വിദ്യാർഥിയെ ബസ്സിടിപ്പിക്കാൻ ശ്രമിച്ച് കെഎസ്ആർടിസി ഡ്രൈവർ

ആലപ്പുഴ∙ അരൂരിൽ വിദ്യാർഥിയെ ബസ്സിടിപ്പിക്കാൻ ശ്രമിച്ച് കെഎസ്ആർടിസി ഡ്രൈവർ . ദേഹത്തേക്ക് ചെളിവെള്ളം തെറിപ്പിച്ചതിനെതിരെ പ്രതിഷേധിച്ച വിദ്യാർഥിയെ ആണ് ബസിടിപ്പിക്കാൻ ശ്രമം നടന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. കോതമംഗലത്ത് വിദ്യാർഥി ആയ യദുകൃഷ്ണന്റെ ദേഹത്തേക്ക് ആണ് തിരുവനന്തപുരം – അങ്കമാലി റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ചെളിവെള്ളം തെറിപ്പിച്ചത്. അരൂരിലെ സ്വകാര്യ ഹോട്ടലിനു മുന്നിലായിരുന്നു സംഭവം. ബൈക്കിൽ തൃപ്പൂണിത്തുറയിലേക്കു പോവുകയായിരുന്ന യദുകൃഷ്ണന്റെ വസ്ത്രങ്ങളിൽ ചെളി പുരണ്ടതിനാൽ കോളജിലേക്കുള്ള യാത്ര മുടങ്ങുന്ന സ്ഥിതിയായി. ഇതോടെയാണ് വിദ്യാർഥി ബസിനെ പിന്തുടർന്നെത്തി മുന്നിൽ കയറിനിന്ന് പ്രതിഷേധിച്ചത്.…

Read More

കെഎസ്ആർടിസി പണിമുടക്ക് പിൻവലിച്ചു; ബസുകൾ നിരത്തിലിറങ്ങി; തൊഴിലാളികൾ ജോലിയിലേക്ക് തിരിച്ചെത്തി

ബെംഗളൂരു: കെ‌എസ്‌ആർ‌ടി‌സിയുടെ അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചു. ഹൈക്കോടതി നിർദ്ദേശപ്രകാരം ട്രാൻസ്‌പോർട്ട് ജീവനക്കാരുടെ പണിമുടക്ക് മാറ്റിവയ്ക്കുന്നതായി ഗതാഗത സംഘടനകളുടെ സംയുക്ത ആക്ഷൻ കമ്മിറ്റി പ്രസിഡന്റ് അനന്ത് സുബ്ബറാവു അറിയിച്ചു. അങ്ങനെ, ചൊവ്വാഴ്ച വൈകുന്നേരം മുതൽ ട്രാൻസ്‌പോർട്ട് ബസുകളുടെ (ട്രാൻസ്‌പോർട്ട് സ്ട്രൈക്ക്) പതിവ് പോലെ ആരംഭിച്ചു. പണിമുടക്ക് മൂലം ആളുകൾക്ക് ഒരു പ്രശ്‌നവും ഉണ്ടാകരുത്. നാളത്തെ പണിമുടക്കിനെക്കുറിച്ച് നിങ്ങൾ അവരെ അറിയിക്കണം. അല്ലാത്തപക്ഷം കോടതിയലക്ഷ്യ കേസ് രജിസ്റ്റർ ചെയ്യുമെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിഭു ബഖ്രു, ജസ്റ്റിസ് സി.എം. ജോഷി എന്നിവരടങ്ങിയ ബെഞ്ച് മുന്നറിയിപ്പ് നൽകി. അതിനാൽ,…

Read More

ബിഗ് ബോസ് സീസൺ 7 ലേക്ക് ഗ്രാൻഡ് എൻട്രി നടത്തി ലെസ്ബിയൻ കപ്പിൾസ്

മാസങ്ങളുടെ കാത്തിരിപ്പിന് ഒടുവിൽ ബിഗ് ബോസ് ഏഴാം സീസണിന് കൊടിയേറുകയാണ്. ഓഗസ്‌റ്റ് മൂന്ന് ഞായറാഴ്‌ച്ചയാണ് ബിഗ് ബോസ് മലയാളം ഏഴാം സീസണിന്റെ ഗ്രാൻഡ് ലോഞ്ച് നടന്നത്. മോഹൻലാൽ അവതാരകനായ ഈ ഷോയിൽ, സിനിമാതാരങ്ങൾക്കൊപ്പം, സാധാരണക്കാർക്കും പങ്കെടുക്കാൻ അവസരം ലഭിച്ചു. സീസണിന്റെ തുടക്കത്തിൽ, മത്സരാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ശ്രമിച്ചു. ബിഗ് ബോസ് മലയാളത്തിലേക്കുള്ള പ്രവേശനത്തോടെ ലെസ്ബിയൻ ദമ്പതികളായ ആദില നസ്രീനും ഫാത്തിമ നൂറയും വാർത്തകളിൽ ഇടം നേടിക്കഴിഞ്ഞു. ബിഗ് ബോസ് മലയാളം സീസൺ 7 നെക്കുറിച്ച് ഇവരുടെ എൻട്രി വലിയ ചർച്ചകൾക്ക് വഴിയൊരുക്കുകയാണ്. എന്നാൽ…

