ബെംഗളൂരുവിൽ വീട്ടുവാടകനിരക്ക് കുറയാൻ സാധ്യത: വിശദാംശങ്ങൾ

ബെംഗളൂരു : നഗരത്തിൽ കുടിവെള്ള ക്ഷാമം തുടർന്നാൽ അപ്പാർട്ട്‌മെന്റുകൾക്കും വീടുകൾക്കും വാടകനിരക്ക് കുറയാൻ സാധ്യത.

കോവിഡ് മഹാമാരി സമയത്ത് ബെംഗളൂരുവിൽ വീട്ടുവാടകയിൽ 20 ശതമാനംവരെ കുറവുണ്ടായിരുന്നു

2022 ഓഗസ്റ്റിൽ നഗരത്തിൽ വെള്ളക്കെട്ട് രൂക്ഷമായ സമയത്തും വാടകയിൽ കുറവ് അനുഭവപ്പെട്ടിരുന്നു.

സമാന രീതിയിൽ നിലവിലെ ജലക്ഷാമത്തിന്റെ പശ്ചാത്തലത്തിലും വാടകയിൽ കുറവുണ്ടാകുമെന്നാണ് വിലയിരുത്തൽ.

  കണ്ടെയിനറിന് പിന്നിൽ ഇവി ബൈക്കിടിച്ച് യാത്രികൻ സംഭവസ്ഥലത്ത് മരിച്ചു

ജലക്ഷാമം കൂടുതലുള്ള പ്രദേശങ്ങളിൽ 10 മുതൽ 15 ശതമാനംവരെ കുറവുണ്ടാകുമെന്നാണ് ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ പറയുന്നത്.

കോവിഡ് മഹാമാരിക്കുശേഷം ഓഫീസുകളിൽ ജീവനക്കാരെത്തിത്തുടങ്ങിയതോടെ വീട്ടുവാടകയിൽ കഴിഞ്ഞ രണ്ടു വർഷത്തിനിടെ വർധനയുണ്ടായിരുന്നു.

അതിനിടെ, ഫ്ലാറ്റുകൾ വാങ്ങാൻ പദ്ധതിയിട്ടിരുന്ന പലരും ജലക്ഷാമം രൂക്ഷമായതിനാൽ പിന്മാറിയതായാണ് വിവരം.

വൻ തുക ചെലവഴിച്ച് ഫ്ലാറ്റ് വാങ്ങിയശേഷം വെള്ളമില്ലാതായാൽ സംഭവിക്കുന്ന വലിയ നഷ്ടം ഭയന്നാണ് പിന്മാറുന്നത്.

  മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയ്ക്ക് 94-ാം ജന്മദിനം; ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

വെള്ളമില്ലാതായാൽ ഫ്ലാറ്റ് വാടകയ്ക്കെടുക്കാൻ ആളില്ലാത്ത അവസ്ഥ വരും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാണിജ്യ സിലിണ്ടറുകളുടെ വിതരണം മുടങ്ങി; പീനിയ ഇൻഡസ്ട്രിയൽ ഏരിയയിൽ ആയിരത്തിലധികം യൂണിറ്റുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ
[masterslider id="10"]

Related posts

Click Here to Follow Us