കെഎസ്ആർടിസി ബസിൻ്റെ കീ ഊരി എറിഞ്ഞ സംഭവത്തിൽ ടൂറിസ്റ്റ് ബസ് ജീവനക്കാർ കസ്റ്റഡിയിൽ

എറണാകുളം കാലടിയിൽ കെഎസ്ആർടിസി ബസിൻ്റെ കീ ഊരി എറിഞ്ഞ സംഭവത്തിൽ ടൂറിസ്റ്റ് ബസ് ജീവനക്കാർ കസ്റ്റഡിയിൽ. ചാലക്കുടിയിൽ നിന്നാണ് ടൂറിസ്റ്റ് ബസ് ജീവനക്കാരെ കസ്റ്റഡിയിെടുത്തത്. ഇന്നലെ രാത്രിയിൽ കെഎസ്ആർടിസി ജീവനക്കാരും ടൂറിസ്റ്റ് ബസ്സ് ജീവനക്കാരും തമ്മിൽ വാക്കേറ്റമുണ്ടായതിനെ തുടർന്നായിരുന്നു സംഭവം.

പെരുമ്പാവൂർ ഭാഗത്ത് നിന്ന് വന്ന കെഎസ്ആർടിസും എരുമേലിയിലുള്ള ഫെറ എന്ന ടൂറിസ്റ്റ് ബസും തമ്മിൽ നടന്ന മത്സരയോട്ടത്തിൽ കെഎസ്ആർടിസി ബസ് എതിർ വശത്തുകൂടെ വരികയും അപകടകരമായ രീതിയിൽ വാഹനം ഓടിച്ചെന്നാണ് ടൂറിസ്റ്റ് ബസ് ജീവനക്കാർ ഉന്നയിക്കുന്ന ആരോപണം. തുടർന്ന് കെഎസ്ആർടിസി ബസിൽ കയറി ടൂറിസ്റ്റ് ബസ് ജീവനക്കാർ ഡ്രൈവറുമായി വാക്കേറ്റത്തിൽ ഏർപ്പെട്ടു.

  'ഒറ്റ ചരക്കുവാഹനം പോലും അതിർത്തി കടക്കരുത്, വീഴ്ച വരുത്തിയാൽ പിടിവീഴും'; കനത്ത ജിഎസ്ടി വേട്ടയ്ക്ക് പച്ചക്കൊടി കാട്ടി സംസ്ഥാന സർക്കാർ, ഉദ്യോഗസ്ഥർക്ക് കർശന താക്കീത്!

ഒടുവിൽ തർക്കം മൂർച്ഛിച്ഛത്തോടെ കെഎസ്ആർടിസി ബസിന്റെ കീ ടൂറിസ്റ്റ് ബസ് ജീവനക്കാർ ഊരിയെടുത്ത് വലിച്ചെറിയുകയായിരുന്നു. സംഭവത്തെ തുടർന്ന് സ്ഥലത്ത് നീണ്ട നേരം ഗതാഗതം തടസപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മക്കളെ അറിഞ്ഞ ജവാന് മോഡിഫിക്കേഷന്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മരണം തൊട്ടുമുന്നിൽ, രക്ഷകനായി വളർത്തുപൂച്ച; തകർന്നുവീണ മേൽക്കൂരയ്ക്കടിയിൽ നിന്ന് അച്ഛനും മകനും അത്ഭുതകരമായി രക്ഷപ്പെട്ടു
[masterslider id="10"]

Related posts