ബെംഗളുരു: കണ്ണൂർ കാസർകോഡ് ഭാഗത്തു നിന്നുള്ള യാത്രക്കാർക്ക് വീണ്ടും തിരിച്ചടിയായി ട്രെയിൻ റദ്ദാക്കല്‍ തുടരുന്നു.
ബെംഗളൂരു-മംഗളൂരു പാതയില്‍ ഹാസൻ സക്ലേശ്പുരയ്ക്കടുത്ത് യടകുമേറി- കടഗരവള്ളി സ്റ്റേഷനുകള്‍ക്കിടയില്‍ റെയില്‍വേ പാതയില്‍ ജൂലൈ 26 ന് മണ്ണിടിഞ്ഞിരുന്നു.
ഇതിനെ തുടർന്ന് ഈ റൂട്ടിലൂടെയുള്ള ട്രെയിൻ യാത്രകള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
കണ്ണൂർ- ബെംഗളുരു എക്സ്പ്രസ് ഉള്‍പ്പെടെ നിരവധി ട്രെയിനുകള്‍ ഇതിനെത്തുടർന്ന് റദ്ദാക്കുകയും ചെയ്തു.
ഇപ്പോഴിതാ, ഈ റദ്ദാക്കല്‍ വരും ദിവസങ്ങളിലും തുടരുമെന്ന് അറിയിച്ചിരിക്കുകയാണ് ദക്ഷണ റെയില്‍വേ.
തീവണ്ടി ഗതാഗം പുനസ്ഥാപിക്കുന്നതിനായി പാളത്തിലെ നിർമ്മാണ പ്രവർത്തികള്‍ തുടരുന്നതിനാല്‍ വീണ്ടും രണ്ടു ദിവസത്തേയ്ക്കു കൂടി ദക്ഷിണ റെയില്‍വേ സർവീസ് റദ്ദാക്കല്‍ തുടരുകയാണ്.
ചുരം പാതയില്‍ മണ്ണിടിഞ്ഞത് ശരിയാക്കി പാളം പുനസ്ഥാപിച്ചുവെങ്കിലും സർവീസ് നടത്തുവാനുള്ള അനുമതി ഇനിയും ലഭിച്ചിട്ടില്ല.
പരീക്ഷണാടിസ്ഥാനത്തില്‍ ഗുഡ്സ് ട്രെയിൻ കടത്തിവിട്ടുവെങ്കിലും സുരക്ഷ കമ്മിഷണറുടെ അനുമതി കൂടി ഇനി ലഭിക്കേണ്ടതുണ്ട്.
ഓഗസ്റ്റ് 6,7,8 തിയതികളിൽ റദ്ദാക്കിയ ട്രെയിനുകള്‍
സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ പുറത്തിറക്കിയ പത്രക്കുറിപ്പ് അനുസരിച്ച് യടകുമേറി- കടഗരവള്ളി സ്റ്റേഷനുകള്‍ക്കിടയിലെ മണ്ണിടിച്ചില്‍ കാരണം ഓഗസ്റ്റ് 6,7,8 തിയതികളില്‍ റദ്ദാക്കിയ ട്രെയിനുകള്‍
1. ബെംഗളുരു നിന്ന് രാത്രി 21.35 ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16511 കെഎസ്‌ആർ ബെംഗളുരു- കണ്ണൂർ എക്സ്പ്രസ് ഓഗസ്റ്റ് 6,7 തിയതികളില്‍ പൂർണ്ണമായും റദ്ദാക്കി.
2. കണ്ണൂരില്‍ നിന്ന് വൈകിട്ട് 17.05 ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16511 കണ്ണൂർ – കെഎസ്‌ആർ ബെംഗളുരു എക്സ്പ്രസ് ഓഗസ്റ്റ്7, 8 തിയതികളില്‍ പൂർണ്ണമായും റദ്ദാക്കി.
3. ബെംഗളുരു എസ്‌എംവിടി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് വൈകിട്ട് 19.45 ന് പുറപ്പെടുന്ന ട്രെയിന്‍ നമ്പർ 16585 മംഗളുരു ജംങ്ഷൻ, മംഗളുരു സെൻട്രല്‍ വഴിയുള്ള ബെംഗളുരു- മുരുഡേശ്വർ എക്സ്പ്രസ് ഓഗസ്റ്റ് 6,7 തിയതികളില്‍ പൂർണ്ണമായും റദ്ദാക്കി.
4. മുരുഡേശ്വറില്‍ നിന്ന് ഉച്ചകഴിഞ്ഞ് 14.10ന് പുറപ്പെടുന്ന ട്രെയിന്‍ നമ്പർ 16586 മംഗളുരു ജംങ്ഷൻ, മംഗളുരു സെൻട്രല്‍ വഴിയുള്ള മുരുഡേശ്വർ- എസം എം വി ടി എക്സ്പ്രസ് ഓഗസ്റ്റ് 7, 8 തിയതികളില്‍ പൂർണ്ണമായും റദ്ദാക്കി.
5. വിജയപുര റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഉച്ചകഴിഞ്ഞ് 15.30 ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 07377 വിജയപുര- മംഗളുരു സെൻട്രല്‍ എക്സ്പ്രസ് ഓഗസ്റ്റ് 6,7 തിയതികളില്‍ പൂർണ്ണമായും റദ്ദാക്കി.
6. മംഗളുരു സെൻട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഉച്ചകഴിഞ്ഞ് 14.35 ന് ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 07378
മംഗളുരു സെൻട്രല്‍- വിജയപുര എക്സ്പ്രസ് ഓഗസ്റ്റ് 7, 8 തിയതികളില്‍ പൂർണ്ണമായും റദ്ദാക്കി.
7. യശ്വന്ത്പൂർ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് രാവിലെ 7.00 മണിക്ക് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16515 യശ്വന്ത്പൂർ – കർവാർ എക്സ്പ്രസ് ഓഗസ്റ്റ് 7 ന് പൂർണ്ണമായും റദ്ദാക്കി.
8. കർവാറില്‍ നിന്ന് രാവിലെ 5.30 ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16516 കർവാർ- യശ്വന്ത്പൂർ എക്സ്പ്രസ് ഓഗസ്റ്റ് 8 ന് പൂർണ്ണമായും റദ്ദാക്കി.
9. യശ്വന്ത്പൂർ ജംങ്ഷൻ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് രാവിലെ 7.00 മണിക്ക് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16575 യശ്വന്ത്പൂർ- മംഗളുരു ജംങ്ഷൻ ഗോമതേശ്വര എക്സ്പ്രസ് എക്സ്പ്രസ് ഓഗസ്റ്റ് 6 ന് പൂർണ്ണമായും റദ്ദാക്കി.
10.മംഗളുരു ജംങ്ഷൻ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് രാവിലെ 11.30 ന് പുറപ്പെടുന്ന മംഗളുരു ജംങ്ഷൻ ഗോമതേശ്വര എക്സ്പ്രസ് ഓഗസ്റ്റ് 7ന് പൂർണ്ണമായും റദ്ദാക്കി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.