ബെംഗളൂരു : ഗുണ്ടൽപേട്ട് താലൂക്കിലെ ബന്ദിപ്പുർ കടുവസംരക്ഷണ കേന്ദ്രപരിധിയിലെ ഗുണ്ടെ വനമേഖലയിൽ ആൺകടുവയെ ചത്തനിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച രാത്രി വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പട്രോളിങ്ങിനിടെയാണ് ഏകദേശം അഞ്ചുവയസ്സുള്ള കടുവയുടെ ജഡം കണ്ടെത്തിയത്. സ്വാഭാവിക മരണമാണെന്നാണ് പ്രാഥമികനിഗമനം.
Read MoreMonth: June 2025
മുൻ കേന്ദ്രമന്ത്രി അനന്ത് കുമാർ ഹെഗ്ഡെയുടെ അറസ്റ്റ് സ്റ്റേ ചെയ്ത് ഹൈകോടതി
ബെംഗളൂരു : റോഡരികിലെ സംഘർഷവുമായി ബന്ധപ്പെട്ട് മുൻ കേന്ദ്രമന്ത്രിയും, ബി.ജെ.പി നേതാവുമായ അനന്ത് കുമാർ ഹെഗ്ഡെക്കെതിരെ നിർബന്ധിത നടപടി സ്വീകരിക്കരുതെന്ന് നിർദേശിച്ച് കർണാടക ഹൈകോടതി. തനിക്കെതിരെ ഫയൽ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിൽ വാദം കേട്ടശേഷമാണ് ജസ്റ്റിസ് എസ്.ആർ. കൃഷ്ണകുമാറിൻ്റെ സിംഗിൾ ബെഞ്ച് ഇടക്കാല ഉത്തരവ്. കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പൂർണമായി സഹകരിക്കണമെന്ന് ഹെഗ്ഡയോട് കോടതി നിർദേശിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം. സെയ്ഫ് ഖാൻ എന്ന ആളും കുടുംബവും ഹലേനഹള്ളിയിൽനിന്ന് തുമകൂരുവിലേക്ക് കാറിൽ യാത്ര ചെയ്യുന്നതിനിടെ ഹെഗ്ഡെ അക്രമിക്കുകയായിരുന്നു.…
Read Moreഹെൽമറ്റ് ധരിച്ചില്ല; യുവാവിനും, മാതാവിനും പൊതുമധ്യത്തിൽ പൊലീസ് മർദ്ദനം
ബെംഗളൂരു: ബെളഗാവി ചിക്കോടി താലൂക്കിൽ ഹെൽമറ്റ് ധരിച്ചില്ലെന്നാരോപിച്ച് യുവാവിനെയും,മാതാവിനെയും മർദിച്ച് പൊലീസ്. ഹൃഷികേശ് ലിംബിഗിദ് (28) സുശീലയും(48) എന്നിവർക്കാണ് പരിക്കേറ്റത്. മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ നിന്ന് ചിക്കോടിയിലേക്ക് മോട്ടോർ സൈക്കിളിൽ യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. ഹെൽമറ്റ് ധരിക്കാത്തതിനെ തുടർന്ന് പൊലീസ് യുവാവിനെ തടഞ്ഞ് നിർത്തി ചോദ്യം ചെയ്‌തു. മകനെ പൊലീസ് മർദിക്കാൻ തുടങ്ങിയപ്പോൾ അമ്മ സുശീല എതിർത്തു. പിന്നാലെ അമ്മയെയും പൊലീസ് ആക്രമിച്ചു. സുശീലയെ ചവിട്ടുകയും ലിംബിഗിദാദിൻ്റെ ഷർട്ട് വലിച്ചുകീറിയശേഷം ലാത്തികൊണ്ട് അടിക്കുകയും ചെയ്‌തു. പൊലീസിൻ്റെ മർദ്ദനത്തിൽ പരിക്കേറ്റ ലിംബിഗിദാദ് കുഴഞ്ഞു വീണു.
