ഫാസ്ടാഗ് പ്രവർത്തിച്ചില്ല; മൈസൂരുവിൽ കേരള ആർ.ടി.സി. ബസ് ടോൾബൂത്തിൽ കുടുങ്ങി

ബെംഗളൂരു : ഫാസ്ടാഗ് പ്രവർത്തിക്കാതിരുന്നതിനെത്തുടർന്ന് കേരള ആർ.ടി.സി. ബസ് മൈസൂരു നഞ്ചങ്കോട്ടെ ടോൾബൂത്തിൽ കുടുങ്ങി.

മൈസൂരുവിൽനിന്ന് കോഴിക്കോട്ടേക്കു വരികയായിരുന്ന സ്വിഫ്റ്റ് ബസാണ് അരമണിക്കൂർ കുടുങ്ങിയത്.

ടോളടയ്ക്കാതെ വന്നതോടെ ബൂത്തിൽ ബസ് തടഞ്ഞിടുകയായിരുന്നു. തിങ്കളാഴ്ച വൈകീട്ട് 6.45-ഓടെയാണ് സംഭവം. ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു.

ബസ് കുടുങ്ങിയതോടെ യാത്രക്കാർ പ്രതിഷേധിച്ചു. തുടർന്ന് ജീവനക്കാർ കൈയിൽനിന്ന് പണമെടുത്തടച്ചു. അതിനുശേഷമാണ് ബസ് യാത്ര തുടർന്നത്.

  കുരുക്കില്ലാ, ടോളില്ലാ യാത്ര; എസ് എം കൃഷ്ണ റോഡ് തുറന്നു; സവിശേഷതകള്‍ ഏറെ അറിയാന്‍ വായിക്കു

കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി ഡിപ്പോയുടെ ബസായിരുന്നു. മൈസൂരുവിൽനിന്ന് കോഴിക്കോടു വഴി തിരുവമ്പാടിയിലേക്കായിരുന്നു യാത്ര.

ഫാസ്ടാഗ് പ്രവർത്തിക്കാതിരുന്നതിന് കാരണം വ്യക്തമായിട്ടില്ലെന്ന് ഡിപ്പോയിലെ ഉദ്യോഗസ്ഥർ പറഞ്ഞു. ഫാസ്ടാഗിൽ പോറൽ വീണതോ റേഞ്ച് ഇല്ലാതിരുന്നതോ ആകാം കാരണമെന്ന് കരുതുന്നതായും അറിയിച്ചു.

ഫാസ്ടാഗിൽ പണമില്ലായിരുന്നെന്ന യാത്രക്കാരുടെ ആരോപണം അവർ തള്ളി. പണം തീരുന്നതിനനുസരിച്ച് ബാങ്കിൽനിന്ന് ഫാസ്ടാഗിൽ എത്തുന്ന സംവിധാനമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഞങ്ങളെ തൊടാൻ എളുപ്പമാണ്, വഴിയരികിൽ പാർക്ക് ചെയ്യുന്ന കാറുകൾ മാറ്റാൻ ധൈര്യമുണ്ടോ? ബെംഗളൂരു നഗരസഭയെ വെല്ലുവിളിച്ച് തെരുവ് കച്ചവടക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആഡംബര കാറുകളും കോടികളുടെ ജോലിയും ഉപേക്ഷിച്ചു; ബെംഗളൂരുവിലെ ഈ എഞ്ചിനീയർ ഇപ്പോൾ താമസിക്കുന്നത് 700 നായ്ക്കൾക്കൊപ്പം!
[masterslider id="10"]

Related posts