നന്ദി ഹിൽസിൽ വിനോദസഞ്ചാരികൾക്ക് നാല് ദിവസത്തേക്ക് വിലക്ക്

ബെംഗളൂരു: സംസ്ഥാന മന്ത്രിസഭാ യോഗം ബുധനാഴ്ച (ജൂലൈ 2) ചിക്കബെല്ലാപൂർ താലൂക്കിലെ നന്ദി കുന്നിൽ നടക്കും . ഈ സാഹചര്യത്തിൽ, മുൻകരുതൽ നടപടിയായി, ചിക്കബെല്ലാപൂർ ജില്ലാ ഭരണകൂടം ജൂൺ 30 ന് രാവിലെ 6 മുതൽ ജൂലൈ 3 ന് ഉച്ചയ്ക്ക് 2 വരെ നന്ദി കുന്നിലേക്കും സ്കന്ദഗിരി ധാമിലേക്കും പൊതുജനങ്ങൾക്ക് പ്രവേശനം നിയന്ത്രിച്ചിരിക്കുന്നു. 2025 ലെ 14-ാമത് മന്ത്രിസഭാ യോഗം ജൂലൈ 2 ന് ചിക്കബെല്ലാപൂർ താലൂക്കിലെ ലോകപ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ നന്ദി ഹിൽസിൽ നടക്കും. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ നടക്കുന്ന മന്ത്രിസഭാ…

Read More

നഗരത്തിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: നഗരത്തിൽ അറ്റക്കുറ്റപ്പണികൾ നടത്തുന്നതിന്റെ ഭാഗമായി വിവിധ ഇടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും. രാവിലെ 10 മുതൽ വൈകുന്നേരം 5 വരെയാണ് വൈദ്യുത തടസ്സം നേരിടുക. ശേഷാദ്രി റോഡ്, കുറുബാര സംഘ സർക്കിൾ, ഫസ്റ്റ് മെയിൻ റോഡ്, ഗാന്ധിനഗർ ഫസ്റ്റ് ക്രോസ്, ഗാന്ധിനഗർ സെക്കൻഡ് ക്രോസ്, ക്രസന്റ് റോഡ്, ശേഷാദ്രിപുരം, വിനായക സർക്കിൾ, കെംപെഗൌഡ റോഡ്, ടാങ്ക് ബണ്ട് റോഡ്, സുബേദാർ ചത്രം റോഡ്, ലക്ഷ്മണപുരി സ്ലം ഏരിയ, കബ്ബൺപേട്ട്, ആനന്ദ് റാവു സർക്കിൾ, റേസ് കോഴ്സ് റോഡ്, ചാലുക്യ സർക്കിൾ, ഹൈ ഗ്രൌണ്ട്സ്, മല്ലേശ്വരം.

Read More

നഗരത്തിൽ വരുന്നു അന്താരാഷ്ട്ര സ്‌പോർട്‌സ് കോംപ്ലക്‌സ്; ചിന്നസ്വാമി സ്റ്റേഡിയത്തേക്കാൾ ഇരട്ടിയോളം ആളുകളെ ഉൾക്കൊള്ളും;

ബെംഗളൂരു : ബെംഗളൂരുവിൽ ചിന്നസ്വാമി സ്റ്റേഡിയത്തേക്കാൾ ഇരട്ടിയോളം ആളുകളെ ഉൾക്കൊള്ളാനാകുന്ന അന്താരാഷ്ട്ര സ്പോർട്‌സ് കോംപ്ലക്സ് സ്ഥാപിക്കാൻ പദ്ധതിയുമായി കർണാടക സർക്കാർ. 50 ഏക്കർ സ്ഥലത്ത് 60,000 പേർക്കുള്ള ഇരിപ്പിടമൊരുക്കാൻ കഴിയുന്ന കോംപ്ലക്സാണ് നിർമിക്കുന്നതെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു. സർക്കാർ സ്ഥലംകണ്ടെത്തിയതായും അറിയിച്ചു. എന്നാൽ നഗരത്തിൽ എവിടെയാകും സ്പോർട്‌സ് കോംപ്ലക്സിന്റെ സ്ഥാനമെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല. യലഹങ്കക്കടുത്തുള്ള മാവള്ളിപുരയിലെ ശിവറാം കാരന്ത് ലേ ഔട്ടാണ് തിരഞ്ഞെടുത്തിരിക്കുന്നതെന്നാണ് വിവരം. ബെംഗളൂരു വികസന അതോറിറ്റി (ബിഡിഎ)യാകും കോംപ്ലക്സ് നിർമിക്കുക.  

Read More

ചാമുണ്ഡേശ്വരി ക്ഷേത്രത്തിലും പ്രത്യേക വസ്ത്രധാരണച്ചട്ടം വരുന്നു

CHAMUNDI HILLS

ബെംഗളൂരു : മൈസൂരു ചാമുണ്ഡേശ്വരി ക്ഷേത്രത്തിലും പ്രത്യേക വസ്ത്രധാരണച്ചട്ടം നടപ്പാക്കാൻ നീക്കം. മുരുഡേശ്വരക്ഷേത്രത്തിൽ പാശ്ചാത്യവസ്ത്രങ്ങൾക്ക് നിരോധനമേർപ്പെടുത്തിയതിനുപിന്നാലെയാണ് ചാമുണ്ഡേശ്വരി ക്ഷേത്രത്തിലും സമാനതീരുമാനം നടപ്പാക്കാൻ ഒരുങ്ങുന്നത്. ചാമുണ്ഡേശ്വരിക്ഷേത്ര വികസന അതോറിറ്റിയുടെ നേതൃത്വത്തിലാണ്, പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേക ഡ്രസ് കോഡ് നടപ്പാക്കാൻ ആലോചിക്കുന്നത്. സ്ത്രീകൾ ജീൻസ്, ഷോർട്സ്, സ്കർട്സ്, മിനിസ്കേർട്സ്, സ്ലീവ്‌ലെസ് ടോപ്പുകൾ എന്നിവ ധരിച്ച് ക്ഷേത്രത്തിനകത്ത് പ്രവേശിക്കുന്നത് നിരോധിച്ചേക്കും. അതുപോലെ പുരുഷന്മാർ ബെർമുഡ, നൈറ്റ് സ്യൂട്ടുകൾ, കീറിയ ജീൻസ് എന്നിവ ധരിച്ച് പ്രവേശിക്കരുത്. പുരുഷന്മാർ മുണ്ട്, പാന്റ്, ഷർട്ട്, മേൽമുണ്ട് എന്നിവമാത്രമേ ധരിക്കാവൂ. സ്ത്രീകൾ സാരിയോ ചുരിദാറോ…

Read More

റീൽസെടുത്ത് വൈറലാകാൻ ശ്രമം; കുടിവെള്ള ടാങ്കിലിറങ്ങി കുളിച്ച യുവാക്കളെ കസ്റ്റഡിയിലെടുത്ത് പൊലീസ്

ആലപ്പുഴ : റീൽസ് എടുത്ത് വൈറലാകുന്നതിനായി കുടിവെള്ള ടാങ്കിലിറങ്ങി കുളിച്ച യുവാക്കളെ കസ്റ്റഡിയിലെടുത്ത് പൊലീസ്. നാട്ടുകാരാണ് യുവാക്കളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. സംഭവത്തിൽ മൂന്ന് യുവാക്കളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ആയിരത്തോളം കുടുംബങ്ങൾ ഉപയോഗിക്കുന്ന കുടിവെള്ള ടാങ്കിലാണ് ഇവർ ഇറങ്ങി കുളിച്ചത്.യുവാക്കൾ ടാങ്കിൽ ഇറങ്ങി കുളിച്ചതോടെനിരവധി കുടുംബങ്ങളുടെ കുടിവെള്ളം പ്രതിസന്ധിയിലായി. വൈകീട്ട് മൂന്നര മണിയോടെയാണ് സംഭവം. വാട്ടർ ടാങ്കിന് മുകളിൽ നിന്ന് ആർപ്പ് വിളിയും, വലിയ ശബ്ദവും കേട്ടതോടെയാണ് നാട്ടുകാർ ഇവരെ ശ്രദ്ധിച്ചത്. പിന്നാലെയാണ് മൂന്ന് യുവാക്കൾ കുളിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്. ഒരാൾ വീഡിയോ ചിത്രീകരിക്കുകയും മറ്റ്…

Read More

ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി മരിച്ചു

ബെംഗളൂരു : മൈസൂരുവിൽ നടന്ന ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി മരിച്ചു. കോഴിക്കോട് വടക്കേകൈതച്ചാൽ കക്കട്ടിൽ നരിപ്പറ്റ ഉദിത് വിനു (20) ആണ് മരിച്ചത്. സിആർപിഎഫ് ഉദ്യോഗസ്ഥൻ വിനുകുമാർ, ലീന ദമ്പതിമാരുടെ എക മകനാണ്. മൈസൂരു വിദ്യാവികാസ് കോളേജിലെ ബിബിഎ അവസാന വർഷ വിദ്യാർഥിയായിരുന്നു. ജൂൺ 18-ന് രാത്രി 11-ന് ഭക്ഷണം കഴിച്ചശേഷം താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെ മൈസൂരു ദേവഗൗഡ സർക്കിളിൽ വെച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ് മൈസൂരു മണിപ്പാൽ ആശുപത്രിയിലെ ചികിത്സയ്ക്കിടെ വെള്ളിയാഴ്ച പുലർച്ചെയാണ് മരിച്ചത്. നാട്ടിലെത്തിച്ച മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.

Read More

തെലങ്കാനയിൽ പ്രമുഖ വാർത്താ അവതാരകയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

ഹൈദരാബാദ്: ടി.വി വാർത്താ അവതാരകയെ താമസസ്ഥലത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പ്രമുഖ വാർത്താ അവതാരക സ്വെഛ വൊട്ടാർക്കറാണ് മരിച്ചത്. ചിക്കട് പള്ളി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പൊലീസ് ആത്മഹത്യയിൽ അന്വേഷണം ആരംഭിച്ചു. സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങൾ ചർച്ചചെയ്യുന്ന പരിപാടി, രാഷ്ട്രീയ പരിപാടികൾ എന്നിവയുടെ അവതാരകയായി ശ്രദ്ധ നേടിയ മാധ്യമ പ്രവർത്തക‍യാണ് സ്വെഛ.

