ദുല്‍ഖറിന് ബംഗ്ലാദേശില്‍ നിന്നൊരു ആരാധകന്‍

മലയാളികളുടെ കുഞ്ഞിക്ക മറുനാട്ടുകാര്‍ക്കും കുഞ്ഞിക്ക തന്നെയാണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണല്ലോ. അത് തെളിയിക്കുന്ന ഒരുപാട് സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇങ്ങനൊരു സംഭവം ആദ്യമായിട്ടായിരിക്കും ആരാധകര്‍ കേള്‍ക്കുന്നത്.

മറ്റൊന്നുമല്ല ആരാധന മൂത്ത് സ്വന്തം കുഞ്ഞിന് ദുല്‍ഖറിന്‍റെ പേര് നല്‍കിയ കഥയാണ് ഇപ്പോള്‍ ബംഗ്ലാദേശില്‍ നിന്ന് വരുന്നത്. ബംഗ്ലാദേശ് സ്വദേശിയായ സെയ്ഫുദ്ദീന്‍ ഷകീല്‍ ആണ് തന്‍റെ നാട്ടില്‍ നടന്ന ഈ വിശേഷം ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്.

‘ഞങ്ങളുടെ നാട്ടിലൊരാള്‍ ദുല്‍ഖറിന്‍റെ സിനിമയായ ‘ചാര്‍ലി’ കണ്ട് വിഷാദരോഗത്തില്‍ നിന്നും മുക്തനായിയെന്നും അതിനുശേഷം അദ്ദേഹം തന്‍റെ മകന് ദുല്‍ഖര്‍ സല്‍മാന്‍ എന്ന് പേരിടുകയും ചെയ്തുവെന്നായിരുന്നു ദുല്‍ഖറിനെ ടാഗ് ചെയ്തുകൊണ്ടുള്ള സെയ്ഫുദ്ദീന്‍ ഷക്കീല്‍ എന്ന ചെറുപ്പക്കാരന്‍റെ ട്വീറ്റ്. സെയ്ഫുദ്ദീനും ഒരു കടുത്ത ദുല്‍ഖര്‍ ഫാനാണ്.

  രൺവീർ സിങ്ങിന് സിനിമാ സംഘടനകളുടെ വിലക്ക്; 45 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഫർഹാൻ അക്തർ

സെയ്ഫുദ്ദീന്‍റെ ട്വീറ്റ് കണ്ണില്‍പ്പെട്ട ദുല്‍ഖര്‍ നന്ദി പറയാന്‍ മറന്നില്ല, ഒപ്പം ബംഗ്ലാദേശിലെ തന്‍റെ ആരാധകരോടുള്ള സ്‌നേഹാന്വേഷണവും രേഖപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്.

  ജോർജുകുട്ടിയുടെ വരവിന് നിയമതടസ്സമോ? ദൃശ്യം 3 റിലീസ് അനിശ്ചിതത്വത്തിൽ!

തെലുങ്ക് ചിത്രം ‘മഹാനടി’ നേടിയ ഗംഭീര വിജയത്തിനെ തുടര്‍ന്ന് അടുത്ത തെലുങ്ക് ചിത്രത്തില്‍ കരാറേര്‍പ്പെട്ടിരിക്കുകയാണ് ദുല്‍ഖര്‍. വെങ്കിടേഷിനൊപ്പം ഒരു പിരീഡ് ചിത്രത്തിലാണ് ദുല്‍ഖര്‍ അഭിനയിക്കുന്നത്. ‘മഹാനടി’യിലെ ദുല്‍ഖറിന്‍റെ അഭിനയം കണ്ട് ‘ജെമിനി ഗണേശനാകാന്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ് ഏറ്റവും യോജിച്ചയാള്‍,’ എന്ന് വെങ്കിടേഷ് അഭിനന്ദിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രണ്ടാം ദിനവും ആഗോള ബോക്സ് ഓഫീസിനെ ഞെട്ടിച്ച് 'ജോര്‍ജുകുട്ടി'; 100 കോടി നാഴികക്കല്ല് പിന്നിടാന്‍ വെറും 3 ദിവസം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts