ബെംഗളൂരു : കനത്തമഴയിൽ ജലനിരപ്പുയർന്നതിനെത്തുടർന്ന് കർണാടകത്തിലെ അണക്കെട്ടുകളിൽനിന്ന് കനാലുകളിലേക്ക് വെള്ളം തുറന്നുവിടുന്നു.
മാണ്ഡ്യയിലെ കെ.ആർ.എസ്. അണക്കെട്ടിൽനിന്ന് തിങ്കളാഴ്ച വെള്ളം ഒഴുക്കിത്തുടങ്ങി. മൈസൂരുവിലെ കബിനി അണക്കെട്ടിൽനിന്ന് ബുധനാഴ്ച മുതൽ വെള്ളം തുറന്നുവിടും. 15 ദിവസത്തേക്ക് ഇതു തുടരാനാണ് തീരുമാനം.
ജലസേചനത്തിനും കുടിവെള്ളത്തിനും ഉപയോഗിക്കുന്ന തടാകങ്ങളിലേക്കാണ് കനാലുകൾവഴി വെള്ളം തുറന്നുവിടുന്നത്.
കബിനി അണക്കെട്ടിലെ ജലനിരപ്പ് ഞായറാഴ്ച 2,281 അടിയിലെത്തി. 2,284 അടിയാണ് അണക്കെട്ടിന്റെ പരമാവധി ശേഷി. ഞായറാഴ്ചമാത്രം 5,039 ക്യുസെക്സ് വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തിയത്.
കെ.ആർ.എസ്. അണക്കെട്ടിലെ ഞായറാഴ്ചത്തെ ജലനിരപ്പ് 102 അടിയാണ്. 124.8 അടിയാണ് പരമാവധിശേഷി. വയനാട്ടിലും കേരള അതിർത്തി മേഖലകളിലും ലഭിച്ച കനത്തമഴയാണ് കബിനിയിൽ കൂടുതൽ വെള്ളമെത്തിച്ചത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.