ബെംഗളൂരു: ബിജെപിയാണ് മുഖ്യപ്രതിപക്ഷമെങ്കിലും സംസ്ഥാനത്തെ കോണ്‍ഗ്രസ്സ് ഗവണ്മെന്റിനെ അതിശക്തമായി നിരന്തരം ആക്രമിക്കുന്നത് രണ്ടാമത്തെ പ്രതിപക്ഷ പാർട്ടിയായ ജെഡിഎസ്സിന്റെ സമുന്നത നേതാവ് എച്ച് ഡി കുമാരസ്വാമിയാണ്. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് ബംഗളുരുവില്‍ നിന്നും മൈസൂരുവിലേക്ക് ഒരാഴ്ച നീളുന്ന പ്രതിപക്ഷ പദയാത്ര ആഗസ്റ്റ് മൂന്നിന് ആരംഭിക്കുകയാണ്. പദയാത്രയെ കുറിച്ച് പത്ര സമ്മേളനത്തില്‍ വിവരിക്കവേയാണ് കുമാരസ്വാമിയുടെ മൂക്കില്‍ നിന്നും രക്തം കിനിഞ്ഞത്. അദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പരിശോധനകള്‍ക്ക് ശേഷം പ്രശ്നമില്ലെന്ന് കണ്ട് ഇന്നലെ തന്നെ ഡിസ്ചാർജ്ജ് ചെയ്തു. ഹൃദയശസ്ത്രക്രിയയ്ക്ക് മൂന്നുതവണ വിധേയമായിട്ടുള്ള ആളാണ് കുമാരസ്വാമി. ദിവസേന…
Read MoreMonth: July 2024
ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ അനുപമ പത്മന് ജാമ്യം
കൊല്ലം: ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിലെ മൂന്നാം പ്രതി അനുപമ പത്മന് ജാമ്യം അനുവദിച്ച് ഹൈക്കോടതി. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. പഠനാവശ്യത്തിനായി ജാമ്യം അനുവദിക്കണമെന്നായിരുന്നു അനുപമയുടെ വാദം. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു കുടുംബം മുഴുവന്‍ കൃത്യമായ ആസൂത്രണത്തോടെ നടത്തിയ കുറ്റകൃത്യമായിരുന്നു ഓയൂരിലെ തട്ടിക്കൊണ്ടുപോകല്‍. കാറിലെത്തി സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോകുകയും ഒരു ദിവസത്തിന് ശേഷം കുഞ്ഞിനെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കുകയുമായിരുന്നു. പോലീസിന്‍റെ പഴുതടച്ച അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ പിടിയിലാകുന്നത്. സാമ്പത്തിക ബാധ്യത മറികടക്കാൻ വേണ്ടിയാണ് പ്രതികൾ കുറ്റകൃത്യം നടത്തിയത്. പത്മകുമാർ, ഭാര്യ…
Read Moreരാമനാമം നീക്കം ചെയ്യാൻ കഴിയില്ല; 2028 ൽ രാമനഗര എന്ന പേര് വീണ്ടും കൊണ്ടുവരുമെന്ന് കുമാരസ്വാമി
ബെംഗളൂരു: രാമനഗര ജില്ലയെ ബെംഗളൂരു സൗത്ത് എന്ന് പുനർനാമകരണം ചെയ്യാനുള്ള കർണാടക സർക്കാരിന്റെ തീരുമാനത്തെ എതിർത്ത് കേന്ദ്ര ഘനവ്യവസായ സ്റ്റീല്‍ മന്ത്രി എച്ച്‌ഡി കുമാരസ്വാമി. ഇപ്പോള്‍ ബെംഗളൂരു സൗത്ത് എന്നാക്കിയാല്‍ 2028 ല്‍ രാമനഗര എന്ന് പേര് മാറ്റുമെന്ന് കുമാര സ്വാമി പ്രസ്താവിച്ചു. രാമന്റെ പേര് നീക്കം ചെയ്യാൻ കഴിയില്ല. 2028 ഓടെ അത് വീണ്ടും രാമനഗര എന്ന് വിളിക്കപ്പെടും. കുറച്ച് ദിവസത്തേക്ക് അവർ സന്തോഷിക്കട്ടെ. അവരുടെ രാഷ്‌ട്രീയ തകർച്ച ആരംഭിച്ചു. ആരാണ് ജില്ലയുടെ പേര് മാറ്റാൻ അപേക്ഷിച്ചത്? പേര് മാറ്റുന്നതില്‍ നിന്ന് ഇവർക്ക്…
Read Moreബെംഗളൂരുവിലേക്കുള്ള യാത്രക്കിടെ മലയാളി ഡ്രൈവർ കുത്തേറ്റ് മരിച്ചു
ചെന്നൈ: കൃഷ്ണഗിരിയില്‍ മലയാളി ട്രക്ക് ഡ്രൈവര്‍ കുത്തേറ്റു മരിച്ചു. നെടുമ്പാശ്ശേരി സ്വദേശി ഏലിയാസ് (41) ആണ് മരിച്ചത്. ഹൈവേ കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തുന്ന സംഘമാണ് ആക്രമിച്ചതെന്നാണ് സൂചന. വീട്ടുപകരണങ്ങളുമായി കഴിഞ്ഞ ആഴ്ചയാണ് ഏലിയാസ് ലോറിയില്‍ ബെംഗളൂരുവിലേക്ക് പോയത്. അവിടെ നിന്ന് മടങ്ങുന്നതിനിടയിലാണ് അപകടം. ഏലിയാസിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൃഷ്ണഗിരിയിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. അന്വേഷണം ഊർജിതമാക്കിയതായി കൃഷ്ണഗിരി പോലീസ് അറിയിച്ചു.
