അഹമ്മദാബാദ്: വിമാന ദുരന്തത്തില്‍ മരിച്ചവരില്‍ 42 പേരെ തിരിച്ചറിഞ്ഞു. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി ഉള്‍പ്പെടെയുള്ളവരുടെ മൃതദേഹങ്ങളാണ് ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞത്. തിരിച്ചറിഞ്ഞ 14 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി. അപകടം നടന്ന് മൂന്ന് ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് ഡിഎന്‍എ പരിശോധനകള്‍ വേഗത്തിലായത്. ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹര്‍ഷ് രമേശ്ഭായ് സംഘ്‌വിയാണ് ഡിഎന്‍എ പരിശോധന സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. ശനിയാഴ്ച രാത്രി മുതല്‍ ഞായറാഴ് പകല്‍ ഒന്നോടെ 22 ഡിഎന്‍എ സാമ്പിളുകളുടെ പരിശോധന പൂര്‍ത്തിയാക്കി. ഇതോടെ ആകെ തിരിരിച്ചറിഞ്ഞ മൃതദേഹങ്ങളുടെ എണ്ണം 42 ആയി. ഇതില്‍…
Read MoreMonth: June 2025
എയർ ഇന്ത്യ എക്സ്പ്രെസ് വിമാനത്തിൽ എ.സിയില്ലാതെ യാത്രക്കാർക്ക് കഴിയേണ്ടി വന്നത് അഞ്ച് മണിക്കൂർ
ദുബൈ: എയർ ഇന്ത്യ എക്സ്പ്രെസ് വിമാനത്തിൽ എ.സിയില്ലാതെ യാത്രക്കാർക്ക് കഴിയേണ്ടി വന്നത് അഞ്ചു മണിക്കൂർ. കൊടും ചൂടിൽ ദുബൈ വിമാനത്താവളത്തിലാണ് യാത്രക്കാർക്ക് ദുരനുഭമുണ്ടായത്. സാങ്കേതിക തകരാർ മൂലം വിമാനം പുറപ്പെടാൻ വൈകിയതോടെയാണ് യാത്രക്കാർ ദുരിതത്തിലായത്. ദുബൈയിൽ നിന്ന് രാജസ്ഥാനിലേക്ക് യാത്ര ചെയ്യാൻ എത്തിയവരാണ് എയർ ഇന്ത്യ മൂലം വളഞ്ഞത്. ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നു. യാത്രക്കാർ പങ്കിട്ട ദൃശ്യങ്ങളിൽ, പ്രായമായവരും കുട്ടികളും ഉൾപ്പെടെയുള്ളവർ വിയർക്കുന്നതും എസി ഇല്ലാതെ അസ്വസ്ഥതയോടെ ഇരിക്കുന്നതും കാണാമായിരുന്നു. ഒടുവിൽ 7.35 നു പുറപ്പെടേണ്ടിയിരുന്ന വിമാനം 12.45 ന് ആണ് യാത്ര…
Read Moreശ്രദ്ധിക്കുക നഗരത്തി വാടകയ്ക്ക് താമസിക്കുന്നവരെ വീട്ടുടമകള്‍ തട്ടിപ്പിന് ഇരയാക്കുന്നത് ഇങ്ങനെ
ബെംഗളൂരു: അപ്പാർട്ടുമെന്റുകളും വീടുമെല്ലാം വാടകയ്ക്കെടുക്കുമ്ബോള്‍ നല്‍കുന്ന സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരികെ ലഭിക്കുകയെന്നത് വലിയ പ്രയാസമാണ് ബെംഗളൂരു നഗരത്തില്‍. അപ്പാര്‍ട്ടുമെന്റുടമകള്‍ പലപ്പോഴും ഇക്കാര്യത്തില്‍ അന്യായമായ നിലപാടുകളാണ് എടുക്കാറ്. ഇതില്‍ മലയാളികള്‍ അടക്കമുള്ള മറ്റ് സംസ്ഥാനക്കാരാണ് ദുരിതത്തിലാകാറ്. ദീർഘകാലമായി നിലനില്‍ക്കുന്ന ഈ പ്രശ്നം വീണ്ടും സജീവമായ ചർച്ചയിലേക്ക് എത്തിയിരിക്കുകയാണിപ്പോള്‍. ഇതിന് കാരണമായത് ബെംഗളൂരുവിലെ സർജാപൂരില്‍ താമസക്കാരനായ ശ്രാവണ്‍ ടിക്കൂ എന്നയാളുടെ ലിങ്ക്ഡിൻ പോസ്റ്റാണ്. ശ്രാവണിന്റെ പോസ്റ്റിന്റെ ഉള്ളടക്കം ഇങ്ങനെയാണ്: സർജാപൂർ റോഡിലെ 2BHK ഫ്ലാറ്റില്‍ നിന്ന് കുറെക്കൂടി വലിയ വീട്ടിലേക്ക് മാറിയതാണ് ശ്രാവണ്‍. സർജാപൂരിലെ വീടിന്റെ അറ്റകുറ്റപ്പണികളെല്ലാം…
Read Moreസർക്കാർ ജാതി സർവേയെ വിഭജനത്തിന് ഉപയോഗിക്കുന്നു- കർണാടക ബിജെപി അധ്യക്ഷൻ
ബെംഗളൂരു: കർണാടക സർക്കാർ ജാതി സർവേയെ വിഭജനത്തിന് ഉപയോഗിക്കുകയാണെന്ന വിമർശനവുമായി ബിജെപി അധ്യക്ഷൻ വിജയേന്ദ്ര. ബംഗളൂരുവിൽ ആർസിബി വിജയാഘോഷത്തിനിടെ തിരക്കിൽ പെട്ട് ആളുകൾ മരിച്ചതിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് സർക്കാർ ശ്രമമെന്നും അദ്ദേഹം വിമർശിച്ചു. സർവേയിലെ വിവരങ്ങൾ 10 വർഷം മുമ്പ് ശേഖരിച്ചതാണ്. ഡി.കെ ശിവകുമാറിനെ പോലുള്ളവർ പോലും ഇതു അംഗീകരിച്ചിരുന്നില്ല. ഇപ്പോൾ ബെംഗളൂരു അപകടത്തിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് വീണ്ടും സർവേയുമായി രംഗത്തുള്ളത്. ജാതി സർവേ കേന്ദ്രസർക്കാർ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെ വിവാദങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുക മാത്രമാണ് സംസ്ഥാന സർക്കാരിന്റെ ശ്രമമെന്നും…
Read Moreവൃദ്ധയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയെ പോലീസ് വെടിവെച്ചിട്ട് പിടികൂടി ചെയ്തു
ബെംഗളൂരു : കാർവാർ ജില്ലയിലെ ദണ്ഡേലി നഗരപരിധിയിൽ 60 വയസ്സുള്ള ഒരു സ്ത്രീയെ ബലാത്സംഗം ചെയ്ത് കൊള്ളയടിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാൻ പോയ പോലീസിനെ ആക്രമിച്ചു പ്രതി രക്ഷപ്പെടാൻ ശ്രമിച്ചു. കാലിൽ വെടിയുതിർത്ത് അറസ്റ്റ് ചെയ്തു. ജൂൺ 12 നാണ് ഐപിഎം വനമേഖലയിൽ ഒരു വൃദ്ധ സ്ത്രീയെ ബലാത്സംഗം ചെയ്ത് കൊള്ളയടിച്ചതുമായി ബന്ധപ്പെട്ട് ദണ്ഡേലി സിറ്റി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. ശനിയാഴ്ച ദണ്ഡേലി റൂറൽ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കുളഗി റോഡിലെ വനമേഖലയിൽ പ്രതിയായ പൈറോജ യാസിൻ യറഗട്ടി (23)…
Read Moreറബ്ബർമരം ഒടിഞ്ഞ് വീണ് എസ്റ്റേറ്റ് തൊഴിലാളി മരിച്ചു
റബ്ബർമരം ഒടിഞ്ഞ് വീണ് എസ്റ്റേറ്റ് തൊഴിലാളി മരിച്ചു. എരുമേലി ചെറുവളളി തോട്ടത്തിലെ തൊഴിലാളി മുനിയ സ്വാമി ( 56 ) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 1.30 ഓടെയായിരുന്നു സംഭവം. തോട്ടത്തിനുള്ളിലെ പഴയ ഫാക്ടറിക്ക് സമീപത്തുള്ള റോഡിലൂടെ ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുമ്പോഴാണ് അപകടം
Read Moreബെന്നിംഗഹള്ളി – കസ്തൂരി നഗർ റോഡിൽ മൂന്ന് മാസം ഗതാഗത നിയന്ത്രണം
