ബെംഗളൂരു: രാജസ്ഥാനില്‍ നിന്ന് ബെംഗളൂരുവിലേക്ക് ട്രെയിനില്‍ കൊണ്ടുവന്നത് ആട്ടിറച്ചി തന്നെയെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ. നേരത്തെ, പട്ടിയിറച്ചിയാണ് ആട്ടിറച്ചിയെന്ന വ്യാജേന കൊണ്ടുവന്നതെന്ന് ചിലർ ആരോപിച്ചിരുന്നു. ഇതിന് വ്യാപക പ്രചാരവും ലഭിച്ചു. സംഭവത്തിന്‍റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ വിദ്വേഷ പ്രചാരണവും വ്യാപകമാണ്. രാജസ്ഥാനില്‍ നിന്നുള്ള സിരോഹി ഇനത്തില്‍പെട്ട ആടിന്‍റെ ഇറച്ചിയാണ് എത്തിച്ചതെന്ന് ഫുഡ് സേഫ്റ്റി കമീഷണർ കെ. ശ്രീനിവാസ് പറഞ്ഞു. രാജസ്ഥാനിലും ഗുജറാത്തിലെ കച്ച്-ഭുജ് മേഖലകളിലും കൂടുതലായി കാണുന്ന ഇനമാണിത്. ഇവക്ക് സാധാരണയേക്കാള്‍ നീണ്ട വാലുകളാണുണ്ടാവുക. അതുകൊണ്ടാണ് പട്ടിയുടെ വാലാണോയെന്ന് സാമ്യം തോന്നുന്നത്. പരിശോധിച്ച മാംസത്തിലൊന്നും…
Read MoreMonth: July 2024
സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിൽ വെള്ളം കയറി; മരിച്ചവരിൽ മലയാളി വിദ്യാർത്ഥിയും
ന്യൂഡൽഹി: സിവില്‍ സർവീസ് പരിശീലന കേന്ദ്രത്തിന്റെ ബേസ്മെന്റില്‍ വെള്ളം കയറി മരിച്ചവരില്‍ മലയാളി വിദ്യാർഥിയും. എറണാകുളം സ്വദേശിയായ നവീൻ ഡാല്‍വിനാണ് (28) മരിച്ചത്. മൂന്ന് വിദ്യാര്‍ഥികളായിരുന്നു അപകടത്തില്‍ മരിച്ചത്. താനിയ സോണി(25),ശ്രയ യാദവ്(25) എന്നിവരാണ് മരിച്ച മറ്റ് രണ്ട് വിദ്യാർഥികള്‍. സംഭവത്തില്‍ വിദ്യാര്‍ഥികളുടെ വലിയ പ്രതിഷേധം നടക്കുകയാണ്.അപകടത്തിന് പിന്നാലെ ഡല്‍ഹി സർക്കാർ ശുചീകരണ പ്രവർത്തനം ഊർജിതമാക്കി. സംഭവത്തില്‍ രണ്ട് പേരെ കസ്റ്റഡിയിലെടുത്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് സെൻട്രല്‍ ഡിസിപി എം ഹർഷവർധൻ പറഞ്ഞു.
