പട്ടികവർഗ കോർപ്പറേഷൻ ഫണ്ട് തിരിമറി: രണ്ടു പ്രതികളുടെ വീട്ടിൽനിന്ന് 16 കിലോഗ്രാം സ്വർണം പിടിച്ചെടുത്തു

raid police ed

ബെംഗളൂരു : കർണാടകത്തിലെ മഹർഷി വാല്‌മീകി എസ്.ടി. വികസന കോർപ്പറേഷനിലെ ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട കേസിൽ രണ്ടുപ്രതികളുടെ വീട്ടിൽനിന്ന് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) 16 കിലോഗ്രാം സ്വർണം പിടിച്ചെടുത്തു. നേരത്തേ അറസ്റ്റിലായ സത്യനാരായണ വർമ, ശ്രീനിവാസ് റാവു എന്നിവരുടെ വീടുകളിലാണ് എസ്.ഐ.ടി. റെയ്ഡ് നടത്തിയത്.

സത്യനാരായണ വർമയുടെ വീട്ടിൽനിന്ന് 15 കിലോഗ്രാം സ്വർണവും ശ്രീനിവാസ റാവുവിന്റെ വീട്ടിൽനിന്ന് ഒരു കിലോഗ്രാം സ്വർണവുമാണ് കണ്ടെടുത്തത്. സത്യനാരായണ വർമ ആഡംബര ഫ്ലാറ്റ് വാങ്ങാൻ പണംകൊടുത്ത ബിൽഡറിൽനിന്ന് രണ്ടരക്കോടി രൂപയും പിടിച്ചെടുത്തു.

  ബെംഗളൂരുവിൽ ഐടി ജീവനക്കാരെ ഇരുമ്പ് വടികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച് റസ്റ്റോറന്റ് ജീവനക്കാർ; കാരണം അറിയാൻ വായിക്കാം

തട്ടിപ്പിലൂടെ സ്വന്തമാക്കിയ പണമുപയോഗിച്ച് ആഡംബര കാർ വാങ്ങിയതായി സത്യനാരായണ വർമ ചോദ്യംചെയ്യലിൽ സമ്മതിച്ചിരുന്നു.

കോർപ്പറേഷന്റെ 187 കോടി രൂപ തിരിമറി നടത്തിയതായാണ് കേസ്. ഇതിൽ 88.62 കോടി രൂപ ചില ഐ.ടി. കമ്പനികളുടെയും ഹൈദരാബാദിലെ സഹകരണ ബാങ്കിന്റെയും അക്കൗണ്ടിലേക്ക് മാറ്റിയതായും കണ്ടെത്തിയിരുന്നു. കേസിൽ മുൻമന്ത്രി ബി. നാഗേന്ദ്രയെയും ഇ.ഡി. അറസ്റ്റുചെയ്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓഗസ്റ്റ് 1 മുതൽ ബെംഗളൂരു മാറും! വീട്ടുപടിക്കൽ ഇനി വൻ മാറ്റങ്ങൾ; പദ്ധതി ഇങ്ങനെ...
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരം; സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം
[masterslider id="10"]

Related posts