ബെംഗളൂരു : റെയിൽവേ നിർമ്മാണ പ്രവർത്തനം നടക്കുന്നതിനാൽ മൂന്ന് മാസത്തേക്ക് കെ.ആർ പുരം ട്രാഫിക് പൊലീസ് സ്റ്റേഷൻ പരിധിയിൽ ബെന്നിംഗഹള്ളിയിൽ നിന്ന് കസ്തൂരിനഗറിലേ റെയിൽവേ സമാന്തര റോഡിൽ റെയിൽ പാലം മൂന്നു മാസത്തേയ്ക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഡെപ്യൂട്ടി പൊലീസ് കമീഷണർ (ട്രാഫിക് ഈസ്റ്റ്) സാഹിൽ ബാഗ്ലയാണ് ഈ കാര്യം വ്യക്തമാക്കിയത്. ബെന്നിംഗനഹള്ളി (സദാനന്ദനഗർ പാലം) ഭാഗത്ത് നിന്ന് ഓൾഡ് മദ്രാസ് റോഡിൽ ചേരുന്ന കൊക്കകോള ഗോഡോൺ റോഡിലൂടെയുള്ള ഗതാഗതം താൽക്കാലികമായി നിർത്തിവെച്ചു. • ഓൾഡ് മദ്രാസ് റോഡിലെ ബെന്നിഗനഹള്ളി റെയിൽവേ പാലം ഭാഗത്തുനിന്നും…
Read Moreകുന്ന് ഇടിഞ്ഞു: ദേശീയപാതയിലെ റോഡ് ഗതാഗതം തടസ്സപ്പെട്ടു
ബെംഗളൂരു: നഗരത്തിൽ പെയ്ത കനത്ത മഴയിൽ മംഗളൂരുവിന്റെ പ്രാന്തപ്രദേശത്തുള്ള വാമഞ്ചൂരിനടുത്തുള്ള കേതിക്കൽ കുന്ന് ഇടിഞ്ഞുവീണു. ദേശീയപാത 169 ൽ മംഗളൂരു-മൂടുബിദിരെ-കർക്കളയെ ബന്ധിപ്പിക്കുന്ന ഈ റോഡിലൂടെ വാഹനമോടിക്കുന്നവർ ഇപ്പോൾ ഭയത്തോടെയാണ് സഞ്ചരിക്കുന്നത്. ഈ റോഡിലൂടെ ഒരു റിക്ഷ സഞ്ചരിക്കുമ്പോൾ പെട്ടെന്ന് ഒരു കുന്ന് ഇടിഞ്ഞുവീണു. ഓട്ടോയുടെ തൊട്ടുമുന്നിൽ മണ്ണ് വീണതിനാൽ വലിയൊരു ദുരന്തം കഷ്ടിച്ച് ഒഴിവായി. ഒരു വശത്തെ റോഡ് പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുന്നു, ഇപ്പോൾ ഇരുവശത്തുനിന്നുമുള്ള വാഹനങ്ങൾ മറുവശത്തുകൂടിയാണ് സഞ്ചരിക്കുന്നത്.
Read Moreപുണെയിൽ പാലം തകർന്ന് 5 മരണം; നിരവധി പേരെ കാണാതായി
പുണെ: പുണെയിൽ പാലം തകർന്ന് അഞ്ച് മരണം. ഇന്ദ്രാണി പുഴയിലെ പാലമാണ് തകർന്നത്. തലേഗോൺ മേഖലയിലാണ് സംഭവം. പാലത്തിന് ബലക്ഷയം ഉണ്ടായതിനെ തുടർന്ന് ഇതിലൂടെയുള്ള വാഹനഗതാഗതം നിരോധിച്ചിരുന്നു. എന്നാൽ നദി കാണാനായി ആളുകൾ പാലത്തിൽ തടിച്ച് കൂടിയതോടെ അത് തകരുകയായിരുന്നു. തഹസിൽദാറുമായും കമ്മീഷണറുമായും സംസാരിച്ചിട്ടുണ്ട്. ചിലർ ഇപ്പോഴും കുടുങ്ങി കിടക്കുന്നുണ്ട്. ഇവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. എൻഡിആർഎഫ് ഉൾപ്പടെ സ്ഥലത്തെത്തിയിട്ടുണ്ടെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി അറിയിച്ചു.
Read Moreഅപ്പാർട്ട്മെന്റിന്റെ പന്ത്രണ്ടാം നിലയിൽ നിന്ന് വീണ് വിദ്യാർത്ഥി മരിച്ചു.
ബെംഗളൂരു: മംഗളൂരുവിന്റെ പ്രാന്തപ്രദേശത്തുള്ള കുറ്റാറിന്റെ അപ്പാർട്ട്മെന്റിന്റെ 12-ാം നിലയിൽ നിന്ന് വീണു എസ്എസ്എൽസി വിദ്യാർത്ഥി മരിച്ചു. കുട്ടാർ സ്വദേശിയും ദെരലക്കട്ടെയിലെ യെനപോയ ആശുപത്രിയിലെ ഡോക്ടറുമായ ഡോ. മുംതാസ് അഹമ്മദിന്റെ മകൾ ഹിബ ഐമാൻ (15) ആണ് മരിച്ചത്. കുറ്റാറിലെ 18-ാം നിലയിലുള്ള സിലിക്കോണിയ അപ്പാർട്ട്മെന്റിന്റെ 12-ാം നിലയിൽ നിന്ന് ഹിബ ഐമാൻ വീണത്. വസ്ത്രങ്ങൾ ഉണങ്ങാൻ തൂക്കിയിടുന്നതിനിടെയാണ് സംഭവം നടന്നതെന്ന് പോലീസ് പ്രാഥമിക വിവരം നൽകി.
Read More