ചർച്ച് സ്ട്രീറ്റ് റോഡിലെ നടപ്പാത കൈയേറ്റങ്ങൾ ഒഴിപ്പിച്ചു; വീണ്ടും കയ്യേറരുതെന്ന് താക്കീയതും

ബെംഗളൂരു: നഗരത്തിൻ്റെ കിഴക്കൻ മേഖലയിലെ ചർച്ച് സ്ട്രീറ്റ് റോഡിലെ ഫുട്പാത്ത് കൈയേറ്റം ഒഴിപ്പിക്കുന്നതിനുള്ള പ്രവർത്തനം വെള്ളിയാഴ്ച നടന്നു. ഈസ്റ്റ് സോൺ കമ്മീഷണർ സ്നേഹൽ അധ്യക്ഷത വഹിച്ചു.

ഫുട്പാത്ത് കയ്യേറരുതെന്ന് കടകളുടെ ഉടമകൾക്ക് ഇതിനകം തന്നെ പലതവണ മുന്നറിയിപ്പ് നൽകിയിട്ടുണ്ടായിരുന്നു. എന്നിട്ടും, നടപ്പാത കൈയേറി കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടാക്കി കൊണ്ടിരുന്നു. ഈ പശ്ചാത്തലത്തിൽ ചർച്ച് സ്ട്രീറ്റ് റോഡിൻ്റെ ഇരുവശങ്ങളിലുമുള്ള അമ്പതോളം കടകളും തട്ടുകടകളും ഒഴുപ്പിച്ചു.

  185-ൽ നിന്ന് വില 110 ലേക്ക് കുത്തനെ താഴോട്ട്; ബിയർ വില പകുതിയായി കുറഞ്ഞിട്ടും ഉപഭോക്താക്കൾ പറ്റിക്കപ്പെടുന്നത് എങ്ങനെ?

പോലീസ് ഉദ്യോഗസ്ഥരുടെയും കോർപ്പറേഷൻ ഉദ്യോഗസ്ഥരുടെയും മാർഷലുകളുടെയും സഹകരണത്തോടെയാണ് ഒരു കിലോമീറ്റർ ചുറ്റളവിൽ കൈയേറ്റം ഒഴിപ്പിക്കൽ നടപടി നടന്നത്.

നടപ്പാതയിൽ സൂക്ഷിച്ചിരുന്ന സാമഗ്രികൾ 20ലധികം പോലീസ് സംഘത്തിന്റെയും 2 ടിപ്പറുകളുടെയും 6 ട്രാക്ടറുകളുടെയും സഹായത്തോടെ കോർപറേഷൻ പിടിച്ചെടുത്തു. അതിനിടെ, ഫുട്പാത്ത് വീണ്ടും കയ്യേറരുതെന്ന് എല്ലാ കടയുടമകൾക്കും മുന്നറിയിപ്പ് നൽകി.

നടപ്പാതകളിൽ ഭക്ഷണം പാകം ചെയ്യുന്നത് ആരോഗ്യത്തെയും ശുചിത്വത്തെയും പ്രതികൂലമായി ബാധിക്കുന്നു. കൂടാതെ തുറസ്സായ സ്ഥലങ്ങളിൽ സിലിണ്ടറുകൾ ഉപയോഗിക്കുന്നത് അപകടങ്ങൾക്ക് കാരണമാകുന്നു. അതിനാൽ കിഴക്കൻ മേഖലയിൽ കൂടുതൽ കാര്യക്ഷമമായ കയ്യേറ്റമൊഴിപ്പിക്കൽ പ്രവർത്തനങ്ങൾ നടത്തുമെന്ന് കിഴക്കൻ മേഖലാ കമ്മീഷണർ സ്നേഹൽ പറഞ്ഞു.

  രുചി അതേ പടി, പക്ഷേ ലുക്ക് മാറി! കവർ പൊട്ടിക്കും മുൻപ് ഇനി ഇത് നോക്കാം; പായ്ക്കറ്റ് മൊത്തമായി മാറ്റിപ്പിടിച്ച് ലെയ്‌സും കുർകുറെയും

സോണൽ ജോയിൻ്റ് കമ്മീഷണർ സരോജ, എക്‌സിക്യൂട്ടീവ് ഓഫീസർ അഭിന്തര മുനിറെഡ്ഡി, മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർ ഓപ്പറേഷനിൽ പങ്കെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു നമ്മ മെട്രോ ജോലിക്കിടെ തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ചു
[masterslider id="10"]

Related posts