ബെംഗളൂരു: സംസ്ഥാന ബി.ജെ.പിയില്‍ പൊട്ടിത്തെറി. മുതിർന്ന ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയും മുന്‍ കേന്ദ്രമന്ത്രിയുമായ ഡിവി സദാനന്ദ ഗൗഡ പാര്‍ട്ടി വിട്ടേക്കുമെന്ന് റിപ്പോർട്ട്. കർണാടക ഉപമുഖ്യമന്ത്രിയും പിസിസി അധ്യക്ഷനുമായ ഡി.കെ ശിവകുമാറുമായി ഗൗഡ ചർച്ച നടത്തി. മൈസൂരില്‍ കോണ്‍ഗ്രസ് സ്ഥാനാർഥി ആയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ബെംഗളുരു നോർത്ത് സീറ്റ് നിഷേധിച്ചതിന് പിന്നാലെയാണ് ഗൗഡ പാര്‍ട്ടി വിടാനൊരുങ്ങുന്നത്. 2014 മുതല്‍ ബെംഗളൂരു നോർത്തിലെ ലോക്സഭാംഗമാണ് ഗൗഡ. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വൈ.സി.കെ വാദ്യാറിനെതിരെ ഗൗഡ മത്സരിച്ചേക്കും. കോണ്‍ഗ്രസ് നേതാക്കള്‍ അദ്ദേഹവുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ പ്രഖ്യാപനം…
Read MoreDay: 18 March 2024
മംഗളൂരു- രാമേശ്വരം പ്രതിവാര ട്രെയിനിന് അനുമതി
ബെംഗളൂരു: യാത്രക്കാരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമായി മംഗളൂരു -രാമേശ്വരം പ്രതിവാര ട്രെയിനിന് റെയില്‍വേ അനുമതി നല്കി. ശനിയാഴ്ച രാത്രി 7.30ന് മംഗലാപുരത്തു നിന്ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം 11.45ന് രാമേശ്വരത്തെത്തും. ഞായറാഴ്ച ഉച്ചക്ക് രണ്ടിന് രാമേശ്വരത്തു നിന്ന് തിരിക്കുന്ന ട്രെയിൻ തിങ്കളാഴ്ച രാവിലെ 5.50ന് മംഗലാപുരത്തെത്തും. കാസർകോട്, കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ, പാലക്കാട്, പൊള്ളാച്ചി, പഴനി, ഒട്ടംഛത്രം, ദിണ്ഡിഗല്‍, മധുര, മാനാമധുര, രാമനാഥപുരം എന്നിവിടങ്ങളില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
Read Moreകേരളത്തിലേക്കുള്ള ബസ് അപകടത്തിൽപെട്ടു; ഒരു മരണം നിരവധി പേർക്ക് പരിക്ക്
ബെംഗളൂരു: നിയന്ത്രണം വിട്ട് ബസ് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ഇരുപതോളം പേര്‍ക്ക് പരിക്ക്. ഇതില്‍ ഒരാളുടെ നില ഗുരുതരം. മംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് പോകുന്ന മെഹബൂബ് ബസാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില സംബന്ധിച്ച് കൂടുതൽ വിവരമൊന്നും നിലവിൽ ലഭ്യമായിട്ടില്ല. കാസര്‍കോട് മധൂർ രാംനഗർ സ്വദേശി ചേതൻ കുമാർ (37) ആണ് മരിച്ചത്. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അപകടം നടന്നയുടൻ നാട്ടുകാരും വിവരമറിഞ്ഞ് എത്തിയ പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ദേശീയപാതയിലാണ് അപകടം ഉണ്ടായത്. ഇതേ…
Read Moreപാട്ട് വച്ചതിനെ തുടർന്ന് തർക്കം; മൊബൈൽ കടയുടമയ്ക്ക് മർദ്ദനം
ബെംഗളൂരു: വാങ്ക് വിളിയുടെ സമയത്ത് മൊബൈല്‍ കടയില്‍ പാട്ട് വെച്ചെന്ന് ആരോപിച്ച് കടയുടമയ്ക്ക് ക്രൂരമർദ്ദനം. ബനഷകരി ഏരിയയിലെ സിദ്ധണ്ണ ലെഔട്ടിലാണ് സംഘർഷമുണ്ടാത്. പ്രദേശത്തെ ഒരു കൂട്ടം ആളുകൾ ആണ് യുവാവിനെ ആക്രമിച്ചത്. മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതൊടെ പ്രതിഷേധം ശക്തമായി. സംഘം കടയില്‍ അതിക്രമിച്ച് കയറുന്നതും ദേഷ്യത്തോടെ ഷർട്ടിന്റെ കോളറില്‍ പിടിച്ച് ആക്രോശിക്കുന്നതും വീഡിയോയയില്‍ വ്യക്തമാണ്. തുടർന്ന് സംഘം യുവാവിനെ കടയില്‍ നിന്ന് വലിച്ചിറക്കി മർദ്ദിക്കാൻ തുടങ്ങി.
