ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി മരിച്ചു

ബെംഗളൂരു : മൈസൂരുവിൽ നടന്ന ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി മരിച്ചു. കോഴിക്കോട് വടക്കേകൈതച്ചാൽ കക്കട്ടിൽ നരിപ്പറ്റ ഉദിത് വിനു (20) ആണ് മരിച്ചത്.

സിആർപിഎഫ് ഉദ്യോഗസ്ഥൻ വിനുകുമാർ, ലീന ദമ്പതിമാരുടെ എക മകനാണ്. മൈസൂരു വിദ്യാവികാസ് കോളേജിലെ ബിബിഎ അവസാന വർഷ വിദ്യാർഥിയായിരുന്നു. ജൂൺ 18-ന് രാത്രി 11-ന് ഭക്ഷണം കഴിച്ചശേഷം താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെ മൈസൂരു ദേവഗൗഡ സർക്കിളിൽ വെച്ചാണ് അപകടം.

  പരിസ്ഥിതി ദിനാചരണവും വനിതാ വിങ് ഉദ്ഘാടനവും നടത്തി

ഗുരുതരമായി പരിക്കേറ്റ് മൈസൂരു മണിപ്പാൽ ആശുപത്രിയിലെ ചികിത്സയ്ക്കിടെ വെള്ളിയാഴ്ച പുലർച്ചെയാണ് മരിച്ചത്. നാട്ടിലെത്തിച്ച മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts