എയ്‌റോസ്‌പേസ് പാർക്കിനായി ഭൂമി ഏറ്റെടുക്കുന്നതിൽ നിന്ന് പിന്മാറി സംസ്ഥാന സർക്കാർ

ബെംഗളൂരു: കര്‍ഷകരുടെ നീണ്ട പ്രതിഷേധത്തെ തുടര്‍ന്ന് ദേവനഹള്ളി താലൂക്കിലെ 13 ഗ്രാമങ്ങളിലായി 1,777 ഏക്കര്‍ കൃഷിഭൂമി എയ്‌റോസ്‌പേസ് പാര്‍ക്കിനായി ഏറ്റെടുക്കാനുള്ള നടപടിക്രമങ്ങള്‍ കര്‍ണാടക സര്‍ക്കാര്‍ ഉപേക്ഷിച്ചു.

ചൊവ്വാഴ്ച ബെംഗളൂരുവില്‍ കര്‍ഷക പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയ മുഖ്യമന്ത്രി സിദ്ധരാമയ്യ ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയ നിര്‍ത്തിവയ്ക്കുന്നതായി പ്രഖ്യാപിച്ചത്.

കർഷകരുടെ താത്പര്യത്തിന് പ്രധാന്യം നൽകുന്നതിനാലാണ് സ്ഥലമേറ്റെടുപ്പ് ഉപേക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. സ്വമേധയാ ഭൂമി നൽകാൻ തയ്യാറാകുന്ന കർഷകരിൽനിന്ന് സ്ഥലം ഏറ്റെടുക്കും. ഇവർക്ക് മികച്ച നഷ്ടപരിഹാരവും പകരം ഭൂമിയും നൽകുമെന്ന് അദ്ദേഹം അറിയിച്ചു,

  കേരളത്തിൽ ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

ഭൂമി ഏറ്റെടുക്കൽ നടപടികൾ ഉപേക്ഷിക്കാനുള്ള തീരുമാനത്തെത്തുടർന്നാണ് ചന്നരായപട്ടണയിൽ 1,198 ദിവസം നീണ്ടുനിന്ന കർഷക പ്രതിഷേധം ചൊവ്വാഴ്ച അവസാനിപ്പിച്ചത്.

വ്യോമയാന-പ്രതിരോധ വ്യവസായ രംഗത്ത് സംസ്ഥാനത്തിന്റെ സാന്നിധ്യം ശക്തമാക്കാനായിരുന്നു പുതിയ എയറോസ്പേസ് പാർക്ക് ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചത്.

രാജ്യാന്തര വിമാനത്താവളത്തോടുചേർന്ന് നിലവിലുള്ള എയറോസ്പേസ് പാർക്കിൽ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ), ബോയിങ്, എയർബസ്, കോളിൻസ് തുടങ്ങിയ മുൻനിരകമ്പനികൾ പ്രവർത്തിക്കുന്നുണ്ട്. ഇവയ്ക്കടക്കം വികസന പ്രവർത്തനങ്ങൾ സാധ്യമാക്കുന്നതിനായിരുന്നു പുതിയ പാർക്ക് ആരംഭിക്കാൻ ഒരുങ്ങിയത്.

  വർഷങ്ങളുടെ കാത്തിരിപ്പിന് ഒടുവിൽ ദക്ഷിണാഫ്രിക്കയിൽ നിന്നും നാല് ചീറ്റപ്പുലികൾ ബെംഗളൂരു ബന്നാർഘട്ട പാർക്കിലെത്തി

2022-ലായിരുന്നു ഇതിനായി ദേവനഹള്ളി താലൂക്കിലെ 13 ഗ്രാമങ്ങളിൽനിന്നുള്ള 1777 ഏക്കർ സ്ഥലം ഏറ്റെടുക്കാൻ ഉത്തരവ് പുറപ്പെടുവിച്ചത്. വികസനത്തിന് എതിരല്ലെങ്കിലും കൃഷിഭൂമി വിട്ടുനൽകില്ലെന്ന നിലപാടിലായിരുന്നു കർഷകർ

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുരുക്കഴിയുന്ന കുംഭമേള വിവാദം: വൈറൽ സുന്ദരിയുടെ വയസ്സിൽ നടന്ന കളി പൊളിച്ച് പോലീസ്!
[masterslider id="10"]

Related posts

Click Here to Follow Us