മുഡ കേസ് അന്വേഷണം നടക്കുന്നതിനിടയിൽ താൻ രാജിവെക്കാൻ തയ്യാറില്ലെന്ന് സിദ്ധരാമയ്യ

കേസ് അന്വേഷിക്കുമ്പോൾ ത്തന്നെ രാജി ആവശ്യപ്പെടാനാകില്ലെന്നാണ് സിദ്ധരാമയ്യയുടെ നിലപാട്

ബെംഗളൂരു : മുഡ കേസിന്റെ പേരിൽ രാജിവെക്കില്ലെന്ന് ആവർത്തിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ബി.ജെ.പി.യും ജെ.ഡി.എസും ഉന്നയിക്കുന്നത് അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണെന്നും വസ്തുതകൾ ജനങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുഡ ഭൂമിയിടപാടിൽ ആരോപണമുയർന്നപ്പോൾത്തന്നെ സിദ്ധരാമയ്യ രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി.യും ജെ.ഡി.എസും സമരത്തിനിറങ്ങിയിരുന്നു.

  ഫോൺപേ വഴി പണം വാങ്ങി ക്യാഷ് നൽകുന്നവർ സൂക്ഷിക്കുക; യുവാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ പൂട്ടിച്ച് സൈബർ പോലീസ്

ബെംഗളൂരുവിൽനിന്ന് മൈസൂരുവിലേക്ക് പദയാത്രയും നടത്തി. എന്നാൽ, രാജി ആവശ്യം സിദ്ധരാമയ്യയും കോൺഗ്രസും തള്ളിയിരുന്നു. കേസ് അന്വേഷിക്കുമ്പോൾത്തന്നെ രാജി ആവശ്യപ്പെടാനാകില്ലെന്നാണ് സിദ്ധരാമയ്യയുടെ നിലപാട്.

സിദ്ധരാമയ്യയുടെ പേരിൽ ലോകായുക്തയും ഇ.ഡി.യും കഴിഞ്ഞദിവസം അന്വേഷണം തുടങ്ങിയിരുന്നു.

സിദ്ധരാമയ്യയുടെ ഭാര്യ പാർവതിക്ക് മുഡ അനുവദിച്ചുകൊടുത്ത പ്ലോട്ടുകളിൽ ലോകായുക്ത പോലീസ് പരിശോധന നടത്തുകയും ചെയ്തു.

പാർവതിക്ക് മുഡ 14 പ്ലോട്ടുകൾ അനുവദിച്ചുനൽകിയതിൽ സിദ്ധരാമയ്യയുടെ ഇടപെടലുണ്ടെന്നാണ് ആരോപണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പരിസ്ഥിതി ദിനാചരണവും വനിതാ വിങ് ഉദ്ഘാടനവും നടത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ സമഗ്ര വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയ്ക്ക് ഇന്ന് തുടക്കം; എസ്.ഐ.ആറിൽ' വോട്ടർമാർ ചെയ്യേണ്ട കാര്യങ്ങൾ
[masterslider id="10"]

Related posts