Read More

വയോധികയെ വീടുകയറി ക്രൂരമായി മർദ്ദിച്ച അയല്‍വാസി അറസ്റ്റില്‍

കൊല്ലം: വയോധികയെ വീടുകയറി ക്രൂരമായി മർദ്ദിച്ച അയല്‍വാസി അറസ്റ്റില്‍. കൊല്ലം കൊട്ടാരക്കര ഗാന്ധിമുക്കില്‍ ഇന്നലെയാണ് സംഭവം നടന്നത്. റിട്ടയേർഡ് അദ്ധ്യാപികയായ സരസമ്മയാണ് മർദ്ദനത്തിനിരയായത്. 78 വയസാണ്. സംഭവത്തില്‍ സരസമ്മയുടെ അയല്‍വാസി ശശിധരനാണ് (70) അറസ്റ്റിലായത്. വീട്ടില്‍ അതിക്രമിച്ച്‌ കയറിയ ശശിധരനെ സരസമ്മ വടികൊണ്ട് അടിക്കാൻ ശ്രമിച്ചു. പിന്നാലെ ശശിധരൻ വടി പിടിച്ചുവാങ്ങിയതിനുശേഷം വയോധികയെ ക്രൂരമായി മർദ്ദിക്കുകയും വലിച്ചിഴയ്ക്കുകയുമായിരുന്നു. അയല്‍വാസികള്‍ തമ്മിലെ തർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. ഇവർ തമ്മില്‍ വഴക്ക് പതിവാണെന്നും നാട്ടുകാർ പറയുന്നു. മർദ്ദനത്തില്‍ പരിക്കേറ്റ സരസമ്മ ആശുപത്രിയില്‍ ചികിത്സ തേടി.

Read More

ഫിറ്റ്‌നസ് സെന്ററിന്റെ മൂന്നാം നിലയിൽ നിന്ന് വീണ് റിസപ്ഷനിസ്റ്റ് മരിച്ചു:

ബെംഗളൂരു: ഫിറ്റ്നസ് സെന്ററിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്തിരുന്ന യുവതി അതേ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു . ബെംഗളൂരു നോർത്ത് താലൂക്കിലെ കടബാഗെരെയിലാണ് സംഭവം. രക്ഷിത ( 20) യാണ് മരിച്ചത് . കടബാഗെരെയിലെ ജൂനിപ്പർ ഫിറ്റ്നസ് സെന്ററിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്തിരുന്ന യുവതി കഴിഞ്ഞ എട്ട് മാസമായി ഇവിടെ ജോലി ചെയ്തു വരികയായിരുന്നു. എന്നാൽ ഫിറ്റ്നസ് സെന്ററിന്റെ മൂന്നാം നിലയിലേക്ക് പോയ നിലത്തേക്ക് വീണു മരിക്കുകയായിരുന്നു. മരണവുമായി ബന്ധപ്പെട്ട് സംശയങ്ങൾ ഉയർന്നിട്ടുണ്ട്. യുവതിയുടെ ആത്മഹത്യ ചെയ്യാനുള്ള കാരണമെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. മൂന്നാം നിലയിൽ…

Read More

നേഹ ഹിരേമത്ത് കേസ്: പ്രതി ഫയാസിന്‍റെ ജാമ്യാപേക്ഷ തള്ളി കോടതി; നേരിട്ട് ഹാജരാകാൻ നിർദ്ദേശം

ബെംഗളൂരു: നേഹ ഹിരേമത്ത് കൊലക്കേസിലെ പ്രതിയായ ഫയാസിന്‍റെ ജാമ്യാപേക്ഷ ഹുബ്ബള്ളിയിലെ ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി തള്ളി. നീണ്ട വാദപ്രതിവാദങ്ങൾക്ക് ശേഷം വിധി പ്രഖ്യാപിച്ച ജഡ്ജി, ജാമ്യം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ ഘടകങ്ങളും ക്ഷമയോടെ പരിഗണിച്ചു. പ്രതിയെ അറസ്റ്റ് ചെയ്ത സമയത്ത് പോലീസ് നടപടിക്രമങ്ങൾ കൃത്യമായി പാലിച്ചില്ലെന്നും, അറസ്റ്റ് വിവരം പ്രതിയുടെ മാതാപിതാക്കളെ അറിയിച്ചില്ലെന്നും ചൂണ്ടിക്കാട്ടി ജാമ്യം അനുവദിക്കണമെന്ന് ഫയാസിന്‍റെ അഭിഭാഷകർ കോടതിയിൽ അഭ്യർത്ഥിച്ചിരുന്നു. എന്നിരുന്നാലും, ഈ കാര്യങ്ങളെല്ലാം പരിഗണിച്ചതിനുശേഷവും ജഡ്ജി ഫയാസിന്‍റെ ജാമ്യാപേക്ഷ തള്ളി. കഴിഞ്ഞ ഒരു വർഷവും നാല് മാസവുമായി…

