തിരുവനന്തപുരം: പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവരെപ്പറ്റി തെളിവുസഹിതം വിവരം നല്‍കുന്നവര്‍ക്കുളള പാരിതോഷിക തുക ഉയര്‍ത്തി. ഇനിമുതല്‍ വിവരം നല്‍കുന്നവര്‍ക്ക് പിഴത്തുകയുടെ നാലിലൊന്ന് നല്‍കാന്‍ തദ്ദേശവകുപ്പ് തീരുമാനിച്ചു. പൊതുസ്ഥലത്ത് മാലിന്യം തളളുന്നത് റിപ്പോര്‍ട്ട് ചെയ്യുന്നതിലെ ജനപങ്കാളിത്തം വര്‍ധിപ്പിക്കാനുളള നീക്കത്തിന്റെ ഭാഗമായാണ് തീരുമാനം. വിവരം നല്‍കുന്നവര്‍ക്ക് ഇതുവരെ 2500 രൂപയായിരുന്നു നല്‍കിയിരുന്നത്. ഗുരുതരമായ കുറ്റകൃത്യത്തെക്കുറിച്ച് അറിയിക്കുന്നവര്‍ക്ക് ഉയര്‍ന്ന പാരിതോഷികം നല്‍കുമെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു. വിവരം അറിയിക്കുന്നവര്‍ക്ക് ഈ തുക കിട്ടുന്നുവെന്ന് ഉറപ്പാക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Read MoreMonth: June 2025
സാങ്കേതിക തകരാർ: എയർ ഇന്ത്യ എക്സ്പ്രെസ് വിമാനം ഒരു മണിക്കൂർ റൺവേയിൽ കുടുങ്ങി
ന്യൂഡൽഹി: സാങ്കേതിക തകരാറിനെ തുടർന്നു എയർ ഇന്ത്യ എക്സ്പ്രെസ് വിമാനം ഒരു മണിക്കൂർ റൺവേയിൽ കുടുങ്ങി. ഗാസിയാബാദിനടുത്തുള്ള ഹിൻഡൻ എയർപോർട്ടിലാണ് സംഭവം. കൊൽക്കത്തയിലേക്ക് പോകാനിരുന്ന വിമാനമാണ് റൺവേയിൽ കുടുങ്ങിയത്. ടേക്ക് ഓഫിന് തൊട്ട് മുമ്പ് തകരാർ കണ്ടെത്തുകയായിരുന്നു.തുടർന്നു ഒരു മണിക്കൂറോളം സമയം വിമാനം റൺവേയിൽ തുടർന്നു. വിമാനം വൈകിയ വിവരം എയർ ഇന്ത്യയും സ്ഥിരീകരിച്ചു.അതെ സമയം വിമാനത്തിന് ഉണ്ടായ തകരാർ എന്താണെന്ന് വ്യക്തമായിട്ടില്ല.
Read Moreതിരുവനന്തപുരം വിമാനത്താവളത്തിൽ ബ്രിട്ടന്റെ യുദ്ധവിമാനം അടിയന്തരമായി ഇറക്കി
തിരുവനന്തപുരം വിമാനത്താവളത്തിൽ യുകെയുടെ യുദ്ധവിമാനം അടിയന്തരമായി ഇറക്കി. 100 നോട്ടിക്ക് മൈൽ അകലെയുള്ള യുദ്ധകപ്പലില്‍ നിന്നും പറന്നുയർന്ന വിമാനത്തിന് കടൽ പ്രക്ഷുബ്ധമായതിനാല്‍ തിരികെ ഇറക്കാൻ കഴിഞ്ഞില്ല. പിന്നീട് ഇന്ധനം കുറവായതിനാൽ അടിയന്തര ലാൻഡിംഗ് ആവശ്യപ്പെടുകയായിരുന്നു.ആവശ്യം അംഗീകരിച്ചതോടെ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. പ്രതിരോധ വകുപ്പിൻ്റെ നടപടികൾക്ക് ശേഷം വിമാനം വിട്ടയക്കും.തിരിച്ചു യുദ്ധക്കപ്പലിലേക്കു തന്നെയാവും വിമാനം മടങ്ങുന്നത് എന്നാണ് സൂചന.