Read Moreമൂന്നാം ഭാര്യയെ കൊലപ്പെടുത്തിയ കേസ്; 23 വർഷത്തിനുശേഷം പ്രതി പിടിയിൽ
ബെംഗളൂരു : മൂന്നാം ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ 23 വർഷമായി ഒളിവിൽ കഴിഞ്ഞ പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്. റായ്ച്ചൂർ ജില്ലയിൽ ഹലധാൽ ഗ്രാമത്തിൽ നിന്നുള്ള ഹനുമന്ത് ഹുസെനപ്പയാണ്(75) അറസ്റ്റിലായത്. പ്രതി കുറ്റകൃത്യം നടന്ന സമയത്ത് ബദർലിയിലെ സർക്കാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ജൂനിയർ അസിസ്റ്റന്റായി ജോലി ചെയ്യുകയായിരുന്നു. ആദ്യ ഭാര്യയുടെ മരണത്തിന് ശേഷം രണ്ടാം വിവാഹം കഴിച്ച ഇയാൾ മൂന്നാമതായി രേണുകമ്മ എന്ന സ്ത്രീയെ വിവാഹം കഴിച്ചു. 2002ൽ കുടുംബ തർക്കത്തെത്തുടർന്ന് ഹനുമന്ത് രേണുകമ്മയെ കുത്തിക്കൊലപ്പെടുത്തി. മൃതദേഹം ചാക്കിലാക്കി ഉപേക്ഷിക്കാൻ ശ്രമിച്ചു. കണാടക ആർ.ടി.സി ബസിൽ…
Read Moreബെംഗളൂരു വ്യവസായിയിൽ നിന്ന് രണ്ട് കോടി രൂപ തട്ടിയെടുത്ത സംഘം അറസ്റ്റിൽ
ബെംഗളൂരു: വ്യവസായിയിൽ നിന്ന് രണ്ട് കോടി തട്ടിയെടുത്ത സംഘം അറസ്റ്റിൽ. ബെംഗളൂരുവിലെ എം.എസ് പാളയത്തിലാണ് സംഭവം. എറിവോൺ ഓക്സിജൻ ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഉടമ ഹർഷയിൽ നിന്നാണ് പണം തട്ടിയെടുത്ത്. എണ്ണ ബിസിനസ് തുടങ്ങുന്നതിന് വേണ്ടിയെടുത്ത രണ്ട് കോടി രൂപ ബിറ്റ്കോയിനാക്കി മാറ്റുന്നതിനായി ഇയാൾ പ്രകാശ് അഗർവാൾ, രക്ഷിത് എന്നിവരുടെ സഹായം. ഇരുവരും ഹർഷയെ നാരായണ ഭരത് എന്നയാൾക്ക് പരിചയപ്പെടുത്തി കൊടുത്തു. ഇയാൾ വഴി ബെഞ്ചമിൻ എന്നയാളുമായി ഹർഷ ബന്ധം സ്ഥാപിച്ചു. പണവുമായെത്തിയാൽ ബിറ്റ്കോയിനാക്കി നൽകാമെന്ന് ഇയാൾ അറിയിച്ചു. ബെഞ്ചമിന്റെ നിർദേശപ്രകാരം വ്യവസായി എം.എസ്…
Read Moreനഗരത്തിൽ യുവതിയുടെ മൃതദേഹം തുണിയിൽ പൊതിഞ്ഞ് മാലിന്യ ലോറിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
