ചെലവ് ചുരുക്കാൻ മുലപ്പാൽ വരെ കടം; വൈറലായി യുവതിയുടെ കഥ

ജീവിത ചെലവ് ചുരുക്കാൻ മനുഷ്യർ പല മാർഗങ്ങളും സ്വീകരിക്കാറുണ്ട്.

എന്നാല്‍, ആപ്പിള്‍ മെലിസിയോ എന്ന യുവതി കണ്ടെത്തിയ മാർഗങ്ങള്‍ ആണ് ഇപ്പോൾ വൈറൽ.

മറ്റുള്ളവർ ഉപയോഗിച്ച അടിവസ്ത്രങ്ങള്‍ വാങ്ങുക, കുഞ്ഞിന് വേണ്ടി മറ്റ് ആളുകളില്‍ നിന്നും മുലപ്പാല്‍ സ്വീകരിക്കുക തുടങ്ങിയ മാർഗങ്ങളാണ് ഇവർ ചെലവ് ചുരുക്കാനായി കണ്ടെത്തിയിരിക്കുന്നത്.

അതുപോലെ കുട്ടികള്‍ക്കായി ഇവർ കളിപ്പാട്ടങ്ങള്‍ വില കൊടുത്ത് വാങ്ങാറില്ല.

പകരം പാർക്കുകളില്‍ ആരെങ്കിലും ഉപേക്ഷിച്ച കളിപ്പാട്ടങ്ങളെടുത്ത് അത് കുട്ടികള്‍ക്ക് നല്‍കുകയാണ് ചെയ്യുന്നത്.

അതില്‍ തകർന്നിരിക്കുന്ന കളിപ്പാട്ടങ്ങള്‍ അവള്‍ ശരിയാക്കിയെടുക്കും.

  ബന്ദിപ്പൂര്‍ കടുവകളെ കാണാം;പ്രതിദിനം 137 തവണ

ഇവരുടെ ഭർത്താവ് വിക്ടർ പറയുന്നത് മകളായ ക്ലോയി ജനിച്ച ശേഷം അവളുടെ ഈ ചെലവ് ചുരുക്കല്‍ കൂടുതല്‍ വർധിച്ചു എന്നാണ്.

കടയില്‍ നിന്നും ഡയപ്പർ വാങ്ങുന്നതിന് പകരം സ്വന്തമായി പഴയ തുണികളില്‍ നിന്നും ഡയപ്പറുണ്ടാക്കുക, ആളുകള്‍ സംഭാവന ചെയ്യുന്ന മുലപ്പാല്‍ ക്ലോയിക്ക് വേണ്ടി വാങ്ങി നല്‍കുക തുടങ്ങിയത് അവയില്‍ ചിലത് മാത്രമാണ്.

തനിക്ക് മുലപ്പാലില്ലാതായതോടെ മറ്റെന്തെങ്കിലും വാങ്ങി നല്‍കുന്നതിന് പകരം താൻ മകള്‍ക്ക് സുഹൃത്തുക്കളില്‍ നിന്നും സഹപ്രവർത്തകരില്‍ നിന്നും മുലപ്പാല്‍ വാങ്ങി നല്‍കാറുണ്ട് എന്നാണ് ആപ്പിള്‍ പറയുന്നത്.

  ഡി കെ ശിവകുമാർ മന്ത്രിസഭയിലെ 13 മന്ത്രിമാർക്ക് മുറികൾ അനുവദിച്ചു; രാമലിംഗ റെഡ്ഡിക്ക് വൻ നേട്ടം

അതില്‍ തന്റെ മകള്‍ ക്ലോയിക്ക് കൂടുതലിഷ്ടം തന്റെ സുഹൃത്ത് ജസീക്കയുടെ മുലപ്പാലാണ് എന്നും അവള്‍ പറയുന്നു.

സൂപ്പർ മാർക്കറ്റില്‍ നിന്നും കുഞ്ഞിന് ഭക്ഷണം വാങ്ങാതെ ഇതുപോലെ മറ്റുള്ളവരില്‍ നിന്നും ശേഖരിക്കുന്നതിനാല്‍ തന്നെ വർഷത്തില്‍ ഒരുലക്ഷം രൂപയോളം താൻ സമ്പാദിക്കുന്നു എന്നാണ് ആപ്പിള്‍ പറയുന്നത്.

അതുപോലെ ബ്രസ്റ്റ് മില്‍ക്ക് ബാങ്കില്‍ നിന്നും അവള്‍ മുലപ്പാല്‍ വാങ്ങുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു നമ്മ മെട്രോ ജോലിക്കിടെ തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ചു
[masterslider id="10"]

Related posts