ബെംഗളൂരു: നഗരത്തില്‍ ജലദൗര്‍ലഭ്യം കൂടുതല്‍ പ്രതിസന്ധിയിലേക്ക്. വെള്ളം കിട്ടാതായതോടെ ആളുകള്‍ ശുചിമുറിക്കായി മാളുകളെ ആശ്രയിക്കുന്നതായി മാധ്യമങ്ങളിലെ റിപ്പോര്‍ട്ട്. മിക്ക കമ്പനികളും ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിച്ചു. റസ്റ്റോറൻ്റുകളില്‍ നിന്ന് ഭക്ഷണം ഓർഡർ ചെയ്യാനും കുളി ഒന്നിടവിട്ട ദിവസങ്ങളിലാക്കിയതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അധികമായി വെള്ളം ഉപയോഗിക്കുന്നത് ഒഴിവാക്കാൻ ഡിസ്പോസിബിള്‍ കപ്പുകള്‍, ഗ്ലാസുകള്‍, പ്ലേറ്റുകള്‍ എന്നിവയാണ് ഹോട്ടലുകള്‍ ഉപയോഗിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്.
Read MoreDay: 15 March 2024
ബെംഗളൂരുവിൽ നമ്മ മെട്രോ മൂന്നാംഘട്ടത്തിലെ നിർമാണത്തിന് മന്ത്രിസഭാ യോഗം അനുമതി നൽകി
ബെംഗളൂരു : ബെംഗളൂരുവിൽ നമ്മ മെട്രോ മൂന്നാംഘട്ടത്തിലെ രണ്ട് പാതകളുടെ നിർമാണത്തിന് മന്ത്രിസഭാ യോഗം അനുമതി നൽകി. രണ്ട് പാതകളിലായി 44.65 കിലോമീറ്ററായിരിക്കും ആകെ ദൈർഘ്യം. ജെ.പി. നഗർ നാലാം ഫേസ് മുതൽ കെംപാപുര വരെയാകും ഒന്നാം ഇടനാഴി. 32.15 കിലോമീറ്റർ നീളമാകും ഈ പാതയ്ക്കുണ്ടാവുക. ഹൊസഹള്ളി മുതൽ മാഗഡി റോഡ് വഴി കഡ്ബഗരെ വരെയാണ് രണ്ടാം ഇടനാഴി. 12.50 കിലോമീറ്ററാണ് ഈ പാതയുടെ ദൈർഘ്യം. മെട്രോ മൂന്നാംഘട്ടം 2028-ൽ പ്രവർത്തനം ആരംഭിക്കാനാണ് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ.) ലക്ഷ്യമിടുന്നത്. പദ്ധതിയുടെ…
Read Moreഇത്തവണ കേരളത്തില്‍ താമര വിരിയും; പ്രധാനമന്ത്രി നരേന്ദ്രമോദി
പത്തനംതിട്ട: ഇത്തവണ സംസ്ഥാനത്ത് താമര വിരിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രണ്ടക്ക സീറ്റുകള്‍ കേരളത്തില്‍ നിന്ന് എന്‍ഡിഎയ്ക്ക് ലഭിക്കുമെന്നും പത്തനംതിട്ടയിലെ പ്രചാരണ പരിപാടിയില്‍ മോദി പറഞ്ഞു. സ്വാമിയേ ശരണം അയ്യപ്പാ എന്ന് പറഞ്ഞാണ് മോദി പ്രസംഗം തുടങ്ങിയത്. പത്തനംതിട്ടയിലെ എന്റെ സഹോദരി സഹോദരന്‍മാര്‍ക്കും നമസ്‌കാരം എന്നു മലയാളത്തില്‍ പറഞ്ഞതോടെ സദസ് നിറഞ്ഞ കൈയടിയോടെയാണ് മോദിയെ വരവേറ്റത്. രണ്ടുമാസത്തിനിടെ ഇത് മൂന്നാം തവണയാണ് പ്രധാനമന്ത്രി സംസ്ഥാനത്ത് എത്തുന്നത്. ഇത്തവണ നാന്നൂറിലധികം സീറ്റുകള്‍ നേടി എന്‍ഡിഎ അധികാരത്തിലെത്തും. യുവത്വത്തിന്റെ പ്രതീകമാണ് അനില്‍ അന്റണി. കേരളത്തിന്റെ നവീകരണത്തിന് അനില്‍ ആന്റണിയുടെ…
Read Moreരണ്ട് വിദ്യാർത്ഥികൾ അഗർ തടാകത്തിൽ മുങ്ങി മരിച്ചു
ബംഗളൂരു: നഗരപ്രാന്തത്തിലെ തതാഗുനിക്കടുത്തുള്ള അഗർ തടാകത്തിൽ നീന്താൻ പോയ രണ്ട് വിദ്യാർത്ഥികൾ തടാകത്തിൽ മുങ്ങിമരിച്ചു. സുഹൃത്തുക്കളോടൊപ്പം നീന്താൻ പോയപ്പോഴായിരുന്നു അപകടം. കെങ്കേരി സബർബൻ സർക്കാർ ഹൈസ്കൂളിലെ എസ്എസ്എൽസി വിദ്യാർഥികളായ പൃഥ്വിരാജ്, നവീൻ എന്നിവരാണ് മരിച്ചത്. ഇവർ ദൊഡ്ഡബെലെയിൽ നിന്നുള്ളവരാണെന്നാണ് റിപ്പോർട്ടുകൾ, മൊത്തം 11 വിദ്യാർത്ഥികളാണ് അഗർ തടാകത്തിൽ നീന്താൻ പോയ സംഘത്തിൽ ഉണ്ടായിരുന്നത് അതിൽ പെട്ട രണ്ട് പേരാണ് മുങ്ങിമരിച്ചത്. കഗ്ഗലിപൂർ പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി മൃതദേഹങ്ങൾ പുറത്തെടുത്ത് സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
