സ്വത്ത് തർക്കം; യുവാവിനെ കൊലപ്പെടുത്തി 

ചെന്നൈ: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ പുതുക്കോട്ടയില്‍ യുവാവിനെ കൊലപ്പെടുത്തി. 26-കാരനായ പ്രകാശാണ് മരണപ്പെട്ടത്. കാലിത്തീറ്റ കടയിലെ ജീവനക്കാരനായിരുന്നു പ്രകാശ്. ഇന്ന് ഉച്ചയ്ക്ക് കടയ്ക്ക് സമീപത്ത് വടിവാളുമായി എത്തിയയാള്‍ പ്രകാശിനെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രകാശിനെ ആശുപത്രിയില്‍ പ്രവേശിപ്പച്ചെങ്കിലും ജീവന്‍ രക്ഷിക്കാൻ സാധിച്ചില്ല. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നാണ് പ്രകാശ് മരിച്ചതെന്ന് പോലീസ് അറിയിച്ചു. പ്രകാശിനെ വെട്ടിയ ശേഷം കടന്നുകളഞ്ഞ ആള്‍ക്കായി പുതുക്കോട്ട ടൗണ്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

ഭർത്താവ് പുറത്തു കൊണ്ടു പോയില്ല; മകനെ കൊന്ന് യുവതി ആത്മഹത്യ ചെയ്തു 

മുംബൈ: ഭർത്താവുമായുള്ള വഴക്കിനെത്തുടർന്ന് 4 വയസുള്ള മകളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്ത് യുവതി. മഹാരാഷ്‌ട്രയിലെ പാല്‍ഘർ ജില്ലയിലാണ് സംഭവം. 23 കാരിയായ ആദിവാസി യുവതിയാണ് ആത്മഹത്യ ചെയ്തത്. ഭർത്താവ് തന്നെയും കുഞ്ഞിനെയും പുറത്തുകൊണ്ട് പോകാൻ കൂട്ടാക്കാത്തതാണ് കുഞ്ഞിനെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാൻ യുവതിയെ പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. ദഹാനു മേഖലയിലെ സിസ്നെ ഗ്രാമത്തിലാണ് കുടുംബം താമസിക്കുന്നത്. മത്സ്യത്തൊഴിലാളിയായ യുവതിയുടെ ഭർത്താവ് പലപ്പോഴും വീട്ടില്‍ നിന്നും മാറി നിന്നിരുന്നതായി കാസ പോലീസ് പറയുന്നു. ഞായാറാഴ്ച വീട്ടിലെത്തിയ ഇയാള്‍ സുഹൃത്തുക്കളോടൊപ്പം പുറത്തുപോവുകയായിരുന്നു. ഇതില്‍ പ്രകോപിതയായ ഭാര്യാ പുറത്തുപോയപ്പോള്‍…

Read More

നഗരത്തിൽ മഴ തുടരുമ്പോഴും ഭൂഗർഭജലവിതാനം താഴ്ന്നു തന്നെ 

ബെംഗളൂരു: മഴ തുടരുമ്പോഴും നഗരത്തിൽ ഭൂഗർഭജലവിതാനം താഴ്‌ന്നു തന്നെ തുടരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മെയ്‌, ജൂൺ മാസങ്ങളിലായി ജലവിതാനം 4 അടി വരെ വീണ്ടും താഴ്ന്നു. ഏപ്രിലിൽ 7000 കുഴൽകിണറുകൾ വറ്റി വരണ്ടതോടെ കടുത്ത ജലക്ഷാമമാണ് നഗരം നേരിട്ടത്. എന്നാൽ പിന്നീട് മഴ ലഭിച്ചെങ്കിലും ഭൂഗർഭ ജലവിതാനം മെച്ചപ്പെടുത്താനായില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. നേരത്തെ നഗരത്തിൽ ശരാശരി 40 അടി താഴ്ചയിൽ ഭൂഗർഭ ജലം ലഭിച്ചിരുന്നു. എന്നാൽ പുതിയ കണക്കുകൾ പ്രകാരം ഹൊസ്‌കോട്ടെ ഉൾപ്പെടെയുള്ള മേഖലകളിൽ ഇത് 80 അടി വരെയായി. മഴവെള്ളക്കൊയ്ത്തിനായി ബിബിഎംപി…

Read More

ബെംഗളൂരുവിൽ വിരാട് കോലിയുടെ ഉടമസ്ഥതയിലുള്ള പബ്ബിനെതിരെ കേസ് 

ബെംഗളൂരു: വിരാട് കോലിയുടെ ഉടമസ്ഥതയില്‍ ഉള്ള പബ്ബിന് എതിരെ കേസെടുത്ത് ബെംഗളുരു പോലിസ്. ചട്ടം ലംഘിച്ച്‌ രാത്രി ഒന്നര കഴിഞ്ഞും തുറന്ന് പ്രവർത്തിച്ചതിനാണ് കേസ്. കോലിയുടെ ഉടമസ്ഥതയില്‍ ഉള്ള ബെംഗളൂരുവിലെ വണ്‍ 8 കമ്മ്യൂണ്‍ പബ്ബിനെതിരെ ആണ് പോലിസ് കേസെടുത്തതെന്നാണ് റിപ്പോര്‍ട്ട് കോലിയുടെ ഉടമസ്ഥതയിലുള്ള വണ്‍ 8 കമ്മ്യൂണ്‍ പബ്ബ് രാത്രി ഒന്നര കഴിഞ്ഞും ഉറക്കെ പാട്ട് വെച്ച്‌ പ്രദേശവാസികളെ ബുദ്ധിമുട്ടിച്ചതായി പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. നഗരത്തിൽ പബ്ബ് അടക്കമുള്ള കച്ചവട സ്ഥാപനങ്ങള്‍ക്ക് രാത്രി ഒരു മണി വരെയാണ് പ്രവർത്തനാനുമതിയുള്ളത്. എന്നാല്‍ ഒന്നരയായിട്ടും…

Read More

ഓടിക്കൊണ്ടിരിക്കുന്ന ബസ് കത്തി നശിച്ചു; ഡ്രൈവറുടെ ഇടപെടലിലൂടെ ഒഴിവായത് വൻ ദുരന്തം 

ബെംഗളൂരു: എംജി റോഡില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്‌ആർടിസി ബസിന് തീപിടിച്ചു. ഡ്രൈവറുടെ അവസരോചിത ഇടപെടലിലൂടെ ഒഴിവായത് വലിയ അപകടം. യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം നല്‍കിയ ഡ്രൈവർ ഉടൻ തന്നെ ബസ് ഒഴിപ്പിച്ചു. തീപിടിത്തത്തില്‍ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് ബിഎംടിസി അറിയിച്ചു. കോറമംഗല ഡിപ്പോയുടെ കീഴിലുള്ള ബസാണ് കത്തി നശിച്ചത്. രാവിലെ ഒമ്പത് മണിയോടെ അനില്‍ കുംബ്ലെ സർക്കിളിലാണ് സംഭവം നടന്നത്. ഡ്രൈവർ ഇഗ്നീഷ്യൻ ഓണാക്കിയപ്പോഴാണ് എഞ്ചിന് തീപിടിച്ചതെന്ന് ബിഎംടിസി വൃത്തങ്ങള്‍ പറഞ്ഞു. എഞ്ചിൻ അമിതമായി ചൂടായതായിരിക്കാം അപകടകാരണമെന്നും അവർ പറഞ്ഞു. തീപിടിത്തത്തിന് പിന്നിലെ കാരണം പരിശോധിക്കാൻ മുതിർന്ന…

Read More

സംസ്ഥാനത്ത് ശക്തമായ മഴ; അണക്കെട്ടുകളിലെ വെള്ളം തുറന്നുവിടുന്നു

ബെംഗളൂരു : കനത്തമഴയിൽ ജലനിരപ്പുയർന്നതിനെത്തുടർന്ന് കർണാടകത്തിലെ അണക്കെട്ടുകളിൽനിന്ന് കനാലുകളിലേക്ക് വെള്ളം തുറന്നുവിടുന്നു. മാണ്ഡ്യയിലെ കെ.ആർ.എസ്. അണക്കെട്ടിൽനിന്ന് തിങ്കളാഴ്ച വെള്ളം ഒഴുക്കിത്തുടങ്ങി. മൈസൂരുവിലെ കബിനി അണക്കെട്ടിൽനിന്ന് ബുധനാഴ്ച മുതൽ വെള്ളം തുറന്നുവിടും. 15 ദിവസത്തേക്ക് ഇതു തുടരാനാണ് തീരുമാനം. ജലസേചനത്തിനും കുടിവെള്ളത്തിനും ഉപയോഗിക്കുന്ന തടാകങ്ങളിലേക്കാണ് കനാലുകൾവഴി വെള്ളം തുറന്നുവിടുന്നത്. കബിനി അണക്കെട്ടിലെ ജലനിരപ്പ് ഞായറാഴ്ച 2,281 അടിയിലെത്തി. 2,284 അടിയാണ് അണക്കെട്ടിന്റെ പരമാവധി ശേഷി. ഞായറാഴ്ചമാത്രം 5,039 ക്യുസെക്സ് വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തിയത്. കെ.ആർ.എസ്. അണക്കെട്ടിലെ ഞായറാഴ്ചത്തെ ജലനിരപ്പ് 102 അടിയാണ്. 124.8 അടിയാണ് പരമാവധിശേഷി.…