Read Moreആട്ടിറച്ചിയെന്ന പേരിൽ ഹോട്ടലിൽ വിളമ്പിയത് പട്ടിയിറച്ചിയെന്ന് പരാതി
ബെംഗളൂരു: ഹോട്ടലില്‍ ആട്ടിറച്ചി എന്ന പേരില്‍ പട്ടിയിറച്ചി വിളമ്പിയതായി പരാതി. പരാതികളെ തുടർന്ന് മാംസം പിടിച്ചെടുത്ത് അവയുടെ സാമ്പിളുകള്‍ പരിശോധനയ്‌ക്ക് അയച്ചു. ആർപിഎഫിനെയും ഇവിടെ വിന്യസിച്ചിട്ടുണ്ട്. 5,000 കിലോ മാംസമാണ് പിടിച്ചെടുത്തത് . ആട്ടിറച്ചി കിലോയ്‌ക്ക് 800 രൂപയായിരിക്കെ, കിലോയ്‌ക്ക് 600 രൂപ നിരക്കിലാണ് ഈ ഇറച്ചി വിപണിയില്‍ വില്‍ക്കുന്നതെന്ന് പ്രാഥമിക അന്വേഷണത്തില്‍ പോലീസ് കണ്ടെത്തി. ജയ്പൂരില്‍ നിന്നാണ് മാംസം നിറഞ്ഞ കാർട്ടണുകള്‍ ഇന്നലെ വൈകിട്ട് ബെംഗളൂരുവിലെ കെസിആർ സിറ്റി റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. 150 പെട്ടികളാണ് ഉണ്ടായിരുന്നത്. എന്നാല്‍ ആട്ടിറച്ചി എന്ന പേരില്‍…
Read Moreമദ്യം കഴിക്കാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ പരസ്യം; ബാർ ഉടമയ്ക്ക് എതിരെ കേസ്
ബെംഗളൂരു: വിദ്യാർഥികളെ മദ്യപിക്കാൻ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ പോസ്റ്ററുകള്‍ തയ്യാറാക്കി പ്രദർശിപ്പിക്കുകയും സാമൂഹികമാധ്യമങ്ങള്‍ വഴി പരസ്യം നൽകുകയും ചെയ്ത ബാറുടമയ്ക്കെതിരെ കേസെടുത്തു. വിദ്യാഭ്യാസസ്ഥാപനത്തിന്റെ തിരിച്ചറിയല്‍ കാർഡുമായി വരുന്ന വിദ്യാർഥിനികള്‍ക്ക് മദ്യപിക്കാനായി പ്രത്യേക പാക്കേജും ആണ്‍കുട്ടികള്‍ക്ക് 15 ശതമാനം വരെ കിഴിവും പ്രഖ്യാപിച്ച ദേരേബൈലിലെ ദ ലാല്‍ബാഗ് ഇൻ എന്ന ബാറിന്റെ ഉടമകള്‍ക്കെതിരെയാണ് എക്സൈസ് അധികൃതർ കേസെടുത്തത്. ബുധനാഴ്ചയാണ് ബാറിലും സാമൂഹിക മാധ്യമങ്ങളിലുമായി വിദ്യാർഥികള്‍ക്ക് ഓഫർ പ്രഖ്യാപിച്ചുള്ള പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. ഇത് ശ്രദ്ധയില്‍പ്പെട്ട എക്സൈസ് ഡെപ്യൂട്ടി സൂപ്രണ്ട് എൻ.സൗമ്യലത ബാർ റെയ്ഡ് ചെയ്ത് പോസ്റ്റർ കണ്ടെടുത്ത് കേസ്…
Read Moreഹാസനിൽ മണ്ണിടിച്ചിൽ; ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു
