വീഡിയോയ്ക്ക് നടന് ടൊവിനോ തോമസ് കമന്റ് നല്കിയാല് വെള്ളമടിനിർത്താമെന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയകളില്‍ വൈറൽ. മദ്യപാനിയായ ഒരാള്‍ ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ പറയുന്നത്, നടന് ടൊവിനോ തോമസ് ഈ വീഡിയോയ്ക്ക് കമന്റിട്ടാല്‍ ഞാന്‍ മദ്യപാനം നിര്‍ത്താം എന്നായിരുന്നു. ഈ വീഡിയോയ്ക്കാണ് താരം നല്‍കിയിരിക്കുന്ന കമന്റ് ആണ് വൈറല്‍ ആയിരിക്കുന്നത് . കമന്റൊക്കെ ഇടാം ചേട്ടാ… പക്ഷേ വെള്ളമടി നിര്‍ത്തണോ എന്നായിരുന്നു ടൊവിനോയുടെ രസകരമായ കമന്റ്. നിമിഷങ്ങള്‍ക്കുള്ളില്‍ ടൊവിനോയുടെ കമന്റ് സോഷ്യല്‍മീഡിയകളില്‍ വൈറലായിക്കഴിഞ്ഞു.
Read MoreDay: 17 March 2024
പാൽ ചായയ്ക്ക് ഒപ്പം ഈ ഭക്ഷണങ്ങൾ കഴിക്കാൻ പാടില്ല; കൂടുതൽ അറിയാം
ഒട്ടുമിക്ക ആളുകളും ഒരു ദിവസം ഒരു പാൽ ചായ എങ്കിലും കുടിക്കുന്നവരാണ്. ചായയ്ക്ക് ഒപ്പം പല പലഹാരങ്ങളും നമ്മൾ കഴിക്കാറുണ്ട്. അങ്ങനെ പാല് ചായയ്ക്കൊപ്പം ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തിന് അത്ര ഗുണകരമല്ല എന്നാണ് പുതിയ റിപ്പോർട്ട്. അത്തരത്തില്‍ കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം. കേക്കും പേസ്ട്രികളും ഡോനട്ടുകളും ചായക്കൊപ്പം കഴിക്കാൻ പാടില്ല. ഇവ അനാരോഗ്യകരമായ കൊഴുപ്പുകള്‍, പഞ്ചസാര എന്നിവ അടങ്ങിയതാണ്. അതിനാല്‍ ഇവ രാവിലെ ചായയുടെ കൂടെ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടുകയും അതുമൂലം അമിത ക്ഷീണത്തിന് കാരണമാവുകയും ചെയ്യും.…
Read Moreമോഷണക്കുറ്റം ആരോപിച്ചു; എട്ടാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു
ബെംഗളൂരു: എട്ടാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. മോഷണമെന്ന പേരിൽ വിദ്യാർത്ഥിയെ സംശയിച്ചതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പറയുന്നു. ദിവ്യ ബാരകേര (14) എന്ന വിദ്യാർത്ഥിനിയുടെ മരണത്തിൽ ദുരൂഹതയുള്ളതായി ബന്ധുക്കൾ ആരോപിച്ചു. ബാഗൽകോട്ട് താലൂക്കിലെ കടമ്പൂർ ഗ്രാമത്തിലാണ് സംഭവം. ഹൈസ്കൂൾ വിദ്യാർഥിനി ദിവ്യ ബാരകേരയെ മോഷണം നടത്തിയെന്ന് കുറ്റപ്പെടുത്തി സ്കൂൾ അധ്യാപകൻ പീഡിപ്പിച്ചതായി സംശയിക്കുന്നു. മാർച്ച് 14 ന് ഒരു അധ്യാപകൻ്റെ രണ്ടായിരം രൂപ നഷ്ടപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിൽ അധ്യാപികൻ അഞ്ച് വിദ്യാർത്ഥികളെ സംശയിക്കുകയും ചെയ്തു. പിന്നീട് സ്കൂൾ യൂണിഫോം അഴിച്ചുമാറ്റി മുറികളിലൊന്നിൽ നിന്നും പരിശോധന…
Read Moreബിജെപിയിൽ തർക്കം; എല്ലാം യെദ്യൂരപ്പ കൈയ്യടക്കിയിരിക്കുന്നെന്ന് ഈശ്വരപ്പ