Read More

പരിസ്ഥിതി സൗഹൃദം; നഗരത്തിൽ എൽ.പി.ജി.-സി.എൻ.ജി.-വൈദ്യുത ഓട്ടോകളുടെ എണ്ണം വർധിപ്പിക്കുന്നു

ബെംഗളൂരു : യാത്രക്കാർക്ക് മെച്ചപ്പെട്ട സൗകര്യമൊരുക്കാൻ ലക്ഷ്യമിട്ട് നഗരത്തിൽ കൂടുതൽ ഓട്ടോറിക്ഷകൾക്ക് പെർമിറ്റ് നൽകാനൊരുങ്ങി ഗതാഗതവകുപ്പ്. നാഗരാത്ര കൂടുതൽ പരിസ്ഥിതി സൗഹൃദം ആകുവാൻ അടുത്ത 5 വർഷത്തിനുള്ളിൽ 1 .5 ലക്ഷം സി.എൻ.ജി , ഇലക്ട്രിക്ക് ഓട്ടോകൾക്ക് കൂടി പെർമിറ്റ് നൽകുമെന്ന പ്രഖ്യാപനവുമായി ഗതാഗത വകുപ്പ്. ഓട്ടോറിക്ഷകളുടെ എണ്ണം 2028 ആകുമ്പോഴേക്കും നിലവിലുള്ളതിന്റെ 65 ശതമാനം വർധിപ്പിക്കാനാണ് തീരുമാനം. നിലവിൽ സർവീസ് പെർമിറ്റുള്ള 1.55 ലക്ഷം ഓട്ടോറിക്ഷകളാണുള്ളത്. ഇത് 2.55 ലക്ഷമായി മാറും. ഇതിനായി കൊല്ലംതോറും 20,000 ഓട്ടോറിക്ഷകൾക്ക് പെർമിറ്റ് നൽകും. എൽ.പി.ജി.-സി.എൻ.ജി.-വൈദ്യുത ഓട്ടോറിക്ഷകൾക്കാകും…

Read More

ഡെങ്കിവ്യാപനം: കൊതുകിനെ തുരത്താൻ മാർഗങ്ങൾ നിർദേശിച്ച് സർക്കാർ; ഞായറാഴ്ച ബെംഗളുരു നഗരപരിധിയിൽ ഡെങ്കി ബാധിച്ചത് 80 പേർക്ക്

ബെംഗളൂരു : ബെംഗളൂരുവിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടിവരുന്ന പശ്ചാത്തലത്തിൽ കൊതുകുപെരുകാനുള്ള സാഹചര്യം പരമാവധി ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ്. ഡെങ്കി വ്യാപിക്കുന്നതിനിടെ മലിന ജലം കെട്ടിക്കിടക്കുന്നത് തടയുക, ശുചിമുറികളുടെ വൃത്തി ഉറപ്പാക്കുക തുടങ്ങിയ മാർഗ നിർദേശങ്ങൾ സർക്കാർ പുറത്തിറക്കി. രോഗം പരത്തുന്ന കൊതുകുകളുടെ പ്രജനനം തടയുകയാണ് ലക്ഷ്യം. വീടുകൾക്ക് പുറമെ വിദ്യാഭ്യാസ , വ്യാപാര സ്ഥാപനങ്ങൾ , പൊതുശുചിയിടങ്ങൾ , ഉപയോഗശൂന്യമായ കിണറുകൾ, ഒഴിഞ്ഞു കിടക്കുന്ന പുരയിടങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ മലിന ജലം കെട്ടിനിൽക്കുന്നില്ലന്ന് ഉറപ്പാക്കണം. ഗ്രാമീണ മേഖലകളിൽ ഉൾപ്പെടെ ഇത് നിർബന്ധമായും നടപ്പാക്കണം .…