Read More19 കാരിയായ ഗർഭിണി തൂങ്ങി മരിച്ച നിലയിൽ
തിരുവനന്തപുരം:വര്‍ക്കലയില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വർക്കല മണമ്പൂരിലാണ് 19 കാരിയായ ഗർഭിണിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വര്‍ക്കല മണമ്പൂര്‍ പേരേറ്റ്കാട്ടില്‍ വീട്ടില്‍ ലക്ഷ്മി ആണ് മരിച്ചത്. ബി എ അവസാന വർഷ വിദ്യാർത്ഥി ആയിരുന്നു ലക്ഷ്മി. തുടർ വിദ്യാഭാസവുമായി ബന്ധപ്പെട്ട് ഭർത്താവ് കിരണുമായി ചില തർക്കങ്ങള്‍ ഉണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഭര്‍ത്താവിനൊപ്പം വാടകക്ക് താമസിക്കുന്ന വീട്ടിലെ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ച നിലയിലാണ് ലക്ഷ്മിയെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നുവെന്ന് നാട്ടുകാരും പറയുന്നുണ്ട്.…
Read Moreബെംഗളൂരുവിലെ ജനങ്ങൾക്ക് വലിയ ആശ്വാസം; വസ്തുനികുതി വർദ്ധന നടപ്പാക്കുന്നത് ബിബിഎംപി നിർത്തലാക്കി; പക്ഷെ നടപടി കൊടുങ്കാറ്റിന് മുൻപുള്ള ശാന്തത; വിശദാംശങ്ങൾ
ബെംഗളൂരു : നഗര നിവാസികൾക്ക് ഇപ്പോൾ വലിയ ആശ്വാസം. ബിബിഎംപിയുടെ കീഴിലുള്ള സ്ഥാവര സ്വത്തുക്കൾക്കുള്ള ബിബിഎംപി പ്രോപ്പർട്ടി ടാക്സ് വർധന 8 വർഷത്തിന് ശേഷം താൽക്കാലികമായി തടഞ്ഞു. ബെംഗളൂരുവിലെ എല്ലാ തരം പ്രോപ്പർട്ടികൾക്കും ശരാശരി ശതമാനം നികുതി 6.5 ശതമാനം വർധിപ്പിക്കാൻ നിർദേശം തയ്യാറായി. വിജ്ഞാപനം പുറപ്പെടുവിക്കുക മാത്രമാണ് ശേഷിച്ചത്. എന്നാൽ, കോൺഗ്രസ് എംഎൽഎമാരുടെയും മന്ത്രിമാരുടെയും ശക്തമായ എതിർപ്പിനെത്തുടർന്ന് ഈ നിർദേശം തൽക്കാലം ഉപേക്ഷിക്കുകയായിരുന്നു. മാർഗനിർദ്ദേശ മൂല്യത്തിൽ നികുതി വർധിപ്പിക്കാൻ ബിബിഎംപി നേരത്തെ താൽക്കാലിക വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. എന്നാൽ, 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ…
Read Moreഓട്ടോയിടിച്ച് മൂന്നു വയസുകാരന് ദാരുണാന്ത്യം
ബെംഗളൂരു: വീട്ടില്‍ നിന്നും റോഡിലേയ്ക്ക് ഓടിയ കുഞ്ഞിന് ഓട്ടോ ഇടിച്ച് ദാരുണാന്ത്യം. ദക്ഷിണ കന്നട ജില്ലയിയിലെ ബെല്‍ത്തങ്ങാടി പനകാജെ മുണ്ടാടിയില്‍ ചന്ദ്രശേഖറിന്റെയും ഉഷയുടേയും മകൻ കൗശിക് (മൂന്ന്) ആണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ ഉജ്റെയിലെ ആശുപത്രിയിലും തുടർന്ന് മംഗളൂരു ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.