Read Moreചെലവ് ചുരുക്കാൻ മുലപ്പാൽ വരെ കടം; വൈറലായി യുവതിയുടെ കഥ
ജീവിത ചെലവ് ചുരുക്കാൻ മനുഷ്യർ പല മാർഗങ്ങളും സ്വീകരിക്കാറുണ്ട്. എന്നാല്‍, ആപ്പിള്‍ മെലിസിയോ എന്ന യുവതി കണ്ടെത്തിയ മാർഗങ്ങള്‍ ആണ് ഇപ്പോൾ വൈറൽ. മറ്റുള്ളവർ ഉപയോഗിച്ച അടിവസ്ത്രങ്ങള്‍ വാങ്ങുക, കുഞ്ഞിന് വേണ്ടി മറ്റ് ആളുകളില്‍ നിന്നും മുലപ്പാല്‍ സ്വീകരിക്കുക തുടങ്ങിയ മാർഗങ്ങളാണ് ഇവർ ചെലവ് ചുരുക്കാനായി കണ്ടെത്തിയിരിക്കുന്നത്. അതുപോലെ കുട്ടികള്‍ക്കായി ഇവർ കളിപ്പാട്ടങ്ങള്‍ വില കൊടുത്ത് വാങ്ങാറില്ല. പകരം പാർക്കുകളില്‍ ആരെങ്കിലും ഉപേക്ഷിച്ച കളിപ്പാട്ടങ്ങളെടുത്ത് അത് കുട്ടികള്‍ക്ക് നല്‍കുകയാണ് ചെയ്യുന്നത്. അതില്‍ തകർന്നിരിക്കുന്ന കളിപ്പാട്ടങ്ങള്‍ അവള്‍ ശരിയാക്കിയെടുക്കും. ഇവരുടെ ഭർത്താവ് വിക്ടർ പറയുന്നത് മകളായ…
Read Moreബെംഗളൂരുവിൽ വെടിവെപ്പ്: പുലർച്ചെ ജ്വല്ലറിയിൽ അതിക്രമിച്ച് കയറി അക്രമികൾ വെടിയുതിർത്തു; രണ്ടുപേരുടെ നില ഗുരുതരം
ബെംഗളൂരു : തലസ്ഥാനത്ത് കവർച്ചയ്ക്കായി ജ്വല്ലറിയിൽ കയറിയ രണ്ട് അക്രമികൾ പണം നൽകാൻ സമ്മതിക്കാത്ത ഉടമയെ വെടിവെച്ച് വീഴ്ത്തി രക്ഷപ്പെട്ടു. ബെംഗളൂരു കൊടിഗെഹള്ളിക്ക് സമീപം ദേവി നഗറിലെ ലക്ഷ്മി ജ്വല്ലേഴ്‌സിൽ വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്, സംഭവം പരിസരത്ത് ആശങ്കാജനകമായ സാഹചര്യം സൃഷ്ടിച്ചു. വെടിയേറ്റ രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലക്ഷ്മി ജ്വല്ലറിയിൽ രണ്ട് കവർച്ചക്കാർ അതിക്രമിച്ചു കയറുകയായിരുന്നു. ബൈക്കിൽ വന്നവർ ബൈക്ക് നിർത്തി നേരെ കടയിൽ കയറി. തങ്ങൾക്ക് പണം നൽകാൻ സ്വർണക്കട ഉടമയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പിസ്റ്റൾ കാണിച്ച് പണം ചോദിച്ചു. എന്നിട്ടും പണം…
Read Moreഅമിതാഭ് ബച്ചൻ ആശുപത്രിയിൽ
മുംബൈ: ബോളുവുഡ് താരം അമിതാഭ് ബച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈയിലെ സ്വകാര്യആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനായി. കാലിലെ രക്തകുഴലുകളിലെ തടസ്സം നീക്കുന്നതിനുള്ള ശസ്ത്രക്രിയയാണ് നടന്നത്. ബച്ചന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇന്ന് രാവിലെയാണ് താരത്തെ മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Read Moreബെംഗളൂരുവിൽ ‘ജലം സംരക്ഷിക്കുക’ കാമ്പയിൻ ആരംഭിച്ച് ഡികെ ശിവകുമാർ; കുഴൽക്കിണറുകൾക്ക് ഇനി അനുമതി നിർബന്ധം