Read Moreലോകത്തെ ഏറ്റവും വലിയ എണ്ണപ്പാടങ്ങളില്‍ ഒന്നായ ഇറാനിലെ എണ്ണപ്പാടം ഇസ്രായേൽ ആക്രമിച്ചു.,
ടെഹ്റാന്‍: വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ചയും ഇസ്രയേലിലേക്ക് ഇറാന്‍ നടത്തിയ ശക്തമായ ആക്രമണത്തിനു പിന്നാലെ തിരിച്ചടി നല്‍കി ഇസ്രയേല്‍. ഞായറാഴ്ച ഇറാന്റെ ഊര്‍ജ്ജ വ്യവസായത്തെയും പ്രതിരോധ മന്ത്രാലയ ആസ്ഥാനത്തെയും ലക്ഷ്യമിട്ട് ഇസ്രയേല്‍ ആക്രമണം അഴിച്ചുവിട്ടതായാണ് റിപ്പോര്‍ട്ട്. ഇറാനിലെ ബുഷഹ്ര് പ്രവിശ്യയിലെ പാര്‍സ് റിഫൈനറിയും ഇസ്രയേല്‍ ആക്രമിച്ചു. ലോകത്തെ ഏറ്റവും വലിയ എണ്ണപ്പാടങ്ങളില്‍ ഒന്നാണിത്. ടെഹ്‌റാനിലെ നൊബാനിയാദില്‍ സ്ഥിതിചെയ്യുന്ന പ്രതിരോധ മന്ത്രാലയ കെട്ടിടത്തിന് നേരേയാണ് ഇസ്രയേലിന്‍റെ ആക്രമണമുണ്ടായത്. ഇറാനിലെ ‘ഓര്‍ഗനൈസേഷന്‍ ഓഫ് ഡിഫന്‍സീവ് ഇന്നോവേഷന്‍ ആന്‍ഡ് റിസര്‍ച്ച്’ ആസ്ഥാനം ആക്രമിച്ചതായും ഇസ്രയേല്‍ അവകാശപ്പെട്ടു. ടെഹ്‌റാനിലെ പ്രതിരോധ മന്ത്രാലയ…
Read More‘കല്യാണ കർണാടകയെ ബെംഗളൂരു പോലെയാക്കണം’ : മല്ലികാർജുൻ ഖാർഗെ
ന്യൂഡൽഹി: കർണാടകയിലെ പിന്നാക്ക മേഖലയായ കല്യാണ കർണാടകയെ ബെംഗളൂരു, മൈസൂരു നഗരങ്ങൾ പോലെയാക്കണമെന്ന് എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. മുഖ്യമന്ത്രി സിദ്ധരാമയ്യക്കും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിനുമാണ് നിർദേശം നൽകിയത്. കല്യാണ കർണാടക മേഖലയിൽ 440 കോടിയുടെ ആരോഗ്യ ആവിഷ്‍കാര പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടർന്നാണ് മേഖലയെ ബെംഗളൂരു പോലെ ആക്കണമെന്ന ആവശ്യം ഉയർത്തിയത്. എസ്.എം കൃഷ്ണ ബെംഗളൂരുവിനെ സിംഗപ്പൂരാക്കണമെന്നാണ് ആഗ്രഹിച്ചത്. എന്നാൽ കല്യാണ കർണാടകയെ അത്തരത്തിൽ ആക്കണമെന്ന് ആഗ്രഹമില്ല. എന്നാൽ, മൈസൂരു പോലയോ ബെംഗളൂരു പോലയോ മേഖലയെ മാറ്റിത്തീർക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.…
Read Moreബെംഗളൂരു സ്റ്റേഡിയം ദുരന്തം: വിജയാഘോഷത്തിന് മാർഗനിർദേശം കൊണ്ടു വരാനൊരുങ്ങി ബി.സി.സി.ഐ
