പരിസ്ഥിതി സൗഹൃദം; നഗരത്തിൽ എൽ.പി.ജി.-സി.എൻ.ജി.-വൈദ്യുത ഓട്ടോകളുടെ എണ്ണം വർധിപ്പിക്കുന്നു

ബെംഗളൂരു : യാത്രക്കാർക്ക് മെച്ചപ്പെട്ട സൗകര്യമൊരുക്കാൻ ലക്ഷ്യമിട്ട് നഗരത്തിൽ കൂടുതൽ ഓട്ടോറിക്ഷകൾക്ക് പെർമിറ്റ് നൽകാനൊരുങ്ങി ഗതാഗതവകുപ്പ്.

നാഗരാത്ര കൂടുതൽ പരിസ്ഥിതി സൗഹൃദം ആകുവാൻ അടുത്ത 5 വർഷത്തിനുള്ളിൽ 1 .5 ലക്ഷം സി.എൻ.ജി , ഇലക്ട്രിക്ക് ഓട്ടോകൾക്ക് കൂടി പെർമിറ്റ് നൽകുമെന്ന പ്രഖ്യാപനവുമായി ഗതാഗത വകുപ്പ്.

ഓട്ടോറിക്ഷകളുടെ എണ്ണം 2028 ആകുമ്പോഴേക്കും നിലവിലുള്ളതിന്റെ 65 ശതമാനം വർധിപ്പിക്കാനാണ് തീരുമാനം. നിലവിൽ സർവീസ് പെർമിറ്റുള്ള 1.55 ലക്ഷം ഓട്ടോറിക്ഷകളാണുള്ളത്.

  ഓഫീസിലെ ഡെഡ്‌ലൈനുകൾക്ക് പിന്നാലെ ഓടുന്നവരാണോ നിങ്ങൾ? എങ്കിൽ ഈ ബെംഗളൂരു യുവതി പറയുന്നത് കേൾക്കണം.

ഇത് 2.55 ലക്ഷമായി മാറും. ഇതിനായി കൊല്ലംതോറും 20,000 ഓട്ടോറിക്ഷകൾക്ക് പെർമിറ്റ് നൽകും. എൽ.പി.ജി.-സി.എൻ.ജി.-വൈദ്യുത ഓട്ടോറിക്ഷകൾക്കാകും പെർമിറ്റ് അനുവദിക്കുക.

ബെംഗളൂരുവിൽ യാത്രക്കാരുടെ എണ്ണത്തിൽ വർഷംതോറും വൻ കുതിച്ചുചാട്ടമുണ്ടാകുന്നത് കണക്കിലെടുത്താണ് ഗതാഗതവകുപ്പിന്റെ നീക്കം.

യാത്രക്കാർ ഉപയോഗിച്ചുവന്ന ബൈക്ക് ടാക്‌സികളെ ഗതാഗതവകുപ്പ് നിരോധിച്ചതിനുപിന്നാലെയാണ് കൂടുതൽ ഓട്ടോറിക്ഷകൾ നിരത്തിലിറക്കാൻ തീരുമാനിച്ചത്.

കൂടുതൽ ഓട്ടോറിക്ഷകൾ സർവീസിനിറങ്ങുന്നതോടെ ചില ഡ്രൈവർമാർ അനധികൃതമായി അധിക യാത്രാനിരക്ക് ഈടാക്കുന്നതിന് അവസാനമുണ്ടാകുമെന്നും കരുതുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വികസനവുമായി ബന്ധപ്പെട്ട് മുൻമന്ത്രി ഡോ. തോമസ് ഐസക്കിന്റെ കുറിപ്പിന് മറുപടിയുമായി നടൻ ജോയ് മാത്യു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശ്രീനഗറിൽ ലിഫ്റ്റ് തകർന്ന് ആറ് ബെംഗളൂരു സ്വദേശികൾക്ക് പരിക്ക്
[masterslider id="10"]

Related posts

Click Here to Follow Us