Read More

ഇരുചക്ര വാഹനങ്ങൾക്കും ടോൾ നൽകണോ? സംഭവത്തിൻ്റെ സത്യാവസ്ഥ ഇതാണ്

ന്യൂഡൽഹി: ഇരുചക്ര വാഹനങ്ങളും ദേശീയ പാതകളിൽ ടോൾ നൽകണമെന്ന വാർത്ത വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതിന് പിന്നാലെ വിഷയത്തിൽ പ്രതികരണവുമായി കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. ദേശീയ ഹൈവേ മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട് ഇതുവരെ ഒരുതരത്തിലുള്ള നിർദേശവും നൽകിയിട്ടില്ലെന്നും തെറ്റായ പ്രചാരണമാണ് നടക്കുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ‘ഇരുചക്ര വാഹനങ്ങളിൽ നിന്നും ടോൾ പിരിക്കാനൊരുങ്ങുന്നുവെന്ന് ചില മാധ്യമങ്ങൾ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽ പെട്ടെന്നും, എന്നാൽ കേന്ദ്രത്തിൻ്റെ ഭാഗത്ത് നിന്നും അങ്ങനെ ഒരു വിശദീകരണവും നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇരുചക്ര വാഹനങ്ങളെ ടോളിൽ…

Read More

ക​ർ​ണാ​ട​ക​യി​ൽ കന്നട മതി ; എ​ല്ലാം വ​കു​പ്പി​ലും ക​ന്ന​ട ഉ​പ​യോ​ഗം നി​ർ​ബ​ന്ധ​മാ​ക്കി ഉത്തരവ്

ബെംഗളൂരു : ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളി​ലെ എ​ല്ലാ ഭ​ര​ണ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും ക​ന്ന​ട ഉ​പ​യോ​ഗം നി​ർ​ബ​ന്ധ​മാ​ക്കി സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് . ഉ​ത്ത​ര​വ് പാ​ലി​ക്കാ​ത്ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ക​ർ​ശ​ന​മാ​യ അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് സ​ർ​ക്കാ​ർ വ്യക്തമാക്കി. മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ച് സം​സ്ഥാ​ന ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​ശാ​ലി​നി ര​ജ​നീ​ഷാണ് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചത്. ഔ​ദ്യോ​ഗി​ക ഭ​ര​ണ​ത്തി​ൽ ക​ന്ന​ട ഉ​പ​യോ​ഗം നി​ർ​ബ​ന്ധ​മാ​ക്കി മുന്നേ തന്നെ നി​ര​വ​ധി സ​ർ​ക്കു​ല​റു​ക​ൾ പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. എന്നാൽ ഇവ പാലിക്കുന്നില്ലെന്ന് ക​ന്ന​ട വി​ക​സ​ന അ​തോ​റി​റ്റി റി​പ്പോ​ർ​ട്ട് ചെ​യ്ത​ പശ്ചാത്തലത്തിലാണ് പു​തി​യ ഉ​ത്ത​ര​വ്. പു​തി​യ ഉ​ത്ത​ര​വ് പ്രകാരം എ​ല്ലാ…

Read More

കാനറാബാങ്കിലെ കവർച്ച; പിന്നിൽ സീനിയർ മാനേജർ; മൂന്നു പേരെ അറസ്റ്റു ചെയ്ത് പോലീസ്

ബെംഗളൂരു : വിജയപുര ജില്ലയിലെ കനറാ ബാങ്കിന്റെ മനഗുളി ബ്രാഞ്ചിൽനിന്ന് 59 കിലോഗ്രാം സ്വർണാഭരണങ്ങളും അഞ്ചു ലക്ഷത്തിൽപ്പരം രൂപയും കവർച്ച നടത്തിയതിനുപിന്നിൽ ശാഖയിലെ മുൻമാനേജർ. ഇയാളെയുൾപ്പെടെ മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തു. ബാങ്കിന്റെ സീനിയർ മാനേജരായ വിജയകുമാർ മോഹനര മിറിയല (41), കൂട്ടാളികളായ ജനതാ കോളനി സ്വദേശി ചന്ദ്രശേഖർ കൊട്ടിലിംഗ നെരെല്ല (38), ഹുബ്ബള്ളി ചാലൂക്യനഗർ സ്വദേശി സുനിൽ നരസിംഹലു മൊക (40) എന്നിവരെയാണ് വിജയപുര പോലീസ് അറസ്റ്റുചെയ്തത്. 10.75 കോടിരൂപ വിലമതിക്കുന്ന 10.5 കിലോ സ്വർണാഭരണങ്ങൾ കണ്ടെടുത്തു. കവർന്ന ആഭരണങ്ങൾ ഉരുക്കി…

Read More
Click Here to Follow Us