Read More

വനം ഉദ്യോഗസ്ഥർ നോക്കിനിൽക്കെ പുള്ളിപ്പുലിയെ ജനക്കൂട്ടം തല്ലിക്കൊന്നു

ബെംഗളൂരു : റായ്ചൂരുവിൽ നാട്ടുകാരെ ആക്രമിച്ച പുള്ളിപ്പുലിയെ വനം ഉദ്യോഗസ്ഥർ നോക്കിനിൽക്കെ ജനക്കൂട്ടം തല്ലിക്കൊന്നു. ദേവദുർഗ താലൂക്കിലെ കരദിഗുഡ്ഡ ഗ്രാമത്തിലാണ് സംഭവം. മൂന്നുമാസത്തോളമായി ഗ്രാമത്തിൽ ഭീതിപരത്തിയ പുലിയെയാണ് കൊന്നത്. ഞായറാഴ്ച രാവിലെ ഗ്രാമത്തിലെ മൂന്നുപേരെ പുലി ആക്രമിച്ചതോടെയാണ് നാട്ടുകാർ സംഘടിച്ചത്. വാർത്ത പരന്നതോടെ സമീപപ്രദേശങ്ങളിൽനിന്നുൾപ്പെടെ ആളുകൾ കൂട്ടമായെത്തി. പുലിയെ പിടിക്കാൻ കൂട് സ്ഥാപിക്കാനായി വനംവകുപ്പുദ്യോഗസ്ഥർ എത്തിയിരുന്നു. പോലീസും സ്ഥലത്തുണ്ടായിരുന്നു. ഇതിനിടെ അടുത്തുള്ള പാറക്കെട്ടിൽ മറഞ്ഞിരുന്ന പുലി പുറത്തേക്കുവന്നു. അപ്പോഴേക്കും ജനക്കൂട്ടം കല്ലുംവടിയും മറ്റും ഉപയോഗിച്ച് പുലിയെ ആക്രമിക്കുകയായിരുന്നു. നാലുവയസ്സ് തോന്നിക്കുന്ന പുലിയാണ് കൊല്ലപ്പെട്ടതെന്ന് വനം…

Read More

ഫാസ്ടാഗ് പ്രവർത്തിച്ചില്ല; മൈസൂരുവിൽ കേരള ആർ.ടി.സി. ബസ് ടോൾബൂത്തിൽ കുടുങ്ങി

ബെംഗളൂരു : ഫാസ്ടാഗ് പ്രവർത്തിക്കാതിരുന്നതിനെത്തുടർന്ന് കേരള ആർ.ടി.സി. ബസ് മൈസൂരു നഞ്ചങ്കോട്ടെ ടോൾബൂത്തിൽ കുടുങ്ങി. മൈസൂരുവിൽനിന്ന് കോഴിക്കോട്ടേക്കു വരികയായിരുന്ന സ്വിഫ്റ്റ് ബസാണ് അരമണിക്കൂർ കുടുങ്ങിയത്. ടോളടയ്ക്കാതെ വന്നതോടെ ബൂത്തിൽ ബസ് തടഞ്ഞിടുകയായിരുന്നു. തിങ്കളാഴ്ച വൈകീട്ട് 6.45-ഓടെയാണ് സംഭവം. ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. ബസ് കുടുങ്ങിയതോടെ യാത്രക്കാർ പ്രതിഷേധിച്ചു. തുടർന്ന് ജീവനക്കാർ കൈയിൽനിന്ന് പണമെടുത്തടച്ചു. അതിനുശേഷമാണ് ബസ് യാത്ര തുടർന്നത്. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി ഡിപ്പോയുടെ ബസായിരുന്നു. മൈസൂരുവിൽനിന്ന് കോഴിക്കോടു വഴി തിരുവമ്പാടിയിലേക്കായിരുന്നു യാത്ര. ഫാസ്ടാഗ് പ്രവർത്തിക്കാതിരുന്നതിന് കാരണം വ്യക്തമായിട്ടില്ലെന്ന് ഡിപ്പോയിലെ ഉദ്യോഗസ്ഥർ പറഞ്ഞു. ഫാസ്ടാഗിൽ…

Read More
Click Here to Follow Us