ബെംഗളൂരു : കനത്ത മഴയിൽ ഹാസനിലെ യെഡകുമെറി-ഗടഗരവള്ളി സ്റ്റേഷനുകൾക്കിടയിൽ മണ്ണിടിച്ചിലുണ്ടായതിനെത്തുടർന്ന് ബെംഗളൂരു-മംഗളൂരു റൂട്ടിൽ തീവണ്ടി ഗതാഗതം മുടങ്ങി. ബെംഗളൂരുവിൽനിന്ന് കണ്ണൂരിലേക്കും തിരിച്ചുമുള്ള തീവണ്ടിയുൾപ്പെടെയാണ് മുടങ്ങിയത്. ശനിയാഴ്ച കണ്ണൂരിൽ നിന്ന് മംഗളൂരു വഴി ബെംഗളൂരുവിലേക്കുള്ള തീവണ്ടി(16512) ഷൊർണൂർ-സേലംവഴി തിരിച്ചുവിട്ടു. കെ.എസ്.ആർ. ബെംഗളൂരു-കണ്ണൂർ എക്‌സ് പ്രസിന്റെ (16511) ശനി, ഞായർ ദിവസങ്ങളിലെ യാത്രയും കണ്ണൂർ-കെ.എസ്.ആർ. ബെംഗളൂരു എക്‌സ്‌പ്രസിന്റെ (16512) ഞായർ, തിങ്കൾ ദിവസങ്ങളിലെ യാത്രയും റദ്ദാക്കി. വെള്ളിയാഴ്ച രാത്രി പുറപ്പെടുന്ന കെ.എസ്.ആർ. ബെംഗളൂരു-കണ്ണൂർ എക്‌സ്‌പ്രസ്(16511) സേലം, ഷൊർണൂർ വഴിയാണ് പോയത്. ശനിയാഴ്ച ഓടേണ്ട ഏഴ് തീവണ്ടികളും ഞായറാഴ്ച…
Read Moreഎറണാകുളം-ബെംഗളൂരു വന്ദേഭാരത് സ്പെഷ്യൽ ട്രെയിൻ ടിക്കറ്റുകൾ പകുതിയോളം തീർന്നു
ബെംഗളൂരു: പുതുതായി പ്രഖ്യാപിച്ച എറണാകുളം-ബെംഗളൂരു വന്ദേഭാരത് സ്പെഷ്യൽ ട്രെയിനിന്റെ (06001/06002) ആദ്യ സർവീസിന് ഒരുദിവസംകൊണ്ട് പകുതിയോളം ടിക്കറ്റുകൾ യാത്രക്കാർ ബുക്ക്ചെയ്തു. എറണാകുളം സൗത്തിൽ നിന്ന് പുറപ്പെടുന്ന ട്രെയിനിന് ശനിയാഴ്ചയാണ് ബുക്കിങ് ആരംഭിച്ചത്. ബെംഗളൂരു കന്റോൺമെന്റ് സ്റ്റേഷനിൽ നിന്നുള്ള ട്രെയിനിലെ ബുക്കിങ് ഞായറാഴ്ച ആരംഭിക്കുമെന്ന് റെയിൽവേ അറിയിച്ചു. 31 മുതൽ ഓഗസ്റ്റ് 25 വരെയാണ് സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുക. എറണാകുളത്തുനിന്ന് ഉച്ചയ്ക്ക് 12.30-ന് പുറപ്പെട്ട് രാത്രി 10-ന് ബെംഗളൂരുവിലെത്തുന്ന ട്രെയിൻ ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലാണ് സർവീസ് നടത്തുന്നത്. വ്യാഴം, ശനി, തിങ്കൾ ദിവസങ്ങളിലാണ്…
Read Moreഹെബ്ബാൾ- സിൽക്ക് ബോർഡ് തുരങ്ക റോഡ്; റിപ്പോർട്ട് 2 മാസത്തിനകം
ബെംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്ന ഹെബ്ബാൾ- സിൽക്ക് ബോർഡ് 18 കിലോ മീറ്റർ തുരങ്ക റോഡിന്റെ വിശദ പദ്ധതി രേഖ 2 മാസത്തിനകം സമർപ്പിക്കുന്നതിനുള്ള കരാർ നടപടികൾ പൂർത്തിയായി. 9.4 കോടി രൂപയുടെ കരാർ റോഡിഗ് കൺസൽറ്റൻസ് എന്ന കമ്പനിയാണ് ഏറ്റെടുത്തത്. അടുത്ത വർഷം ജനുവരിയിൽ തുറന്നു കൊടുക്കുമെന്നു പ്രഖ്യാപിച്ചിട്ടുള്ള പദ്ധതിയുടെ നിർമാണ ചെലവ് ഉൾപ്പെടെ കണ്ടെത്തുകയാണ് ലക്ഷ്യം. ഒപ്പം സ്വകാര്യ നിക്ഷേപം ആവശ്യമാണോയെന്നും പരിശോധിക്കും. പദ്ധതി സംബന്ധിച്ച പരാതി യും നിർദേശങ്ങളും കൂടി സ്വീകരിച്ചാകും റിപ്പോർട്ട് തയ്യാറാക്കുക.