ബെംഗളൂരു: നഗരത്തിൽ ഒരു യുവതിയുടെ ദാരുണമായ കൊലപാതകം നടന്നു . ചന്നമ്മനകെരെ പോലീസ് സ്റ്റേഷൻ പരിധിയിലെ സ്കേറ്റിംഗ് ഗ്രൗണ്ടിന് സമീപമാണ് സംഭവം. യുവതിയെ കൊലപ്പെടുത്തി തുണിയിൽ പൊതിഞ്ഞ്ട മാലിന്യ ലോറിയിൽ ഇട്ട ശേഷം പ്രതികൾ രക്ഷപ്പെട്ടു. പോലീസ് കേസെടു ത്ത് അന്വേഷണം ആരംഭിച്ചു ഇന്നലെ രാത്രി വൈകി ഓട്ടോയിൽ സ്ത്രീയുടെ മൃതദേഹം കൊണ്ടുവന്ന അക്രമികൾ ഗ്രൗണ്ടിന് സമീപം നിർത്തിയിട്ടിരുന്ന മാലിന്യ ട്രക്കിൽ തട്ടി രക്ഷപെടുകയായിരുന്നു. 30-35 വയസ്സ് പ്രായമുള്ള സ്ത്രീയെ തിരിച്ചറിയാൻ പോലീസ് അന്വേഷണം നടത്തുന്നുണ്ട്, തിരിച്ചറിയാത്ത യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.…
Read Moreമന്ത്രവാദത്തിന് വേണ്ടി വളർത്തുനായയെ കൊലപ്പെടുത്തി യുവതി
ബെംഗളൂരു: മന്ത്രവാദത്തിന് വേണ്ടി വളർത്തുനായയെ കൊലപ്പെടുത്തി യുവതി. ഈയാഴ്ച ആദ്യമാണ് താന്ത്രിക മന്ത്രവാദത്തിന് വേണ്ടി യുവതി നായയെ കൊലപ്പെടുത്തിയ സംഭവം പുറത്തറിഞ്ഞത്. പശ്ചിമബംഗാളിൽ നിന്നുള്ള ത്രിപാർണ പായകാണ് കേസിലെ പ്രതി. ബെംഗളൂരുവിെൽ മഹാദേവപുരയിൽ കെട്ടിയിട്ട നായയെ ഇവർ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് കഴുത്തറുത്ത് കൊല്ലുകയായിരുന്നു. പിന്നീട് നായയുടെ ജഡം തുണിയിൽ പൊതിഞ്ഞ് ഫ്ലാറ്റിൽ സൂക്ഷിച്ചു. ഇവിടെ നിന്ന് ദുർഗന്ധം വമിച്ചതോടെയാണ് നായയെ കൊന്നവിവരം പുറത്ത് വന്നത്. നാട്ടുകാർ ബലംപ്രയോഗിച്ചാണ് യുവതിയുടെ വീടിനുള്ളിലേക്ക് കയറി നായയുടെ ജഡം പുറത്തെത്തിച്ചത്. ഇവിടെ നിന്ന് മറ്റ് രണ്ട് നായകളെ…
Read Moreഅമിതക്കൂലി വാങ്ങുന്നതിനെതിരെ ഓട്ടോ ഡ്രൈവർക്ക് മുന്നറിയിപ്പുമായി കർണാടക സർക്കാർ
ബെംഗളൂരു: അമിതക്കൂലി വാങ്ങുന്നതിനെതിരെ ഓട്ടോ ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി കർണാടക സർക്കാർ. സംസ്ഥാന ഗതാഗത വകുപ്പ് പുറത്തിറക്കിയ സർക്കുലറിലാണ് ഓട്ടോ ഡ്രൈവർമാർക്ക് മുന്നറിപ്പ് നൽകിയത്. ബൈക്ക് ടാക്സി നിരോധനത്തിന് ശേഷം അമിത ചാർജ് വാങ്ങുന്നത് സംബന്ധിച്ച പരാതികളിൽ വർധനയുണ്ടായിട്ടുണ്ടെന്ന് സർക്കുലറിൽ പറയുന്നു. നിരോധനം ലംഘിച്ച് സർവീസ് നടത്തിയ ബൈക്ക് ടാക്സികൾക്കെതിരെ നടപടിയെടുത്തിട്ടുണ്ടെന്നും കർണാടക ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡി വ്യക്തമാക്കി. അമിത ചാർജ് വാങ്ങുന്ന ഓട്ടോ ഡ്രൈവർമാർക്കെതിരെയും കർശന നടപടി തന്നെ ഉണ്ടാകുമെന്നും ഗതാഗതമന്ത്രി പറഞ്ഞു. ഈയടുത്ത് നടന്ന ഒരു സംഭവം കൂടി ചൂണ്ടിക്കാട്ടിയാണ് ഗതാഗത വകുപ്പിന്റെ…
Read More“വിദ്വേഷ പ്രസംഗകർക്കെതിരെ പൊലീസ് സ്വമേധയാ കേസെടുക്കണം അല്ലാത്ത പക്ഷം നിങ്ങൾക്കെതിരെ കേസ് ഞങ്ങളെടുക്കും”-മുഖ്യമന്ത്രി സിദ്ധരാമയ്യ
ബെംഗളൂരു : വിദ്വേഷ പ്രസംഗമോ പ്രചാരണമോ നടത്തുന്നവർക്കെതിരെ പൊലീസ് സ്വമേധയാ കേസെടുക്കുകയും അന്വേഷണം വേഗത്തിൽ പൂർത്തിയാക്കി നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ. ഡി.ജി.പി ഓഫീസിൽ സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ വാർഷിക പ്രവർത്തന അവലോകന യോഗത്തിൽ സംസാരിക്കവെയാണ് പരാമർശം. ഇത്തരം വിഷയങ്ങളിൽ പരാതി ലഭിച്ചാൽ വെച്ചുതാമസിപ്പിക്കാതെ ഉടൻ നടപടിയിലേക്ക് നീങ്ങണമെന്നും ഉദ്യോഗസ്ഥർ നടപടിയെടുത്തില്ലെങ്കിൽ ഞങ്ങൾ നിങ്ങൾക്കെതിരെ നടപടിയെടുക്കാൻ നിർബന്ധിതരാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വർഗീയ സംഘർഷങ്ങൾ, കൊലപാതകങ്ങൾ എന്നിവ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത് ദക്ഷിണ കന്നട ജില്ലയിലാണെന്നിരിക്കെ മറ്റ് ജില്ലകളിൽ എന്തുകൊണ്ടാണ് മംഗളൂരു വ്യത്യസ്തമാവുന്നതെന്നും അദ്ദേഹം…
Read Moreസഹോദരൻ്റെ സംസ്‌കാര ചടങ്ങിന് ചെന്നൈയിൽ നിന്നെത്തി സഹോദരി ; വാഹനാപകടത്തിൽ ദാരുണാന്ത്യം
ബെംഗളൂരു : വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. ദേശീയപാത 66 ലെ പാവഞ്ചെയ്ക്ക് സമീപമാണ് സംഭവം. സ്കൂട്ടറിൽ പിതാവിനൊപ്പം സഞ്ചരിച്ച ശ്രുതിയാണ് (27) മരിച്ചത്. ശ്രുതിയും, പിതാവും റെയിൻകോട്ട് ധരിക്കാൻ കടയ്ക്ക് സമീപം വാഹനം നിർത്തിയപ്പോൾ അമിത വേഗത്തിൽ വന്ന കാർ ഇടിച്ചാണ് അപകടമുണ്ടായത്. പിതാവ് ഗോപാലാചാര്യയുടെ കാലൊടിഞ്ഞ് നിലവിൽ ചികിത്സയിലാണ്. സഹോദരൻ സുജിത്തിൻ്റെ മരണത്തെത്തുടർന്ന് സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ ചെന്നൈയിൽ നിന്നെത്തിയതായിരുന്നു യുവതി. അമിത വേഗതയിൽ അശ്രദ്ധയമായി വാഹനമോടിച്ചതിന് കാർ ഡ്രൈവർ പ്രശാന്തിനെതിരെ പൊലീസ് കേസെടുത്തു. സോഫ്റ്റ്വെയർ കമ്പ്യൂട്ടർ എൻജിനീയറിങ് ബിരുദധാരിയാണ് ശ്രുതി.
Read More