കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചവരിൽ നിന്ന് പിഴ ഇനത്തിൽ പോലീസ് ഈടാക്കിയത് 83 ലക്ഷം രൂപ.

ബെംഗളൂരു: മഹാമാരിയുടെ രണ്ടാം തരംഗത്തിൽ കോവിഡ് 19 മാനദണ്ഡങ്ങൾ ലംഘിച്ചവരിൽ നിന്ന് പിഴ ഇനത്തിൽ  ബെംഗളൂരു പോലീസ് 83 ലക്ഷം രൂപ ഈടാക്കിയതായി ബെംഗളൂരു പോലീസ് പ്രസ്‌താവനയിൽ  അറിയിച്ചു.

കോവിഡ് നിയമങ്ങൾ ലംഘിച്ച 33,614 പേരിൽ നിന്ന് ഏപ്രിൽ മാസത്തിലെ ആദ്യ 11 ദിവസങ്ങളിലായി ബെംഗളൂരു സിറ്റി പോലീസ് പിഴയായി ഈടാക്കിയ തുകയാണ്  ഇത്. മാസ്ക് ധരിക്കാത്തവർക്കും പൊതുസ്ഥലങ്ങളിൽ സാമൂഹിക അകലം പാലിക്കാത്തവർക്കും പിഴ ഈടാക്കിയതായി ബെംഗളൂരു പോലീസ് പറഞ്ഞു.

  ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എം.ഡി.എം.എയുമായി അറസ്റ്റില്‍

മാസ്ക് ധരിക്കാത്തതിന് 80,29,725 രൂപയും പൊതുസ്ഥലങ്ങളിൽ ശാരീരിക അകലം പാലിക്കാത്തതിന് 32,00,161 രൂപയുമാണ് പോലീസ് പിരിച്ചതെന്ന് പോലീസ് പ്രസ്താവനയിൽ പറഞ്ഞു.

രണ്ടാം തരംഗത്തിൽ രോഗികളുടെ എണ്ണവും മരണസഖ്യയും കൂടി വരുന്ന സാഹചര്യത്തിൽ ജനങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ശക്തമായ പരിശോധനയാണ് പോലീസ് ബെംഗളൂരു നഗരത്തിൽ ഏർപ്പെടുത്തിയിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോയിൽ തൊഴിലവസരം; അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെ എന്ന് അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹെഡ്‌ലൈറ്റില്ല, വെളിച്ചം മൊബൈൽ ടോർച്ച്! കെ.കെ.ആർ.ടി.സി ബസ് ഓടിച്ച ഡ്രൈവർക്കും ജീവനക്കാർക്കും സസ്പെൻഷൻ
[masterslider id="10"]

Related posts