Read Moreവാല്മീകി കോർപറേഷൻ അഴിമതി; പ്രതിയുടെ വീട്ടിൽ നിന്നും സ്വർണക്കട്ടി പിടികൂടി
ബെംഗളൂരു: സർക്കാറിന് കീഴിലെ മഹർഷി വാല്മീകി പട്ടികജാതി വികസന കോർപറേഷൻ അഴിമതി കേസിലെ മുഖ്യപ്രതിയുടെ വീട്ടില്‍ നിന്ന് 10 കിലോഗ്രാം സ്വർണം പിടിച്ചെടുത്തു. മുഖ്യപ്രതി സത്യനാരായണ വർമയുടെ ഹൈദരാബാദിലെ വീട്ടില്‍ നിന്നാണ് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) സ്വർണക്കട്ടി പിടിച്ചെടുത്തത്. വാല്‍മീകി അഴിമതിയില്‍ നിന്ന് സ്വരൂപിച്ച പണം കൊണ്ടാണ് വർമ സ്വർണം വാങ്ങിയതെന്ന് പ്രത്യേക അന്വേഷണ സംഘം വെളിപ്പെടുത്തി. എസ്.ഐ.ടിയുടെ ചോദ്യം ചെയ്യലില്‍ 15 കിലോഗ്രാം സ്വർണം കൈവശമുണ്ടെന്ന് വർമ മൊഴി നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് രഹസ്യമായി ഒളിപ്പിച്ച 10 കിലോ…
Read Moreപിജി ഹോസ്റ്റലിലെ യുവതിയുടെ കൊലപാതകം; കുത്തേറ്റ യുവതിയെ നോക്കി നിന്ന് ഹോസ്റ്റലിലെ മറ്റ് താമസക്കാർ
ബെംഗളൂരു: പിജി ഹോസ്റ്റലില്‍ അതിക്രൂരമായി യുവതി കൊല്ലപ്പെട്ടത് വലിയ വാർത്തയായിട്ടുണ്ട്. അതിനൊപ്പം തന്നെ യുവതി സഹായത്തിനായി അഭ്യർത്ഥിച്ചിട്ടും ദയാദാക്ഷിണ്യമില്ലാതെ നോക്കിനിന്ന ഹോസ്റ്റലിലെ താമസക്കാരായ മറ്റു പെണ്‍കുട്ടികളുടെ നിസംഗതയും ചർച്ചയാകുകയാണ്. അക്രമി അതിക്രൂരമായി കുത്തിപരുക്കേല്‍പിച്ച് പോയ ശേഷം തറയിലിരുന്നുപോയ കൃതി മറ്റു പെണ്‍കുട്ടികളെ സഹായത്തിനായി കരഞ്ഞു വിളിച്ചെങ്കിലും ഏറെനേരം ആരും സഹായിച്ചില്ലെന്ന് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. കൃതിയുടെ നിലവിളി കേട്ട മറ്റു താമസക്കാരായ പെണ്‍കുട്ടികള്‍ മൂന്നുപേർ മുകള്‍നിലയില്‍ നിന്നിറങ്ങി വരുന്നുണ്ട്. പക്ഷേ അവരാരും കൃതിയെ സഹായിക്കാനായി അരികിലേക്ക് എത്തുന്നില്ല. അവർ ഫോണില്‍ ആരെയോ വിളിക്കുന്നതാണ്…
Read Moreകൊക്കെയ്നുമായി മലയാളി അറസ്റ്റിൽ
ബെംഗളൂരു: മലയാളി യുവാവ് കൊക്കെയ്നുമായി അറസ്റ്റിൽ. 16.6 ഗ്രാം കൊക്കെയ്ൻ ആണ് ഇയാളിൽ നിന്നും പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ നഗരത്തിലെ ഒരു വീട്ടിൽ നടത്തിയ പരിശോധനയിൽ 1.5 കോടി രൂപ വില വരുന്ന 746 ഗ്രാം കൊക്കെയ്ൻ കൂടി കണ്ടെടുത്തു. കേസിന്റെ അന്വേഷണം ബെംഗളൂരു പോലീസ് സെൻട്രൽ ക്രൈം ബ്രാഞ്ചിന്റെ ലഹരി വിരുദ്ധ വിഭാഗം ഏറ്റെടുത്തിട്ടുണ്ട്.
Read More