Read More

ഇനി കബണ്‍ പാര്‍ക്കില്‍ സ്വകാര്യ ഗൈഡുകൾ ഔട്ട്

ബെംഗളൂരു: കബണ്‍ പാര്‍ക്കില്‍ സഞ്ചാരികള്‍ക്കായി സ്വകാര്യ ഗൈഡുകളുടെ സേവനം അനുവദിക്കില്ലെന്ന് ഹോര്‍ട്ടികള്‍ച്ചര്‍ വകുപ്പ് അറിയിച്ചു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ചില സ്വകാര്യ വ്യക്തികള്‍ ഗൈഡ് സേവനം ലഭ്യമാക്കി വരുന്നുണ്ട്. അടുത്തിടെ ഹോര്‍ട്ടികള്‍ച്ചര്‍ വകുപ്പ് ഗൈഡ് സംവിധാനം ആരംഭിച്ചതിനാല്‍ സ്വകാര്യ വ്യക്തികളെ ഒഴിവാക്കാന്‍ തീരുമാനിക്കുകയായിരുന്നു. എല്ലാ ഞായറാഴ്ചകളിലും രാവിലെ 7.30 മുതല്‍ 9 വരെയാണ് ഹോര്‍ട്ടികള്‍ച്ചര്‍ വകുപ്പ് നൽകുന്ന ഗൈഡ് സേവനം ലഭിക്കുക.

Read More

ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് അന്തരിച്ചു

ജമ്മു: ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് അന്തരിച്ചു. 79 വയസായിരുന്നു. ദീർഘനാളായി അസുഖബാധിതനായിരുന്നു. ന്യൂഡല്‍ഹിയിലെ റാം മനോഹര്‍ ലോഹിയ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. പുൽവാമ ആക്രമണം നടക്കുമ്പോൾ ഗവർണറായിരുന്നു. പുൽവാമ ആക്രമണവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ സത്യപാൽ മാലിക് നടത്തിയിരുന്നു.

Read More

ബസ് ജീവനക്കാരുടെ പണിമുടക്ക്: മെട്രോ സ്റ്റേഷനുകളിൽ കനത്ത തിരക്ക്

ബെംഗളൂരു: കർണാടക ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ജീവനക്കാർ ഇന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചതിനാൽ ബെംഗളൂരുവിലെ ബസ് സർവീസുകൾ ഭാഗികമായി തടസ്സപ്പെട്ടു. പൊതുഗതാഗതവും സ്തംഭിച്ചു. ഇതിന്റെ ഫലമായി ബെംഗളൂരുവിലെ നിരവധി മെട്രോ സ്റ്റേഷനുകളിൽ തിരക്കും വർദ്ധിച്ചു.

Read More

ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം; ഒരു ഗ്രാമമൊന്നാകെ ഒലിച്ചുപോയി

ഡെറാഢൂണ്‍: ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ വന്‍ നാശനഷ്ടം. 60 പേരെ കാണാതായെന്നാണ് പ്രാഥമിക വിവരം. ഘിര്‍ ഗംഗാനദിയിലൂടെ പ്രളയജലം ഒഴുകിയെത്തിയതോടെ ഒരു ഗ്രാമമൊന്നാകെ ഒലിച്ചുപോയി. ഉത്തരകാശിയിലെ ധരാലി ഗ്രാമത്തെയാണ് മിന്നല്‍പ്രളയം തകര്‍ത്തുകളഞ്ഞത്. ഒട്ടേറെ വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്ത് എത്തിയിട്ടുണ്ട്. നിരവധി പേര്‍ക്ക് ജീവഹാനി സംഭവിച്ചുണ്ടാകാമെന്നാണ് വിലയിരുത്തല്‍. രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. കേന്ദ്ര ദുരന്തനിവാരണ സേന ഉള്‍പ്പടെ സ്ഥലത്ത് എത്തിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി സംസ്ഥാനത്ത ശക്തമായ മഴയാണ് തുടരുന്നത്.

Read More
Click Here to Follow Us