നഗരത്തിൽ അനധികൃത പരസ്യബാനർ; നിയമം ലംഘിച്ചാൽ രണ്ടുലക്ഷം രൂപ പിഴയും ഒരുവർഷം തടവും; മുന്നറിയിപ്പുമായി കോർപ്പറേഷൻ

ബെംഗളൂരു : നഗരത്തിലെ അനധികൃത പരസ്യബാനറുകൾ പ്രിന്റുചെയ്യുന്ന സ്ഥാപനങ്ങൾക്കെതിരേ കർശനനടപടിയുമായി ബെംഗളൂരു കോർപ്പറേഷൻ.

പരിധിയിലെ അനധികൃതപരസ്യങ്ങൾ ഇല്ലാതാക്കാൻ പ്രസ്സുകൾക്ക് നോട്ടീസയക്കും. അനധികൃതപരസ്യങ്ങൾ പ്രിന്റുചെയ്യുന്നതിനെതിരേ ഫ്ളെക്സ്, ബാനർ പ്രിന്റിങ് സ്ഥാപനങ്ങൾക്ക് ഇതുസംബന്ധിച്ച് മുന്നിറിയിപ്പുനൽകി.

നിയമം ലംഘിക്കുന്നവർക്ക് രണ്ടുലക്ഷം രൂപ പിഴയും ഒരുവർഷം തടവും ലഭിക്കുമെന്ന് ബി.ബി.എം.പി. ചീഫ് കമ്മിഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു.

  ഡേകെയറുകളിലെ കുഞ്ഞുങ്ങൾക്ക് പീഡനം: ആശങ്കയോടെ മാതാപിതാക്കൾ; സുരക്ഷ ഉറപ്പാക്കാൻ ന​ഗരത്തിൽ പുതിയ മുൻകരുതലുകൾ

പ്രിന്റിങ് സ്ഥാപനങ്ങളക്കുറിച്ചുള്ള റിപ്പോർട്ട് സമർപ്പിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശംനൽകി. ബി.ബി.എം.പി.യുടെ അനുമതിയില്ലാതെ ഫ്ളക്സുകളും ബാനറുകളും പ്രിന്റുചെയ്യരുത്.

അനുമതിയുടെ പകർപ്പ് പ്രിന്റിങ് സ്ഥാപനങ്ങളിൽ കാണിക്കണം. പകർപ്പ് കോർപ്പറേഷനിൽനിന്നുതന്നെ ഉള്ളതാണെന്ന് പ്രിന്റർമാർ ഉറപ്പാക്കണമെന്നും കമ്മിഷണർ നിർദേശിച്ചു.

ബെംഗളൂരുവിൽ ഡെങ്കിപ്പനി വ്യാപനവും റോഡിലെ കുഴികളുമുൾപ്പെടെ വിവിധവിഷയങ്ങൾ ഉദ്യോഗസ്ഥരുമായി ചർച്ചചെയ്യുകയായിരുന്നു കമ്മിഷണർ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സുഹൃത്തുക്കളോടൊപ്പം വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്നെത്തി; നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് നാല് മരണം; ഒരാൾക്ക് ഗുരുതര പരിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts