നടുനടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞിട്ട് മദ്യപാനികളുടെ പരാക്രമം; വിഡിയോ കാണാം

ബംഗളുരു : നഗരത്തിലെ കെ.എം റോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി മദ്യപിച്ച ഓട്ടോ ഡ്രൈവർമാരുടെ പരാക്രമം. കടൂരിൽ നിന്ന് ചിക്കമഗളൂരു ബസ് സ്റ്റാൻഡിലേക്ക് വരികയായിരുന്ന ബസാണ് മൂന്ന് യുവാക്കൾ ചേർന്ന് റോഡിന് നടുവിൽ തടഞ്ഞത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ചിക്കമഗളൂരു സിറ്റി പോലീസ് അന്വേഷണം ആരംഭിച്ചു.

ബസിന് മുന്നിൽ സെൽഫി എടുത്തു
റോഡിന് നടുവിൽ ഓട്ടോ കുറുകെ നിർത്തിയാണ് യുവാക്കൾ ബസ് തടഞ്ഞത്. ബസ് ഡ്രൈവർ വാഹനം മാറ്റാൻ ആവശ്യപ്പെട്ടെങ്കിലും യുവാക്കൾ വഴങ്ങിയില്ല. എന്ന് തന്നെയല്ല, കുഴപ്പമുണ്ടാക്കിയ യുവാക്കൾ ബസിന് മുന്നിൽ ഓട്ടോ നിർത്തിയിട്ട് സെൽഫിയെടുക്കാനും ദൃശ്യങ്ങൾ പകർത്താനും തുടങ്ങിയത് യാത്രക്കാരെയും ജീവനക്കാരെയും ഒരുപോലെ വലച്ചു. യുവാക്കൾ മദ്യലഹരിയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

പോലീസ് നടപടിയിലേക്ക്
തിരക്കേറിയ കെ.എം റോഡിൽ ബസ് തടഞ്ഞതിനെത്തുടർന്ന് വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. യുവാക്കളുടെ മോശം പെരുമാറ്റത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

  സ്ഥിരം പോക്സോ കേസ് പ്രതി സ്നേഹ മെർലിൻ വീണ്ടും അറസ്റ്റിൽ; ഇത്തവണ ഇരയായത് പതിനാറുകാരി
  ബെംഗളൂരുവിൽ പന്ത്രണ്ട് മണിക്കൂർ ജലവിതരണം മുടങ്ങും; പ്രമുഖ പ്രദേശങ്ങൾ ദുരിതത്തിലാകും; അറിയാൻ വായിക്കാം

ദൃശ്യങ്ങളിൽ നിന്ന് യുവാക്കളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്. പൊതുഗതാഗതം തടസ്സപ്പെടുത്തിയതിനും മദ്യപിച്ച് വാഹനമോടിച്ച് കുഴപ്പമുണ്ടാക്കിയതിനും ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബിജെപിയെ തോല്‍പ്പിക്കാന്‍ ബുദ്ധിമുട്ടില്ല,; ആഭ്യന്തര കലഹം അവസാനിപ്പിച്ച് ഒന്നിച്ച് പോരാടണം; ഇന്ത്യ മുന്നണി യോഗത്തിൽ രാഹുൽ ഗാന്ധിയുടെ 15 മിനിറ്റ് പ്രസംഗം
[masterslider id="10"]

Related posts