മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചു കുഞ്ഞ് മരിച്ചു

കുറ്റിപ്പുറം: പള്ളിപ്പടിയില്‍ മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി ഇരുപത് ദിവസം പ്രായമായ പിഞ്ചുകുഞ്ഞ് മരിച്ചു. കിൻഫ്ര പാർക്കിലെ രാജധാനി മിനറല്‍സ് മണല്‍ ശുദ്ധീകരണ പ്ലാന്റിലെ ജീവനക്കാരനായ കൊല്ലം സ്വദേശിയുടെ കുട്ടിയാണ് മരണപ്പെട്ടത്. കുറ്റിപ്പുറം ഗവ. താലുക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Read More

ഒരു ലിപ് ലോക്ക് സീനിനായി അനുപമ പരമേശ്വരൻ വാങ്ങുന്നത് ഒന്നര കോടി അധികം

പ്രേമം എന്ന ചിത്രത്തിലൂടെ മേരിയായി എത്തി മനം കവർന്ന താരമാണ് അനുപമ പരമേശ്വരൻ. ഫെബ്രുവരിയില്‍ മാത്രം രണ്ട് സിനിമകളാണ് നടിയുടെ ഇതിനോടൊകം റിലീസായത്. ഒരെണ്ണം തമിഴില്‍ നിന്നാണെങ്കില്‍ മറ്റൊന്ന് തെലുങ്കിലാണ്. തെലുങ്ക് ചിത്രം ഈഗിളും മറ്റൊന്ന് ജയംരവിയുടെ തമിഴ് ചിത്രം സൈറണുമാണ്. ഓരോ സിനിമ കഴിയുന്തോറും നടിയുടെ പ്രതിഫലവും ഉയരുന്നുണ്ട്. ഇപ്പോള്‍ ഒരു ചിത്രത്തിന് ഒരു കോടി രൂപയാണ് അനുപമയുടെ പ്രതിഫലമെന്നാണ് റിപ്പോർട്ട്. ചിത്രത്തില്‍ ലിപ് ലോക്ക് സീൻ ഉണ്ടെങ്കില്‍ അതിന് അധിക തുക ചോദിച്ച്‌ വാങ്ങും. 1.50 കോടി രൂപയാണ് ലിപ് ലോക്ക്…

Read More

കനാലിൽ വീണ് രണ്ടര വയസുകാരന് ദാരുണാന്ത്യം

തൃശൂര്‍: തൃശൂരില്‍ കനാലില്‍ വീണ് രണ്ടര വയസ്സുകാരന് ദാരുണാന്ത്യം. വെള്ളിക്കുളങ്ങര പടിഞ്ഞാക്കര വീട്ടില്‍ ജോബി മകൻ ഇവാൻ ആണ് മരിച്ചത്. ഇന്ന് വൈകിട്ടോടെ തൃശൂര്‍ വെള്ളിക്കുളങ്ങരയിലാണ് സംഭവം. വെള്ളിക്കുളങ്ങരയിലെ കനാലില്‍ കുഞ്ഞ് വീഴുകയായിരുന്നുവെന്നാണ് വിവരം. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Read More

ബിഎംടിസി ജീവനക്കാരുടെ ഇൻഷുറൻസ് ഒരു കോടിയാക്കും; ബിഎംടിസി 

ബെംഗളൂരു: ജോലിക്കിടെ മരിക്കുന്ന ജീവനക്കാരുടെ ഇൻഷുറൻസ് ഒരു കോടിയായി ഉയർത്തുമെന്ന് ബിഎംടിസി. നിലവിൽ 30 ലക്ഷം രൂപയാണ് നൽകുന്നത്. കഴിഞ്ഞ വർഷം കർണാടക ആർടിസി ജീവനക്കാർക്കുള്ള അപകട മരണ ഇൻഷുറൻസ് ഒരു കോടി രൂപയായി ഉയർത്തിയിരുന്നു. ഗ്രൂപ്പ്‌ ഇൻഷുറൻസ് 3 ലക്ഷം രൂപയിൽ നിന്ന് 10 ലക്ഷമാക്കി ബിഎംടിസി നേരത്തെ ഉയർത്തിയിരുന്നു.

Read More

മലയിടുക്കിൽ കുടുങ്ങിയ ബാബുവിന്റെ അമ്മയും സഹോദരനും ട്രെയിൻ തട്ടി മരിച്ച നിലയിൽ 

പാലക്കാട്: മലമ്പുഴയില്‍ കടുക്കാംകുന്ന് പാലത്തിന് സമീപം അമ്മയെയും മകനെയും ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ചെറാട് സ്വദേശികളായ റഷീദ (46) മകൻ ഷാജി (23) എന്നിവരാണ് മരിച്ചത്. കുറുമ്പാച്ചി മലയില്‍ അകപ്പെട്ട ബാബുവിന്റെ മാതാവും സഹോദരനുമാണ് മരിച്ചത്. ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാത്രി പതിനൊന്നോടെയാണ് അപകടം നടന്നതെന്നാണ് വിവരം. കുടുംബ പ്രശ്നങ്ങളാകാം ഇവരെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്ന് പോലീസ് പറയുന്നു. 2022 ലാണ് മലമ്പുഴയിലെത്തിയ ബാബു കുറുമ്പാച്ചി മലയിടുക്കില്‍ കുടുങ്ങുന്നത്. 45 മണിക്കൂറിലേറെ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് 23 കാരനായ ബാബുവിനെ ദൗത്യസംഘം രക്ഷിക്കുന്നത്.…

