മണ്ണിടിച്ചിൽ കാണാതായ രണ്ടു മൃതദേഹങ്ങൾകൂടി കണ്ടെത്തി

ബെംഗളൂരു : ഉത്തരകന്നഡ ജില്ലയിലെ ശിരൂരിനടുത്ത് അങ്കോളയിൽ കനത്തമഴയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ രണ്ടുപേരുടെ മൃതദേഹങ്ങൾകൂടി കണ്ടെടുത്തു.

ലോറി ഡ്രൈവർമാരായ മുരുകൻ, ചിന്ന എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇരുവരും തമിഴ്‌നാട് സ്വദേശികളാണ്.

ഇതോടെ ആകെ ഏഴുപേരുടെ മൃതദേഹങ്ങൾ ലഭിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് ശിരൂരിൽ ദേശീയപാതയ്ക്കുസമീപം മണ്ണിടിച്ചിലുണ്ടായത്.

  ഓഗസ്റ്റ് 15-ന് ട്രെയിനോടുമെന്ന പ്രതീക്ഷ അസ്തമിക്കുന്നു; നിർമ്മാണത്തിൽ വൻ മന്ദഗതി

ദേശീയ പാതയോരത്തെ കുന്നിടിഞ്ഞ് റോഡരികിലെ ചായക്കടയുടെ മുകളിലേക്ക് പതിക്കുകയായിരുന്നു. മണ്ണുൾപ്പെടെ സമീപത്തെ ഗംഗാവലി പുഴയിലേക്ക് ഒലിച്ചുപോയി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒരു ദിവസം കൂടി മാത്രം! ഒഴിഞ്ഞില്ലെങ്കിൽ വൻ പിഴ; ലൈസൻസ് റദ്ദാക്കും, വണ്ടി കെട്ടിവലിക്കും; ബുധനാഴ്ച മുതൽ ബെംഗളൂരുവിൽ വൻ ഒഴിപ്പിക്കൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts