ബെംഗളൂരു : റെയിൽവേ നിർമ്മാണ പ്രവർത്തനം നടക്കുന്നതിനാൽ മൂന്ന് മാസത്തേക്ക് കെ.ആർ പുരം ട്രാഫിക് പൊലീസ് സ്റ്റേഷൻ പരിധിയിൽ ബെന്നിംഗഹള്ളിയിൽ നിന്ന് കസ്തൂരിനഗറിലേ റെയിൽവേ സമാന്തര റോഡിൽ റെയിൽ പാലം മൂന്നു മാസത്തേയ്ക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
ഡെപ്യൂട്ടി പൊലീസ് കമീഷണർ (ട്രാഫിക് ഈസ്റ്റ്) സാഹിൽ ബാഗ്ലയാണ് ഈ കാര്യം വ്യക്തമാക്കിയത്.
ബെന്നിംഗനഹള്ളി (സദാനന്ദനഗർ പാലം) ഭാഗത്ത് നിന്ന് ഓൾഡ് മദ്രാസ് റോഡിൽ ചേരുന്ന കൊക്കകോള ഗോഡോൺ റോഡിലൂടെയുള്ള ഗതാഗതം താൽക്കാലികമായി നിർത്തിവെച്ചു.
• ഓൾഡ് മദ്രാസ് റോഡിലെ ബെന്നിഗനഹള്ളി റെയിൽവേ പാലം ഭാഗത്തുനിന്നും കസ്തൂരിനഗറിലേക്ക് പോകുന്ന വാഹന യാത്രക്കാർക്ക് ഹെബ്ബാൾ ഡി.ഒ.ടി ബൈപാസ് ഉപയോഗിച്ച് കസ്തൂരിനഗറിലേക്ക് യാത്ര ചെയ്യണം.
• കസ്തൂരിനഗറിൽ നിന്ന് ഓൾഡ് മദ്രാസ് റോഡിലേക്ക് പോകുന്ന വാഹന യാത്രക്കാർക്ക് മുന്നോട്ട് സഞ്ചാരിക്കാം.
സദാനന്ദനഗറിൽ നിന്ന് എൻ.ജി.ഇ.എഫ് സിഗ്നൽ വഴി ഓൾഡ് മദ്രാസ് റോഡിലേയ്ക്കും നീങ്ങാം. നിയന്ത്രണങ്ങളോട് പൊതുജനങ്ങൾ സഹകരിക്കണമെന്ന് പൊലീസ് അഭ്യർഥിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]