Read Moreലോക്സഭാ തിരഞ്ഞെടുപ്പ് 2024: കാർ പരിശോധനയ്ക്കിടെ കാറിൽ ബിയർ കുപ്പികൾ കണ്ടെത്തി; പോലീസുകാരുടെ മുന്നിലിട്ട് കുട്ടികളെ തല്ലി അമ്മ
ബെംഗളൂരു: 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ ലോക്സഭാ നിലവിൽ വന്നതോടെ പോലീസ് പരിശോധനയ്ക്കായി രംഗത്തിറങ്ങിയിരിക്കുകയാണ്. ഞായറാഴ്ച രാവിലെ റസിഡൻസി റോഡ് ചെക്ക്പോസ്റ്റിൽ വരുകയായിരുന്ന കാർ പൊലീസ് തടഞ്ഞു. കാറിൽ തിരച്ചിൽ നടത്തുന്നതിനിടെ ബിയർ കുപ്പികൾ കണ്ടെത്തി. അമ്മ അടുത്തിരിക്കെയാണ് ബിയർ കുപ്പിയുമായി കുട്ടികളെ പിടികൂടിയത്. ബിയർ കുപ്പികൾ ഒളിപ്പിച്ച് അമ്മയോട് ഒപ്പം കാറിൽ യാത്ര പോകുകയായിരുന്നു കുട്ടികൾ. ഇതിനിടയിലാണ് സിറ്റി പോലീസ് പിടികൂടിയത്. ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ പെരുമാറ്റച്ചട്ടം നിലവിൽ വന്നതോടെ പോലീസ് പരിശോധന ശക്തമാക്കിയിരിക്കുന്നത്. മദ്യപിച്ചില്ലെങ്കിലും ബിയർ കുപ്പികൾ കണ്ടതോടെ കുട്ടികളും…
Read Moreപെൺകുഞ്ഞിനോട് രണ്ടാനച്ഛൻ്റെ ക്രൂരത; സിഗരറ്റ് ഉപയോഗിച്ച് പൊളിച്ചു; കുഞ്ഞു നേരിട്ടത് കടുത്ത ആക്രമണം
ബെംഗളൂരു : ബെംഗളൂരുവിലെ സിലിക്കൺ സിറ്റിയിൽ മൂന്ന് വയസ്സുള്ള കുഞ്ഞിനെ അമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ മറ്റൊരു മനുഷ്യത്വരഹിതമായ സംഭവം. നഗരാതിർത്തിയിലെ ആനേക്കൽ താലൂക്കിലെ ഹെബ്ബഗോഡിയിലാണ് രണ്ടാനച്ഛൻ കൊച്ചുകുട്ടിയോട് ക്രൂരത കാട്ടിയ സംഭവം പുറത്തായത് അമ്മയും നടപടിയെ പിന്തുണച്ചുവെന്നാണ് ആരോപണം. കഴിഞ്ഞ ഒരു വർഷമായി നാലുവയസ്സുകാരി പീഡനത്തിനിരയായി. ചിക്കബള്ളാപ്പൂർ സ്വദേശിയായ രണ്ടാനച്ഛൻ മഞ്ജുനാഥും അമ്മ മഞ്ജുളയുമാണ് പീഡനത്തിനിരയായത്. രണ്ടാനച്ഛൻ ഹീറ്ററും സിഗരറ്റും ഉപയോഗിച്ച് കുട്ടിയുടെ കൈകളും കഴുത്തും പൊള്ളിച്ചു, കുട്ടിയുടെ തലയ്ക്കും കൈകൾക്കും നെറ്റിക്കും പരിക്കേറ്റട്ടുണ്ട്. വിവാഹം തടസ്സപ്പെടുത്തുന്നുവെന്ന് പറഞ്ഞാണ് രണ്ടാനച്ഛൻ…
Read Moreനഗരത്തിലെ ചെമ്മണൂർ ജൂവലറിയിൽ തീപ്പിടിച്ചു
ബെംഗളൂരു : ജാലഹള്ളി എസ്.എം. റോഡിലെ ചെമ്മണൂർ ജൂവലേഴ്സ് ഷോറൂമിൽ തീപ്പിടിത്തം. തീ ശ്രദ്ധയിൽപ്പെട്ടതോടെ കടയ്ക്കുള്ളിലുണ്ടായിരുന്നവരെ സുരക്ഷിതമായി പുറത്തെത്തിച്ചതിനാൽ ആളപായമുണ്ടായില്ല. ശനിയാഴ്ച രാത്രി ഏഴോടെയാണ് ഷോർട്ട് സർക്യൂട്ടിനെത്തുടർന്ന് തീപടർന്നത്. അഗ്നിരക്ഷാസേനയെത്തിയാണ് പിന്നീട് തീയണച്ചത്.
Read More