Read Moreഅഞ്ച് ജില്ലകളിൽ തീവ്രമഴ; ജില്ലകളിൽ അലേർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. വടക്കന്‍ ജില്ലകളില്‍ മഴ കനക്കും. ഉത്തരകേരളത്തിലെ അഞ്ചു ജില്ലകളില്‍ തീവ്രമഴ മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചത്. പാലക്കാട് മുതല്‍ തിരുവനന്തപുരം വരെ ശേഷിക്കുന്ന ഒമ്പതു ജില്ലകളിലും യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
Read Moreദളിത് യുവാവിന്റെ കൈ വെട്ടി മാറ്റിയ സംഭവം; 2 പേർ അറസ്റ്റിൽ
ബെംഗളൂരു : കനകപുരയിൽ ദളിത് യുവാവിന്റെ കൈ മുറിച്ചുമാറ്റിയ സംഭവത്തിൽ മുഖ്യപ്രതിയുൾപ്പെടെ രണ്ടുപേരെ പോലീസ് കാലിനു വെടിവെച്ച് കീഴ്‌പ്പെടുത്തി. കനകപുര സ്വദേശികളായ ഹർഷ, കരുണേഷ് എന്നിവരെയാണ് അറസ്റ്റുചെയ്തത്. ഇരുവരെയും ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ പോലീസിനെ ആക്രമിച്ചു രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വെടിവെക്കുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച ജാതിപരാമർശത്തെത്തുടർന്നുള്ള തർക്കത്തിനൊടുവിൽ മാലഗലു സ്വദേശിയായ അനീഷിന്റെ കൈയാണ് പ്രതികൾ അറത്തെടുത്തത്. സംഭവത്തിൽ നാലുപേരെ കഴിഞ്ഞയാഴ്ച അറസ്റ്റുചെയ്തിരുന്നു. ഏഴുപേർക്കെതിരെയാണ് കേസുള്ളത്. അനീഷും ബന്ധുവും റോഡിലൂടെ നടന്നുപോയപ്പോൾ പ്രതികളിലൊരാൾ ഇരുവർക്കുമെതിരേ ജാതി പരാമർശം നടത്തുകയായിരുന്നു. ഇതേത്തുടർന്ന് വഴക്കുണ്ടായി. പിന്നീട് പ്രതികൾ…
Read Moreപട്ടികവർഗ കോർപ്പറേഷൻ ഫണ്ട് തിരിമറി: രണ്ടു പ്രതികളുടെ വീട്ടിൽനിന്ന് 16 കിലോഗ്രാം സ്വർണം പിടിച്ചെടുത്തു
ബെംഗളൂരു : കർണാടകത്തിലെ മഹർഷി വാല്‌മീകി എസ്.ടി. വികസന കോർപ്പറേഷനിലെ ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട കേസിൽ രണ്ടുപ്രതികളുടെ വീട്ടിൽനിന്ന് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) 16 കിലോഗ്രാം സ്വർണം പിടിച്ചെടുത്തു. നേരത്തേ അറസ്റ്റിലായ സത്യനാരായണ വർമ, ശ്രീനിവാസ് റാവു എന്നിവരുടെ വീടുകളിലാണ് എസ്.ഐ.ടി. റെയ്ഡ് നടത്തിയത്. സത്യനാരായണ വർമയുടെ വീട്ടിൽനിന്ന് 15 കിലോഗ്രാം സ്വർണവും ശ്രീനിവാസ റാവുവിന്റെ വീട്ടിൽനിന്ന് ഒരു കിലോഗ്രാം സ്വർണവുമാണ് കണ്ടെടുത്തത്. സത്യനാരായണ വർമ ആഡംബര ഫ്ലാറ്റ് വാങ്ങാൻ പണംകൊടുത്ത ബിൽഡറിൽനിന്ന് രണ്ടരക്കോടി രൂപയും പിടിച്ചെടുത്തു. തട്ടിപ്പിലൂടെ സ്വന്തമാക്കിയ പണമുപയോഗിച്ച് ആഡംബര…