മുംബൈ: ബെംഗളുരുവിൽ ആർ.സി.ബിയുടെ വിജയാഘോഷത്തിനിടെ ആളുകൾ മരിച്ച സംഭവത്തിൽ നടപടിക്കൊരുങ്ങി ബി.സി.സി.ഐ. വിജയാഘോഷത്തിന് മാർഗനിർദേശം കൊണ്ട് വരാനാണ് ബി.സി.സി.ഐ ഒരുങ്ങുന്നത്. ഇതിനായി മൂന്നംഗ സമിതിയെ നിയോഗിച്ചു. ബി.സി.സി.ഐ സെക്രട്ടറി ദേവ്ജിത് സൈകിയ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല, ട്രഷറർ പ്രഭതേജ് സിങ് ഭാട്ടിയ എന്നിവരുടെ നേതൃത്വത്തിലാണ് മാർഗനിർദേശം കൊണ്ടു വരിക. 15 ദിവസത്തിനകം ബി.സി.സി.ഐ ഇക്കാര്യത്തിൽ മാർഗനിർദേശം കൊണ്ടു വരുമെന്നാണ് റിപ്പോർട്ട്. നേരത്തെ ബംഗളൂരുവിൽ 11 പേർക്ക് ജീവൻ നഷ്ടമായ സാഹചര്യത്തിലാണ് വിജയാഘോഷത്തിന് മാർഗനിർദേശം കൊണ്ടു വരാൻ ഒരുങ്ങുന്നതെന്ന് ബി.സി.സി.ഐ അറിയിച്ചു. ഭാവിയിൽ ഇത്തരം…
Read Moreതുടർച്ചയായി രണ്ടാം ദിനവും ഇറാൻ ഇസ്രയേൽ ഏറ്റുമുട്ടൽ രൂക്ഷമായി തുടരുന്നു
തുടർച്ചയായി രണ്ടാം ദിനവും ഇറാൻ ഇസ്രയേൽ ഏറ്റുമുട്ടൽ രൂക്ഷമായി തുടരുന്നു. ടെഹ്റാനിലെ പ്രതിരോധ മന്ത്രാലയത്തിലും എണ്ണസംഭരണ കേന്ദ്രത്തിലും ഇസ്രയേൽ കനത്ത ആക്രമണം നടത്തി. ഒരു സ്ത്രീ കൊല്ലപ്പെട്ടു. ഇറാനിലെ ബന്ദര്‍ അബ്ബാസിലും ഇസ്രയേല്‍ ആക്രമണം നടത്തി. ഇന്നലെ രാത്രിയാണ് ഇറാനിയൻ നാവികസേനയുടെ പ്രധാന കേന്ദ്രമായ ബന്ദർ അബ്ബാസിൽ ഇസ്രയേൽ ആക്രമണം നടത്തിയത്. വ്യോമപ്രതിരോധ സംവിധാനം പൂർണ സജ്ജമെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇറാനിലെ എണ്ണപ്പാടവും ഇസ്രായേൽ ആക്രമിച്ചിരുന്നു. ബുഷഹ്ർ പ്രവിശ്യയിലെ പാർസ് റിഫൈനറിയാണ് ആക്രമിക്കപ്പെട്ടത്. ലോകത്തേറ്റവും വലിയ ഗ്യാസ് ഫീൽഡിലൊന്നാണിത്.
Read Moreകെഎസ്ആർടിസി ബസിൻ്റെ കീ ഊരി എറിഞ്ഞ സംഭവത്തിൽ ടൂറിസ്റ്റ് ബസ് ജീവനക്കാർ കസ്റ്റഡിയിൽ
എറണാകുളം കാലടിയിൽ കെഎസ്ആർടിസി ബസിൻ്റെ കീ ഊരി എറിഞ്ഞ സംഭവത്തിൽ ടൂറിസ്റ്റ് ബസ് ജീവനക്കാർ കസ്റ്റഡിയിൽ. ചാലക്കുടിയിൽ നിന്നാണ് ടൂറിസ്റ്റ് ബസ് ജീവനക്കാരെ കസ്റ്റഡിയിെടുത്തത്. ഇന്നലെ രാത്രിയിൽ കെഎസ്ആർടിസി ജീവനക്കാരും ടൂറിസ്റ്റ് ബസ്സ് ജീവനക്കാരും തമ്മിൽ വാക്കേറ്റമുണ്ടായതിനെ തുടർന്നായിരുന്നു