ബെംഗളൂരുവിൽ 65,000 പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയം നിർമിക്കുമെന്ന് ഡി.കെ ശിവകുമാർ

ബെംഗളൂരു: 65,000 പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയം ബംഗളൂരുവിൽ നിർമിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ. ചിന്നസ്വാമി സ്റ്റേഡിയത്തേക്കാൾ ഇരട്ടിവലിപ്പമുള്ള അന്താരാഷ്ട്ര സ്​പോർട്സ് കോംപ്ലെക്സിന്റെ നിർമാണമാവും സർക്കാർ നടത്തുക. 50 ഏക്കർ ഭൂമിയിലാവും പുതിയ സ്റ്റേഡിയം നിർമിക്കുക. ബെംഗളൂരു സ്ഥാപകൻ നാഥപ്രഭു കെംപഗൗഡയുടെ ജന്മവാർഷികാഘോഷങ്ങളുടെ ഭാഗമായാണ് പുതിയ സ്റ്റേഡിയം നിർമിക്കുന്നത്. സ്റ്റേഡിയത്തിന്റെ കൃത്യമായ ലൊക്കേഷൻ ഏതെന്ന് വ്യക്തമാക്കാൻ ഡി.കെ ശിവകുമാർ തയാറായില്ല. യെലഹങ്കയിൽ നിന്നും എട്ട് കിലോമീററർ അകലെ പി.ആർ.ആർ റോഡിലാവും സ്റ്റേഡിയത്തിന്റെ നിർമാണം നടത്തുക. സ്റ്റേഡിയത്തിന്റെ നിർമാണത്തിനൊപ്പം നഗരത്തിലെ വേസ്റ്റ് മാനേജ്മെന്റിന് വേണ്ടിയും പുതിയ…

Read More

കൊൽക്കത്തയിൽ നിയമ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി; മുൻ വിദ്യാർത്ഥിയുൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

കൊൽക്കത്ത: സൗത്ത് കൊൽക്കത്തയിലെ ലോ കോളേജ് കാമ്പസിനുള്ളിൽ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തത് പൊലീസ്. സ്ത്രീ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ജൂൺ 25 നാണ് സംഭവം നടന്നതെന്ന് ഇര പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്ന് കൊൽക്കത്ത പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. കോളേജിലെ ഒരു പൂർവ്വ വിദ്യാർത്ഥി ഉൾപ്പെടെയുള്ള പ്രതികളെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും. മുഖ്യപ്രതിയായ മോണോജിത് മിശ്രയുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ, കോളേജിലെ അഖിലേന്ത്യാ തൃണമൂൽ കോൺഗ്രസിൻ്റെ (ടിഎംസി) യുവജന വിഭാഗത്തിൻ്റെ മുൻ പ്രസിഡന്റായിരുന്നുവെന്ന്…

Read More

ബെംഗളൂരു സ്റ്റേഡിയം ദുരന്തം: മൂന്ന് ഐ.പി.എസ് ഉദ്യോഗസ്ഥരുടെ സസ്​പെൻഷന് കേന്ദ്രസർക്കാർ അംഗീകാരം

ബെംഗളൂരു: ബെംഗളൂരു സ്റ്റേഡിയം ദുരന്തവുമായി ബന്ധപ്പെട്ട് മൂന്ന് ഐ.പി.എസ് ഉദ്യോഗസ്ഥരുടെ സസ്​പെൻഷന്​ കേന്ദ്രസർക്കാർ അംഗീകാരം. മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥരായ ദയാനന്ദ, വികാസ് കുമാർ, ശേഖർ എന്നിവരുടെ സസ്​പെൻഷനാണ് കേന്ദ്രം ഔദ്യോഗികമായി അംഗീകാരം നൽകിയത്. ജൂൺ നാലിന് ആർ.സി.ബിയുടെ വിജയാഹ്ലാദ പരേഡിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 11 പേർ മരിക്കാനിടയായ സംഭവത്തിൽ വീഴ്ച ചൂണ്ടിക്കാട്ട് ഐ.പി.എസ് ഓഫീസർമാരെ സസ്​പെൻഡ് ചെയ്യാൻ കർണാടക സർക്കാർ കേന്ദ്രത്തോട് ശിപാർശ ചെയ്തിരുന്നു. ഈ ശിപാർശയാണ് ഇപ്പോൾ കേന്ദ്രസർക്കാർ അംഗീകരിച്ചിരിക്കുന്നത്. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ കർണാടക പൊലീസിന് വീഴ്ചപ്പറ്റിയെന്നാണ് സംസ്ഥാനസർക്കാർ വ്യക്തമാക്കുന്നത്. ബെംഗളൂരുവിൽ അടുത്തിടെയുണ്ടായ…