ബെംഗളൂരു: ബെംഗളൂരുവിലെ ജലക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് മലിനജല ബോർഡ് (ബിഡബ്ല്യുഎസ്എസ്ബി) സംഘടിപ്പിച്ച ‘ബെംഗളൂരുവിൻ്റെ വളർച്ചയ്ക്കായി വെള്ളം സംരക്ഷിക്കുക’ എന്ന കാമ്പയിൻ ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ ആരംഭിച്ചു. നഗരം രൂക്ഷമായ ജലക്ഷാമം നേരിടുന്ന ഒരു സമയത്ത് ജലത്തെ സംരക്ഷിക്കുന്നതിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ് ക്യാമ്പയിൻ ആരംഭിച്ചതെന്ന് ശിവകുമാർ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പറഞ്ഞു. “ജലം സംരക്ഷിക്കുന്നതിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ഇന്ന് വിധാന സൗധയ്ക്ക് മുന്നിൽ ‘ബെംഗളൂരുവിൻ്റെ വളർച്ചയ്ക്ക് വെള്ളം സംരക്ഷിക്കുക’ എന്ന കാമ്പയിൻ ആരംഭിച്ചു. മഴ കുറഞ്ഞതും വിതരണക്കുറവും കാരണം…
Read Moreവിദേശ യുവതിയുടെ മരണം; ദുരൂഹത തുടരുന്നു, സംശയ നിഴലിൽ ഹോട്ടൽ ജീവനക്കാർ
ബെംഗളൂരു: ഹോട്ടൽ മുറിയിൽ വിദേശ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. ബുധനാഴ്ച രാത്രി പത്തരയോടെയാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകത്തിന് മുൻപ് മർദ്ദനമേറ്റിരുന്നുവെന്ന് പോലീസ് അറിയിച്ചു. സന്ദർശക വീസയില്‍ ഡല്‍ഹിയിലെത്തിയ സറീന ഉത്കിറോവ്ന മാർച്ച് അഞ്ചിനാണ് ബെംഗളൂരുവില്‍ എത്തിയത്. കുമാര പാർക്ക് വെസ്റ്റിലെ സാങ്കെയ് റോഡിലുള്ള ജഗദീഷ് ഹോട്ടലിലാണ് മുറിയെടുത്തത്. യുവതിയുടെ മരണത്തില്‍ ഹോട്ടല്‍ ജീവനക്കാരായ രണ്ടുപേരെ സംശയിക്കുന്നുണ്ട്. ബുധനാഴ്ച രാത്രി മുതല്‍ ഇവരെ കാണാനില്ല. യുവതിയുടെ മുഖത്ത് പരുക്കേറ്റ പാടുകളുണ്ട്. കൊലപാതക സമയത്ത് മുറിയില്‍ ഒന്നില്‍ കൂടുതല്‍പ്പേർ…
Read Moreലോക് സഭാ തെരഞ്ഞെടുപ്പ്; തിയ്യതി പ്രഖ്യാപനം നാളെ
ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് തീയതികള്‍ നാളെ( ശനിയാഴ്ച) പ്രഖ്യാപിച്ചേക്കും. നാളെ വൈകീട്ട് മൂന്ന് മണിക്ക് മാധ്യമങ്ങളെ കാണുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഏഴു ഘട്ടങ്ങളിലാവും തെരഞ്ഞെടുപ്പ് നടക്കുക. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ഒരുക്കങ്ങള്‍ വിലയിരുത്താൻ കമീഷൻ അംഗങ്ങള്‍ എല്ലാ സംസ്ഥാനങ്ങളിലും പര്യടനം പൂർത്തിയാക്കിയിരുന്നു. ജമ്മു കശ്മീരിലായിരുന്നു അവസാന പര്യടനം. ആന്ധ്രപ്രദേശ്, അരുണാചല്‍ പ്രദേശ്, ഒഡിഷ, സിക്കിം നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പും ഇതിനൊപ്പം പ്രഖ്യാപിക്കും. 543 ലോക്സഭ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. ബി.ജെ.പി 267 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെ ഇതിനകം പ്രഖ്യാപിച്ചപ്പോള്‍ പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് 82 മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ…
Read More