Read Moreചോർന്നൊലിച്ച് സർക്കാർ ഓഫീസ് കെട്ടിടം; കുട ചൂടി ജീവനക്കാർ
ബെംഗളൂരു : ഹാവേരിയിൽ തഹസിൽദാർ ഓഫീസ് കെട്ടിടം മഴയത്ത് ചോരുന്നതിനെ ത്തുടർന്ന് കുടചൂടി ജോലി ചെയ്ത് ജീവനക്കാർ. പഴക്കം ചെന്ന കെട്ടിടത്തിലാണ് തഹസിൽദാറുടെ ഓഫീസ് പ്രവർത്തിക്കുന്നത്. ഓഫീസ് സ്ഥലം മാറ്റണമെന്നും കെട്ടിടം അറ്റകുറ്റപ്പണി നടത്തണമെന്നുമുള്ള ആവശ്യം ഇതുവരെ അധികൃതർ അംഗീകരിച്ചിട്ടില്ലെന്ന് ജീവനക്കാർ പറഞ്ഞു. ഈ വർഷം മഴക്കാലം ആരംഭിച്ചപ്പോൾ മുതൽ മേൽക്കൂര ചോരുന്നുണ്ടെന്നും ജീവനക്കാർ പറഞ്ഞു. ജീവനക്കാർ കുട ചൂടി ഓഫീസിൽ ജോലി ചെയ്യുന്നതിന്റെ ചിത്രം തരംഗമായിട്ടുണ്ട്.
Read Moreഎറണാകുളം-ബെംഗളൂരു വന്ദേഭാരത്: ഒരുദിവസംകൊണ്ട് ചൂടപ്പം പോലെ വിറ്റുതീർന്ന് പകുതിയോളം ടിക്കറ്റുകൾ
ബെംഗളൂരു : പുതുതായി പ്രഖ്യാപിച്ച എറണാകുളം-ബെംഗളൂരു വന്ദേഭാരത് സ്പെഷ്യൽ ട്രെയിനിന്റെ (06001/06002) ആദ്യ സർവീസിന് ഒരുദിവസംകൊണ്ട് പകുതിയോളം ടിക്കറ്റുകൾ യാത്രക്കാർ ബുക്ക്ചെയ്തു. എറണാകുളം സൗത്തിൽനിന്ന് പുറപ്പെടുന്ന ട്രെയിനിന് ശനിയാഴ്ചയാണ് ബുക്കിങ് ആരംഭിച്ചത്. ബെംഗളൂരു കന്റോൺമെന്റ് സ്റ്റേഷനിൽ നിന്നുള്ള ട്രെയിനിലെ ബുക്കിങ് ഞായറാഴ്ച ആരംഭിക്കുമെന്ന് റെയിൽവേ അറിയിച്ചു. 31 മുതൽ ഒാഗസ്റ്റ് 25 വരെയാണ് സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുക. എറണാകുളത്തുനിന്ന് ഉച്ചയ്ക്ക് 12.30-ന് പുറപ്പെട്ട് രാത്രി 10-ന് ബെംഗളൂരുവിലെത്തുന്ന ട്രെയിൻ ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലാണ് സർവീസ് നടത്തുന്നത്. വ്യാഴം, ശനി, തിങ്കൾ ദിവസങ്ങളിലാണ്…
Read Moreസംസ്ഥാനത്ത് കനത്ത മഴ തുടരുന്നു : ജാഗ്രത നിർദേശം നൽകി സംസ്ഥാന ദുരന്ത നിവാരണ കേന്ദ്രം
ബംഗളുരു : മഴക്കെടുതി തുടരുന്നതിനിടെ കാവേരി,കൃഷ്ണ നദി തടാകങ്ങളിൽ താമസിക്കുന്നവരോട് ജാഗ്രത പാലിക്കാൻ സംസ്ഥാന ദുരന്ത നിവാരണ കേന്ദ്രം മുന്നറിയിപ്പ് നൽകി. തീരദേശ., മലനാട് ജില്ലകളിലും വടക്കൻ കർണാടകയിലും കനത്ത മഴ തുടരുന്നതിനിടെയാണിത്. ഗോഖക്കിൽ, ഘട്ടപ്രഭ, ഹവേരിയിൽ കുമുദവതി, ശിവമോഗ്ഗായിൽ തുംഗ നദികൾ കരകവിഞ്ഞ് ഒഴുകുകയാണ്. ചിക്കമംഗളുരുവിൽ ഹേമാവതിയും കുടകിൽ ഹാരംഗിയും ചാമനഗറിൽ കാവേരി നദികളും കവിഞ്ഞതിനെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളത്തിനടിയിലായി
Read More