ബെംഗളൂരു: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്തെ ബിജെപിയില്‍ തര്‍ക്കം രൂക്ഷമാകുന്നു. മുതിര്‍ന്ന നേതാവ് കെഎസ് ഈശ്വരപ്പ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. മുന്‍ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയ്ക്കെതിരെ വിമര്‍ശനം ഉന്നയിച്ചാണ് ഈശ്വരപ്പയുടെ തീരുമാനം. തന്റെ മകന് ഹവേരി മണ്ഡലത്തില്‍ സീറ്റ് നിഷേധിച്ചതിനാല്‍ ഷിമോഗ സീറ്റില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നാണ് ഈശ്വരപ്പയുടെ ഭീഷണി. തന്റെ തീരുമാനം പാര്‍ട്ടിയെ രക്ഷിക്കാനാണെന്നും അതിന്റെ പ്രത്യയശാസ്ത്രങ്ങള്‍ മുറുകെ പിടിച്ച് നരേന്ദ്രമോദിയെ വീണ്ടും അധികാരത്തിലെത്തിക്കാനാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തന്റെ അനുയായികള്‍ നടത്തിയ യോഗത്തിലായിരുന്നു പുതിയ തീരുമാനം ഈശ്വരപ്പ അറിയിച്ചത്. പാര്‍ട്ടി തനിക്കെതിരെ…
Read Moreബെംഗളൂരുവിലെ തടാകങ്ങളിൽ മീനുകൾ ചത്തു പൊങ്ങുന്നത് കൂടുന്നു; ആറുവർഷത്തിനിടെ 61 സംഭവങ്ങൾ
ബെംഗളൂരു : ബെംഗളൂരുവിലെ തടാകങ്ങളിൽ മീനുകൾ ചത്തുപൊങ്ങുന്ന സംഭവങ്ങൾ കൂടുന്നു. കഴിഞ്ഞ ആറുവർഷത്തിനിടെ വിവിധ തടാകങ്ങളിലായി 61 തവണയാണ് മീനുകൾ ചത്തുപൊങ്ങിയത്. മലിനജലമാണ് ഇവ ചാകുന്നതിന്റെ പ്രധാന കാരണമായി കണ്ടെത്തിയത്. മലിനജല ശുദ്ധീകരണപ്ലാന്റുകളുള്ള ഭട്ടറഹള്ളി, മുന്നെകൊല്ലല, ചെലെക്കെരെ, ഇബ്ലൂർ തടാകങ്ങളിലും മീനുകൾ ചത്തുപൊങ്ങിയിട്ടുണ്ടെന്ന് ‘ആക്ഷൻ എയ്ഡ് അസോസിയേഷൻ’ നടത്തിയ പഠനത്തിൽ പറയുന്നു. കൊത്തന്നൂർ തടാകത്തിലാണ് കൂടുതൽതവണ (ആറ്) മീനുകൾ ചത്തത്. ഹരലൂൽ തടാകത്തിൽ അഞ്ചുതവണയും മഡിവാള, ഭട്ടറഹള്ളി, കുന്ദലഹള്ളി തടാകങ്ങളിൽ മൂന്നുതവണ വീതവും മീനുകൾ ചത്തുപൊങ്ങി. നഗരത്തിലെ അൾസൂർ, ബെലന്ദൂർ തുടങ്ങിയ തടാകങ്ങളിലും ചത്തുപൊങ്ങാറുണ്ട്.…
Read Moreബി.എം.ടി.സി. ബസിന് മുന്നിലേക്ക് ചാടിയ യുവാവ് മരിച്ചു
ബെംഗളൂരു : ഓടിക്കൊണ്ടിരുന്ന ബി.എം.ടി.സി. ബസിന് മുന്നിൽ ചാടിയ യുവാവ് മരിച്ചു. തമിഴ്നാട് സ്വദേശി ചേതൻ (35) ആണ് മരിച്ചത്. കാമാക്ഷിപാളയത്തായിരുന്നു സംഭവം. യുവാവ് പെട്ടെന്ന് ബസിന് മുന്നിലേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
Read Moreകലബുറഗിയിൽ ബി.ജെ.പി. പ്രചാരണത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി മോദി
ബെംഗളൂരു : കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ തട്ടകമായ കലബുറഗിയിൽ ബി.ജെ.പി.യുടെ കർണാടകത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കംകുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത്തവണ ബി.ജെ.പി. 400 സീറ്റ് നേടുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച പ്രധാനമന്ത്രി കർണാടകത്തിൽ കോൺഗ്രസിനെ ജയിക്കാനനുവദിക്കരുതെന്ന് പ്രവർത്തകരോട് ആവശ്യപ്പെട്ടു. സിദ്ധരാമയ്യ സർക്കാരിനെ കടന്നാക്രമിച്ചായിരുന്നു മോദിയുടെ പ്രസംഗം. കോൺഗ്രസ് ഭരണത്തിൽ സംസ്ഥാനത്ത് ക്രമസമാധാനം തകർന്നതായി പ്രധാനമന്ത്രി കുറ്റപ്പെടുത്തി. സമൂഹവിരുദ്ധ ശക്തികൾക്ക് സർക്കാർ സംരക്ഷണം നൽകുകയാണെന്ന് ആരോപിച്ചു. കുടുംബാധിപത്യ പാർട്ടിയായ കോൺഗ്രസിന് അഴിമതി ഓക്സിജനാണെന്നും പറഞ്ഞു. കലബുറഗിയിലെ എൻ.വി. മൈതാനത്ത്് സംഘടിപ്പിച്ച റാലിയിൽ ഒട്ടേറെ പ്രവർത്തകർ പങ്കെടുത്തു.…
Read Moreപ്രധാനമന്ത്രി കേരളത്തിലേക്ക് ; റോഡ് ഷോ ചൊവ്വാഴ്ച
കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ, രാഷ്ട്രീയ പാര്‍ട്ടികളുടെ കേന്ദ്രനേതാക്കള്‍ കേരളത്തിലേക്കെത്തുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച വീണ്ടും സംസ്ഥാനത്തെത്തും. പാലക്കാട് നരേന്ദ്രമോദി റോഡ് ഷോ നടത്തും. മൂന്നുമാസത്തിനിടെ അഞ്ചാം തവണയാണ് മോദി കേരളത്തിലെത്തുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമുള്ള ആദ്യ സന്ദര്‍ശനമാണ്.
Read Moreഓംലെറ്റ് കിട്ടാൻ വൈകി; അഞ്ചംഗ സംഘം ദോശക്കട തകർത്തു
കൊല്ലം: കരുനാഗപ്പള്ളിയില്‍ മദ്യപിച്ചെത്തിയ അഞ്ചംഗ സംഘം ദോശക്കട അടിച്ചു തകര്‍ത്തു. ആലുമുക്കിലെ ഗോപകുമാറിന്റെ കടയാണ് തകര്‍ത്തത്. ഓര്‍ഡര്‍ ചെയ്ത ഓംലെറ്റ് കിട്ടാന്‍ വൈകുമെന്ന് പറഞ്ഞതാണ് പ്രകോപനത്തിന് കാരണം. ഭക്ഷണം കഴിക്കാനെത്തിയ രണ്ടുപേരെയും ഇവര്‍ ആക്രമിച്ചതായി ആരോപണം ഉണ്ട്.
Read Moreബെംഗളൂരുവിൽ വീട്ടുവാടകനിരക്ക് കുറയാൻ സാധ്യത: വിശദാംശങ്ങൾ
ബെംഗളൂരു : നഗരത്തിൽ കുടിവെള്ള ക്ഷാമം തുടർന്നാൽ അപ്പാർട്ട്മെന്റുകൾക്കും വീടുകൾക്കും വാടകനിരക്ക് കുറയാൻ സാധ്യത. കോവിഡ് മഹാമാരി സമയത്ത് ബെംഗളൂരുവിൽ വീട്ടുവാടകയിൽ 20 ശതമാനംവരെ കുറവുണ്ടായിരുന്നു 2022 ഓഗസ്റ്റിൽ നഗരത്തിൽ വെള്ളക്കെട്ട് രൂക്ഷമായ സമയത്തും വാടകയിൽ കുറവ് അനുഭവപ്പെട്ടിരുന്നു. സമാന രീതിയിൽ നിലവിലെ ജലക്ഷാമത്തിന്റെ പശ്ചാത്തലത്തിലും വാടകയിൽ കുറവുണ്ടാകുമെന്നാണ് വിലയിരുത്തൽ. ജലക്ഷാമം കൂടുതലുള്ള പ്രദേശങ്ങളിൽ 10 മുതൽ 15 ശതമാനംവരെ കുറവുണ്ടാകുമെന്നാണ് ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ പറയുന്നത്. കോവിഡ് മഹാമാരിക്കുശേഷം ഓഫീസുകളിൽ ജീവനക്കാരെത്തിത്തുടങ്ങിയതോടെ വീട്ടുവാടകയിൽ കഴിഞ്ഞ രണ്ടു വർഷത്തിനിടെ വർധനയുണ്ടായിരുന്നു. അതിനിടെ, ഫ്ലാറ്റുകൾ…
Read More