എറണാകുളം-ബെംഗളൂരു വന്ദേഭാരത്: ഒരുദിവസംകൊണ്ട് ചൂടപ്പം പോലെ വിറ്റുതീർന്ന് പകുതിയോളം ടിക്കറ്റുകൾ

vandhe

ബെംഗളൂരു : പുതുതായി പ്രഖ്യാപിച്ച എറണാകുളം-ബെംഗളൂരു വന്ദേഭാരത് സ്പെഷ്യൽ ട്രെയിനിന്റെ (06001/06002) ആദ്യ സർവീസിന് ഒരുദിവസംകൊണ്ട് പകുതിയോളം ടിക്കറ്റുകൾ യാത്രക്കാർ ബുക്ക്ചെയ്തു. എറണാകുളം സൗത്തിൽനിന്ന് പുറപ്പെടുന്ന ട്രെയിനിന് ശനിയാഴ്ചയാണ് ബുക്കിങ് ആരംഭിച്ചത്.

ബെംഗളൂരു കന്റോൺമെന്റ് സ്റ്റേഷനിൽ നിന്നുള്ള ട്രെയിനിലെ ബുക്കിങ് ഞായറാഴ്ച ആരംഭിക്കുമെന്ന് റെയിൽവേ അറിയിച്ചു.

  സൗത്ത് പരേഡിൽ നിന്ന് എം.ജി റോഡിലേക്ക്; ബെംഗളൂരുവിന്റെ ഹൃദയമിടിപ്പിന്റെ വഴിമാറിയ ചരിത്രം

31 മുതൽ ഒാഗസ്റ്റ് 25 വരെയാണ് സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുക.

എറണാകുളത്തുനിന്ന് ഉച്ചയ്ക്ക് 12.30-ന് പുറപ്പെട്ട് രാത്രി 10-ന് ബെംഗളൂരുവിലെത്തുന്ന ട്രെയിൻ ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലാണ് സർവീസ് നടത്തുന്നത്.

വ്യാഴം, ശനി, തിങ്കൾ ദിവസങ്ങളിലാണ് ബെംഗളൂരുവിൽനിന്നുള്ള ട്രെയിൻ. അവിടെനിന്ന് പുലർച്ചെ 5.30-ന് പുറപ്പെട്ട് ഉച്ചയ്ക്ക് 2.20-ന് എറണാകുളത്തെത്തും. സ്പെഷ്യൽ ട്രെയിനാണെങ്കിലും നല്ല പ്രതികരണമാണെങ്കിൽ സർവീസ് തുടരാനാണ് സാധ്യത.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശ്രദ്ധിക്കുക! എയർപോർട്ട് റൂട്ടിൽ ഓഗസ്റ്റ് 14 വരെ ഗതാഗത നിയന്ത്രണം; പുതിയ ട്രാഫിക് അപ്ഡേറ്റ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓടുന്ന ട്രെയിനിൽ പൂജയും അഭിഷേകവും; 3 ലക്ഷം നൽകി ബുക്ക് ചെയ്തതെന്ന് റെയിൽവേ! സുരക്ഷയെവിടെയെന്ന് നെറ്റിസൺസ്; വീഡിയോ വൈറൽ
[masterslider id="10"]

Related posts