ബെംഗളൂരുവിലെ തടാകങ്ങളിൽ മീനുകൾ ചത്തു പൊങ്ങുന്നത് കൂടുന്നു; ആറുവർഷത്തിനിടെ 61 സംഭവങ്ങൾ

ബെംഗളൂരു : ബെംഗളൂരുവിലെ തടാകങ്ങളിൽ മീനുകൾ ചത്തുപൊങ്ങുന്ന സംഭവങ്ങൾ കൂടുന്നു. കഴിഞ്ഞ ആറുവർഷത്തിനിടെ വിവിധ തടാകങ്ങളിലായി 61 തവണയാണ് മീനുകൾ ചത്തുപൊങ്ങിയത്.

മലിനജലമാണ് ഇവ ചാകുന്നതിന്റെ പ്രധാന കാരണമായി കണ്ടെത്തിയത്. മലിനജല ശുദ്ധീകരണപ്ലാന്റുകളുള്ള ഭട്ടറഹള്ളി, മുന്നെകൊല്ലല, ചെലെക്കെരെ, ഇബ്ലൂർ തടാകങ്ങളിലും മീനുകൾ ചത്തുപൊങ്ങിയിട്ടുണ്ടെന്ന് ‘ആക്‌ഷൻ എയ്ഡ് അസോസിയേഷൻ’ നടത്തിയ പഠനത്തിൽ പറയുന്നു.

  മെട്രോ തൂണുകളിൽ ഡിജിറ്റൽ പരസ്യങ്ങൾ നൽകാൻ ബിഎംആർസിഎൽ

കൊത്തന്നൂർ തടാകത്തിലാണ് കൂടുതൽതവണ (ആറ്) മീനുകൾ ചത്തത്. ഹരലൂൽ തടാകത്തിൽ അഞ്ചുതവണയും മഡിവാള, ഭട്ടറഹള്ളി, കുന്ദലഹള്ളി തടാകങ്ങളിൽ മൂന്നുതവണ വീതവും മീനുകൾ ചത്തുപൊങ്ങി.

നഗരത്തിലെ അൾസൂർ, ബെലന്ദൂർ തുടങ്ങിയ തടാകങ്ങളിലും ചത്തുപൊങ്ങാറുണ്ട്. 2023-ൽമാത്രം നഗരത്തിലെ 15 തടാകങ്ങളിലായി 20 തവണയാണ് മീനുകൾ ചത്തുപൊങ്ങിയത്.

ഈ തടാകങ്ങളിലെ വെള്ളത്തിന്റെ നിലവാരം വളരെ മോശമാണെന്ന് കണ്ടെത്തി.

സമീപത്തെ വ്യവസായസ്ഥാപനങ്ങളിൽനിന്നുള്ള മാലിന്യം തടാകങ്ങളെ മലിനമാക്കുന്നുണ്ട്.

ചില തടാകങ്ങളിൽ ബയോ കെമിക്കൽ ഓക്സിജൻ, കെമിക്കൽ ഓക്സിജൻ തുടങ്ങിയവയുടെ അളവ് അമിതമാണെന്നും കണ്ടെത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐപിഎൽ കിരീടം; വിരാട് കോഹ്‌ലിയുടെയും അനുഷ്കയുടെയും നൃത്താഘോഷം, വീഡിയോ വൈറൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരത്തിൽ കളിക്കളങ്ങൾ ഓർമ്മയാകുന്നു; മൊബൈൽ മാറ്റിവെച്ചാൽ മക്കൾ എങ്ങോട്ട് പോകണം? കോൺക്രീറ്റ് വഴികളിൽ കുട്ടികാലം തളയ്ക്കപ്പെടുന്നു
[masterslider id="10"]

Related posts