ബെംഗളൂരു : ബണ്ട്വാളിൽ പിക്കപ്പ് വാൻ ഡ്രൈവറായ യുവാവിനെ വെട്ടിക്കൊന്ന സംഭവത്തിൽ 15 പേർക്കെതിരേ കേസെടുത്തു.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കലന്ദർ ഷാഫിയുടെ മൊഴിയെത്തുടർന്നാണ് സുമിത്ത് ആചാര്യ, ദീപക് തുടങ്ങി 15 പേർക്കെതിരെ ബണ്ട്വാൾ റൂറൽ പോലീസ് കേസെടുത്തത്.
ചൊവ്വാഴ്ച വൈകിട്ടാണ് ബണ്ട്വാൾ കൊലട്ടമജലു സ്വദേശി അബ്ദുൽ റഹീമിനെ (32) ബൈക്കിലെത്തിയ സംഘം വെട്ടിക്കൊന്നത്.
റഹീമും സഹായിയായ ഷാഫിയും വാഹനത്തിൽനിന്ന് മണൽ ഇറക്കുന്നതിനിടെയാണ് സംഘം റഹീമിനെ ആക്രമിച്ചതെന്നും തടയാൻ ശ്രമിച്ച ഷാഫിയെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നെന്നും ഇരുവരെയും ആസ്പത്രിയിലെത്തിച്ച മുഹമ്മദ് നിസാർ നൽകിയ പരാതിയിൽ പറയുന്നു.
സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ബജ്റംഗ്‌ദൾ പ്രവർത്തകനും ക്രിമിനൽ കേസുകളിൽ പ്രതിയുമായ സുഹാസ് ഷെട്ടി കൊല്ലപ്പെട്ടത് മേയ് ഒന്നിനാണ്.
ആഴ്ചകൾക്കകം മറ്റൊരു കൊലപാതകംകൂടി നടന്നത് ജനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്. സുരക്ഷാകാര്യങ്ങൾ മുൻനിർത്തി ദക്ഷിണ കന്നഡ ജില്ലയിൽ വെള്ളിയാഴ്ച വൈകിട്ട് ആറുവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]