Read More

കർണാടകയിൽ കടുവകൾ ചത്ത സംഭവം; വിഷം നൽകിയ രണ്ട് പേർ അറസ്റ്റിൽ

ബെംഗളൂരു: കർണാടകയിലെ എം.എം ഹിൽസിൽ കടുവകൾ ചത്ത സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. പെൺകടുവയും നാല് കുട്ടികളുമാണ് ചത്തത്. പശുവിനെ കൊന്ന ദേഷ്യത്തിന് മാദുരാജു എന്നയാൾ കടുവയെ വിഷം നൽകി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കണ്ടെത്തൽ. പശുവിന്റെ മാംസത്തിൽ വിഷംവെച്ച് ഇയാൾ കടുവകളെ കൊല്ലുകയായിരുന്നു. ഇയാൾക്ക് സഹായം നൽകിയ നാഗരാജു എന്നയാളിനേയും പൊലീസ് പിടികൂടിയിട്ടുണ്ട്. നേരത്തെ മലായി മഹാദേശ്വര വന്യജീവി സങ്കേതത്തിൽ അമ്മയും നാല് കുഞ്ഞുങ്ങളുമുൾപ്പെടെ അഞ്ച് കടുവകൾ ചത്ത സംഭവം അന്വേഷിക്കാൻ കേന്ദ്രം പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രൂപീകരിച്ചിരുന്നു. സംഭവത്തിൽ വനംവകുപ്പിന്റെ ഉന്നതതല അന്വേഷണവും…

Read More

കടുവയും, കുഞ്ഞുങ്ങളും ചത്ത സംഭവം; പശുവി​ൻ്റെ ജഡം തിന്നതിനെ തുടർന്നെന്ന് റിപ്പോർട്ട്

ബെംഗളൂരു : ചാ​മ​രാ​ജ​ന​ഗ​റി​ൽ ക​ടു​വ​യും നാ​ല് കു​ഞ്ഞു​ങ്ങ​ളും ചത്ത സംഭവത്തിൽ കാരണം പ​ശു​വിൻ്റെ ​ ജഡത്തിൽ നിന്നേറ്റ വി​ഷ​ബാ​ധ​യെ​ന്ന് റി​പ്പോ​ർ​ട്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിന്നാണ് ഈ കാര്യം വ്യക്തമായതെന്ന് ചാ​മ​രാ​ജ​ന​ഗ​ർ സ​ർ​ക്കി​ൾ വ​നം ചീ​ഫ് ക​ൺ​സ​ർ​വേ​റ്റ​ർ ടി. ​ഹി​രാ​ലാ​ൽ പ​റ​ഞ്ഞു. മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്. ക​ടു​വ​ക​ളു​ടെ ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ളും സാ​മ്പി​ളു​ക​ളും പ​രി​ശോ​ധ​ന​ക്കാ​യി ലാ​ബി​ലേ​ക്ക് അ​യ​ച്ചു. പ​കു​തി ഭക്ഷിച്ച പ​ശു​വി​ൻ്റെ സാ​മ്പി​ളു​ക​ളും പ​രി​ശോ​ധ​ന​ക്ക് അ​യ​ച്ചു. ഏത് വിഷമാണ് ഉള്ളിൽ പ്രവേശിച്ചത് എ​ത്ര വി​ഷം ഉ​പ​യോ​ഗി​ച്ചു തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ൾ ലഭിക്കണം. ക​ടു​വ​ക്ക് ഏ​ക​ദേ​ശം 10…

Read More

അഞ്ച് കടുവകളുടെ മരണം: മൂന്ന് പേർ അറസ്റ്റിൽ

ബെംഗളൂരു: മലേമഹദേശ്വര വന്യജീവി സങ്കേതത്തിൽ അഞ്ച് കടുവകൾ ചത്ത നിലയിൽ കണ്ടെത്തിയതിന് കാരണം വിഷബാധയാണെന്ന് കണ്ടെത്തി . എന്നാൽ ആരാണ് അവയ്ക്ക് വിഷം കൊടുത്തതെന്ന് അറിയില്ലായിരുന്നു. കേസുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തതായി പോലീസും വനംവകുപ്പ് വൃത്തങ്ങളും മാധ്യമങ്ങളോട് പറഞ്ഞു . സംഭവുമായി ബന്ധപ്പെട്ട മാഡ എന്ന മധുരജു, നാഗരാജ്, കൂനപ്പ എന്നിവരെ അറസ്റ്റ് ചെയ്തു. പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും നിലവിൽ ഇവരെ ചോദ്യം ചെയ്തുവരികയാണ്. മധുരാജു എന്ന മാധവന്റെ ഉടമസ്ഥതയിലുള്ള കെഞ്ചി എന്ന പശുവിനെ ഒരു കടുവ കൊന്നു. മാധവ നാഗരാജിനോട്…

Read More

ബെംഗളൂരുവിലേക്ക് പോകുകയായിരുന്നു വന്ദേ ഭാരത് ട്രെയിനിൽ തീപിടുത്തം

ബെംഗളൂരു: ദാവണഗെരെയിൽ വന്ദേ ഭാരത് ട്രെയിനിന്റെ ചക്രത്തിൽ തീപിടിത്തം. ജീവനക്കാരുടെ കൃത്യനിഷ്ഠ കാരണം ഒരു അപകടവും സംഭവിച്ചിക്കാതെ വലിയൊരു ദുരന്തം ഒഴിവായി. ധാർവാഡിൽ നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്നു വന്ദേ ഭാരത് ട്രെയിൻ. ദാവണഗെരെയിൽ എത്തിയപ്പോൾ ചക്രത്തിൽ തീ പടർന്നു. തീപിടിത്തത്തെത്തുടർന്ന് ദാവണഗെരെയിൽ ട്രെയിൻ നിർത്തി. ശതാബ്ദി എക്സ്പ്രസിൽ യാത്രക്കാർ ബെംഗളൂരുവിലെത്തി. ഗെറ്റ് മാന്റെ കൃത്യനിഷ്ഠ കാരണമാണ് ആയിരക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിക്കപ്പെട്ടത്.

Read More

പതിനേഴുകാരിയെ ഓവുചാലിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: കൊല്ലത്ത് 17-കാരിയെ ഓവുചാലിൽ മരിച്ച നിലയിൽ കണ്ടെത്തി. കിളിക്കൊല്ലൂർ സ്വദേശി നന്ദ സുരേഷി(17)നെയാണ് ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന് മുൻവശത്തെ റെയിൽവെ ട്രാക്കിനോട് ചേർന്നുള്ള ഓടയിലാണ് മൃതദേഹം കണ്ടെത്തിയത്. കാലുതെറ്റി വീണതാകാമെന്നാണ് സംശയിക്കുന്നത്. മൂന്നാംകുറ്റി സ്വദേശി സുരേഷിന്റെ മകളാണ് നന്ദന. ഇന്നലെ വൈകുന്നേരം മുതൽ കുട്ടിയെ കാണാനില്ലായിരുന്നു. അൽപം മുൻപാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ കിളിക്കൊല്ലൂർ പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ ആരംഭിച്ചു.

Read More

നാട്ടിലേക്ക് ഉള്ള യാത്രക്കാർക്ക് ആശ്വാസം ; കേരളത്തെയും കർണാടകത്തെയും ബന്ധിപ്പിക്കുന്ന രണ്ടു അന്തസ്സംസ്ഥാന പാതകൾ നവീകരിക്കും

ബെംഗളൂരു  കേരളത്തെയും കർണാടകത്തെയും ബന്ധിപ്പിക്കുന്ന രണ്ടു അന്തസ്സംസ്ഥാന പാതകൾ നവീകരിക്കും. വയനാട്ടിലേക്കുള്ള കുട്ട -തോൽപ്പെട്ടി, കണ്ണൂരിലേക്കുള്ള മാക്കുട്ടം-കൂട്ടുപുഴ ചുരം റോഡുകളാണ് സംസ്ഥാന പൊതുമരാമത്തിന്റെ നേതൃത്വത്തിൽ നവീകരിക്കുക. തെക്കൻ കുടക് മേഖലയിലൂടെ കേരളവുമായി ബന്ധിപ്പിക്കുന്ന കുട്ട-തോൽപ്പെട്ടി അന്തസ്സംസ്ഥാന പാത 3.4 കോടി രൂപയ്ക്കാണ് നവീകരിക്കുകയെന്ന് വിരാജ്‌പേട്ട എംഎൽഎ എ.എസ്. പൊന്നണ്ണ അറിയിച്ചു. രണ്ട് പ്രവൃത്തികളുടെയും അന്തിമ പദ്ധതികൾ തയ്യാറകുന്നതേയുള്ളൂവെന്നും എംഎൽഎ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കുട്ടറോഡിലെ രണ്ടു പാലങ്ങളും വീതികൂട്ടും. കർണാടകത്തിൽനിന്ന് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകുന്ന മാക്കുട്ടം-കൂട്ടുപുഴ ചുരംറോഡ് വീതികൂട്ടും. ചുരം പാത വീതികുറഞ്ഞതുകാരണം വാഹനയാത്രികർക്ക്…

Read More

സംസ്ഥാനത്തെ വനമേഖലയില്‍ ഉരുള്‍പൊട്ടിയതായി സംശയം; സമീപജില്ലകളിൽ ഒന്നായ കേരളത്തിലെ പുഴകൾ കരകവിഞ്ഞ് ഒഴുകുന്നു

ബെംഗളൂരു : വയനാട്ടില്‍ മഴ ശക്തമായി തുടരുന്നു. കനത്ത മഴയില്‍ സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ കല്ലൂര്‍ പുഴ കരകവിഞ്ഞു. കര്‍ണാടക വനമേഖലയില്‍ ഉരുള്‍പൊട്ടിയതായി സംശയിക്കുന്നതിനാലും കൂട്ടുപുഴ ഭാഗത്ത് പുഴയിലെ ജലനിരപ്പ് വര്‍ധിക്കുന്നതിനാലും പഴശ്ശി ബാരേജിലെ ഷട്ടറുകള്‍ ഏത് സമയവും ക്രമീകരിക്കേണ്ടി വരുന്നതിനാലും വളപട്ടണം പുഴയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് പഴശ്ശി ജലസേചന വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഇരിട്ടി പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെയാണ് പഴശ്ശി ഡാമിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചത്. പുഴംകുനി ഉന്നതിയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി.  മുന്‍ കരുതലെന്ന…

Read More
Click Here to Follow Us