സംഭവം. പെരുമ്പാവൂർ ഭാഗത്ത് നിന്ന് വന്ന കെഎസ്ആർടിസും എരുമേലിയിലുള്ള ഫെറ എന്ന ടൂറിസ്റ്റ് ബസും തമ്മിൽ നടന്ന മത്സരയോട്ടത്തിൽ കെഎസ്ആർടിസി ബസ് എതിർ വശത്തുകൂടെ വരികയും അപകടകരമായ രീതിയിൽ വാഹനം ഓടിച്ചെന്നാണ് ടൂറിസ്റ്റ് ബസ് ജീവനക്കാർ ഉന്നയിക്കുന്ന ആരോപണം. തുടർന്ന് കെഎസ്ആർടിസി ബസിൽ കയറി…
Read Moreഒന്നു കുളിപ്പിക്കാൻ കൊടുത്തതാ.. കൊന്നുകളഞ്ഞു’; പെറ്റ് ഹോസ്പിറ്റലിനെതിരെ പരാതിയുമായി നാദിർഷ
കൊച്ചി: എറണാകുളം പെറ്റ് ഷോപ്പിനെതിരെ പരാതിയുമായി സംവിധായകൻ നാദിർഷ. കുളിപ്പിക്കാൻ നൽകിയ പൂച്ചയെ കൊന്നു എന്നാണ് പരാതി. എറണാകുളം പെറ്റ് ഷോപ്പ് എന്ന സ്ഥാപനത്തിനെതിരെ പാലാരിവട്ടം പൊലീസിലാണ് പരാതി നൽകിയത്. ‘മകളും ഭാര്യയുമാണ് പൂച്ചയെ ആശുപത്രിയിൽ കൊണ്ടുപോയത്. സെഡേഷൻ നൽകാതെ പൂച്ചയെ ഗ്രൂമിങ് ചെയ്യാമെന്നാണ് ആശുപത്രയിലുള്ളവർ പറഞ്ഞത്. പറ്റില്ലെന്ന് പറഞ്ഞിട്ടും പൂച്ചയുടെ കഴുത്തിൽ ചരടിട്ട് വലിച്ചു കാണ്ടുപോകുന്നത് മകൾ കണ്ടു.കുറച്ച് കഴിച്ച് പൂച്ച ചത്തെന്ന് പറഞ്ഞത്. സെഡേഷൻ ചെയ്യാൻ നോക്കിയ സമയത്ത് അറ്റാക്ക് വന്നെന്നാണഅ ജീവനക്കാർ പറഞ്ഞത്’.- നാദിര്‍ഷാ പറഞ്ഞു. മറ്റാര്‍ക്കും ഇതുപോലെ പറ്റാതിരിക്കാന്‍…
Read Moreവീണ്ടും ഭാഷാ വിവാദം: കന്നഡ സംസാരിച്ചതിന് നഗരത്തിലെ കോളേജിൽ നിന്ന് ഒരു ലക്ചററെ പുറത്താക്കി
ബെംഗളൂരു: കന്നഡ സംസാരിച്ചതിന് നഗരത്തിലെ ആർവി ലേണിംഗ് ഹബ് കോളേജിൽ നിന്ന് ഒരു ലക്ചററെ പുറത്താക്കി. ഇതോടെ കർണാടകയിൽ കന്നഡ സംസാരിക്കുന്നതും കുറ്റകരമാണോ എന്ന ചോദ്യം ഉയർന്നുവന്നിട്ടുണ്ട്. കന്നഡയിൽ ചോദ്യം ചോദിച്ച വിദ്യാർത്ഥിയോട് കന്നഡയിൽ ഉത്തരം നൽകിയതിന് ലക്ചററെ ജോലിയിൽ നിന്ന് പുറത്താക്കിയത്. ബെംഗളൂരുവിലെ ആർവി ലേണിംഗ് ഹബ്ബിലെ ഒരു ലക്ചററെ കന്നഡ സംസാരിച്ചതിന് പുറത്താക്കി. പഠിപ്പിക്കുന്നതിനിടയിൽ ഒരു വിദ്യാർത്ഥി കന്നഡയിൽ ഒരു ചോദ്യം ചോദിച്ചു. അതിനാൽ ലക്ചറർ കന്നഡയിൽ ഉത്തരം നൽകി. മറ്റൊരു വിദ്യാർത്ഥി ഇതിനെ എതിർക്കുകയും കന്നഡയിൽ പഠിപ്പിക്കരുത്, ഇംഗ്ലീഷിൽ സംസാരിക്കണം,…
Read More