കനാലിൽവീണ ഡെലിവറി ജീവനക്കാരനായ ബൈക്ക് യാത്രികന്റെ മൃതദേഹം കണ്ടെത്തി

ബെംഗളൂരു : ബൈക്ക് ഡിവൈഡറിലിടിച്ച് കനാലിലേക്ക് തെറിച്ചുവീണ ഓൺലൈൻ ഡെലിവറി ജീവനക്കാരൻ ഹേമന്ത് കുമാറിന്റെ (26) മൃതദേഹം കണ്ടെത്തി. 40 മണിക്കൂർനീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞദിവസം രാത്രി ആർ.ആർ. നഗറിലാണ് യുവാവ് കനാലിൽവീണത്. വീണസ്ഥലത്തിന് 20 മീറ്റർ അകലെ ചെളിയിൽപ്പൂണ്ടനിലയിലായിരുന്നു മൃതദേഹം.

  ഒരു ദിവസം കൂടി മാത്രം! ഒഴിഞ്ഞില്ലെങ്കിൽ വൻ പിഴ; ലൈസൻസ് റദ്ദാക്കും, വണ്ടി കെട്ടിവലിക്കും; ബുധനാഴ്ച മുതൽ ബെംഗളൂരുവിൽ വൻ ഒഴിപ്പിക്കൽ

ബാപ്പുജിനഗർ സ്വദേശിയായ ഹേമന്ത് കുമാർ ജ്ഞാനഭാരതി കാംപസിൽനിന്ന് മടങ്ങിവരുകയായിരുന്നു. ആർ.ആർ. നഗർ ഗേറ്റിനുസമീപമെത്തിയപ്പോൾ ബൈക്ക് ഡിവൈഡറിലിടിച്ചാണ് അപകടമുണ്ടായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സീരിയൽ താരങ്ങളായ ജിഷിൻ മോഹനും അമേയ നായരും വിവാഹിതരായി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts