർ പണിമുടക്കുന്നത് ,

കെ‌എസ്‌ആർ‌ടി‌സി ഉൾപ്പെടെയുള്ള ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകളുടെ ബസ് സർവീസുകൾ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഭാഗികമായി നിർത്തിവച്ചിരിക്കുകയാണ്.

  ഒരു ദിവസം കൂടി മാത്രം! ഒഴിഞ്ഞില്ലെങ്കിൽ വൻ പിഴ; ലൈസൻസ് റദ്ദാക്കും, വണ്ടി കെട്ടിവലിക്കും; ബുധനാഴ്ച മുതൽ ബെംഗളൂരുവിൽ വൻ ഒഴിപ്പിക്കൽ

കോലാർ സിറ്റി ബസ് സ്റ്റാൻഡിൽ കെ‌എസ്‌ആർ‌ടി‌സി ബസിന് നേരെ കല്ലെറിഞ്ഞു. കോലാറിലെ ബസ് സ്റ്റാൻഡ് പുലർച്ചെ മുതൽ നിശ്ചലമായിരുന്നു.

രാവിലെ 10 മണിയോടെ, അധികൃതർ രണ്ട് ബസുകൾ സ്റ്റാൻഡിലേക്ക് അയച്ചു. ഇതോടെയാണ് ബസിന് നേരെ ,കല്ലെറിയുകയും ബസിന്റെ ജനൽ ഗ്ലാസ് തകർക്കുകയും ചെയ്തത്.

ബെൽഗാം ഡിവിഷണൽ പോലീസ് കമ്മീഷണർ ഭൂഷൺ ഗുലാബറാവു ബോറാസെയും ഡിസിപി നാരായണ ബർമാനിയും അവരുടെ ജീവനക്കാരും ചേർന്ന് സെൻട്രൽ ബസ് സ്റ്റേഷനിലെ ആളുകളെ സ്വകാര്യ ബസുകളിലും വാഹനങ്ങളിലും അവരുടെ സ്വന്തം നാടുകളിലേക്ക് അയയ്ക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നാട്ടിലേക്കടക്കമുള്ള യാത്രയിലെ വൻ ദുരിതത്തിന് പ്രതിവിധി; കെഎസ്ആർ ബെംഗളൂരു, യശ്വന്ത്പൂർ സ്റ്റേഷനുകളിൽ കൂറ്റൻ വികസന മാസ്റ്റർ പ്ലാൻ പുറത്ത്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടോൾ പ്ലാസകളില്ല, യാത്ര തികച്ചും സൗജന്യം! പക്ഷേ കാത്തിരിക്കുന്നത് വൻ നികുതി ഭാരം; ബെംഗളൂരുവിൽ വരാൻ പോകുന്ന മാറ്റങ്ങൾ ഇങ്ങനെ
[masterslider id="10"]

Related posts