Read More

സീരിയൽ നടൻ കാർത്തിക് പ്രസാദിന് വാഹനാപകടത്തിൽ പരിക്ക്

തിരുവനന്തപുരം: പ്രശസ്‍ത സീരിയല്‍ അഭിനേതാവ് കാര്‍ത്തിക് പ്രസാദിന് വാഹനാപകടത്തില്‍ പരിക്ക്. സീരിയല്‍ ഷൂട്ട് കഴിഞ്ഞുള്ള മടക്കയാത്രയില്‍ നടന്നു പോവുകയായിരുന്ന താരത്തെ കെഎസ്‌ആർടിസി ബസ് പിന്നില്‍ നിന്ന് ഇടിക്കുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ട് ആയിരുന്നു അപകടം. സംഭവസ്ഥലത്ത് അബോധാവസ്ഥയിലായ നടനെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. തലയ്ക്കും കാലിനും പൊട്ടലുണ്ടായതിനെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ രണ്ട് ശസ്ത്രക്രിയകള്‍ നടത്തി. മുഖത്ത് ചെറിയ പരിക്കുകളുള്ളതിനാല്‍ പ്ലാസ്റ്റിക് സർജറിയും നടത്തി. തുടർ ചികിത്സയും ശസ്ത്രക്രിയയും കോഴിക്കോട്ടെ സ്വകാര്യആശുപത്രിയില്‍ നടത്തുമെന്ന് താരം അറിയിച്ചു.

Read More

ജയലളിതയിൽ നിന്നും പിടിച്ചെടുത്ത ആഭരണങ്ങൾ മാർച്ചിൽ തമിഴ്നാടിന് ഏറ്റുവാങ്ങാമെന്ന് കോടതി നിർദേശം

ബെംഗളൂരു : അനധികൃത സ്വത്തുസമ്പാദനക്കേസുമായി ബന്ധപ്പെട്ട്  ജയലളിതയിൽ നിന്ന് പിടിച്ചെടുത്ത ആഭരണങ്ങൾ മാർച്ചിൽ തമിഴ്‌നാടിന് ഏറ്റുവാങ്ങാമെന്ന് ബെംഗളൂരുവിലെ പ്രത്യേകകോടതി. 27 കിലോഗ്രാം സ്വർണം, വജ്രം ആഭരണങ്ങളാണ് മാർച്ച് ആറ്, ഏഴ് തീയതികളിലായി തമിഴ്‌നാടിന് നൽകുക. ജയലളിതയ്ക്കെതിരായ അനധികൃത സ്വത്തുസമ്പാദനക്കേസിൽ തെളിവായി സൂക്ഷിച്ചിരിക്കുകയായിരുന്നു ഈ ആഭരണങ്ങൾ. കോടതിയുടെ മേൽനോട്ടത്തിൽ കർണാടക ട്രഷറിയിലാണ് ആഭരണങ്ങളുള്ളത്. അവ കൈപ്പറ്റാൻ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനെയും പോലീസിനെയും കർണാടകത്തിലേക്ക് അയക്കണമെന്ന് കോടതി തമിഴ്‌നാട് ആഭ്യന്തരവകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. ജയലളിതയിൽ നിന്ന് പിടിച്ചെടുത്ത വിലപിടിപ്പുള്ള വസ്തുക്കൾ തമിഴ്‌നാട് സർക്കാരിന് വിട്ടുകൊടുക്കാൻ കഴിഞ്ഞമാസം പ്രത്യേക…

Read More

കർണാടക ആർടിസി അനിശ്ചിതകാല പണിമുടക്കിലേക്ക്

ബെംഗളൂരു: ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് കർണാടക ആർടിസി ജീവനക്കാരുടെ കൂട്ടായ്മ. മാർച്ച്‌ 4 മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നാണ് അറിയിച്ചത്. വേതന പരിഷ്കരണം, അനൂകൂല്യങ്ങൾ പുനസ്ഥാപിക്കുക, 2020 ലെ സമരവുമായി ബന്ധപ്പെട്ട് ജീവനക്കാർക്കെതിരെയുള്ള കേസുകൾ പിൻവലിക്കുക, സ്വകാര്യ വത്കരണ നടപടികളിൽ നിന്നും പിൻവാങ്ങുക തുടങ്ങിയ ആവശ്യങ്ങൾ മാനേജ്മെന്റ് അംഗീകരിക്കാത്ത പക്ഷം സമരവുമായി മുന്നോട്ട് പോകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Read More

ഡ്രൈവറില്ലാ മെട്രോയുടെ ദൃശ്യങ്ങൾ പുറത്ത് വിട്ട് ബിഎംആർസിഎൽ

ബെംഗളൂരു : ഡ്രൈവറില്ലാ മെട്രോ ട്രെയിനിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് ബി.എം.ആർ.സി.എൽ. ഫെബ്രുവരി 14-ന് നഗരത്തിലെത്തിച്ച മെട്രോകോച്ചുകളുടെ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. ചൈനയിൽ നിന്ന് ചെന്നൈ തുറമുഖത്തെത്തിച്ച കോച്ചുകൾ റോഡ് മാർഗം ബെംഗളുരുവിലെത്തിക്കുകയായിരുന്നു. ഹെബ്ബഗൊഡി ഡിപ്പോയിലാണ് കോച്ചുകൾസൂക്ഷിച്ചിരിക്കുന്നത്. മാസങ്ങൾ നീണ്ടുനിൽക്കുന്ന പരീക്ഷണയോട്ടങ്ങൾക്കുശേഷമാണ് ഡ്രൈവറില്ലാ മെട്രോ സർവീസ് നടത്തുകയെന്ന് ബി.എം.ആർ.സി.എൽ. അധികൃതർ അറിയിച്ചു. ആർ.വി. റോഡ് മുതൽ ബൊമ്മെസാന്ദ്രവരെയാണ് യെല്ലോലൈൻ.

Read More
Click Here to Follow Us