ബെംഗളൂരു: ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള നഗരങ്ങളില്‍ ഒന്നാണ് ബെംഗളൂരു. പല സ്ഥലങ്ങളിൽ നിന്നായി ഒരുപാട് പേർ ഈ നഗരത്തിലേക്ക് കുടിയേറിയിട്ടുണ്ട്. ഇവിടുത്തെ നിരത്തുകള്‍ എപ്പോഴും വാഹനങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കും.. നഗരത്തിലെ ഗതാഗതക്കുരുക്കിനെക്കുറിച്ചുള്ള പരാതികള്‍ ഉയരുന്നത് സാധാരണമാണ്. എന്നാല്‍ ഒരുകൊച്ചുകുട്ടിയുടെ പ്രവൃത്തി ഇക്കാര്യം സമൂഹ മാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചയാകാന്‍ ഇടയാക്കിയിരിക്കുന്നു. പവന്‍ ഭട്ട് എന്നയാള്‍ എക്‌സില്‍ പങ്കുവച്ച ചിത്രത്തിലാണ് ഇക്കാര്യമുള്ളത്. ചിത്രത്തില്‍ കുറച്ച് കളിപ്പാട്ടങ്ങള്‍ നിരനിരയായി വച്ചിരിക്കുന്നത് കാണാം. അടിക്കുറിപ്പിൽ പവന്‍റെ അനന്തരവനാണ് ഇത്തരത്തില്‍ കളിപ്പാട്ടങ്ങള്‍ നിരത്തിവച്ചിരിക്കുന്നത്. നഗരത്തിലെ നിരത്തിനെയാണത്രെ ആ രണ്ടര വയസുകാരന്‍ ട്രോളിയത്.…
Read MoreMonth: January 2024
രാഷ്ട്രപതിയെക്കുറിച്ച് ബഹുമാനമില്ലാതെ സംസാരിച്ചെന്ന ആരോപണത്തിൽ ഖേദം രേഖപ്പെടുത്തി സിദ്ധരാമയ്യ
ബെംഗളൂരു: രാഷ്ട്രപതിയെക്കുറിച്ച് ബഹുമാനമില്ലാതെ സംസാരിച്ചതിനെ തുടർന്ന് ഉയർന്ന ആരോപണത്തില്‍ ഖേദം രേഖപ്പെടുത്തി മുഖ്യമന്ത്രി സിദ്ധരാമയ്യ. മുഖ്യമന്ത്രി പ്രസംഗിച്ചപ്പോള്‍ അവർ എന്നു ബഹുമാനാർഥം പരാമർശിക്കുന്ന കന്നഡ വാക്കായ ‘അവരു’ എന്നതിനു പകരം ‘അവളു’ എന്നാണ് പറഞ്ഞത്. രാജ്യത്തിന്റെ പ്രഥമപൗരയ്ക്ക് ബഹുമാനം കല്‍പിക്കാത്ത മുഖ്യമന്ത്രിയെ ഉടൻ പുറത്താക്കണമെന്ന ആവശ്യവുമായി ജനതാദള്‍ എസ് സംസ്ഥാന പ്രസിഡന്റ് കുമാരസ്വാമി ട്വീറ്റ് ചെയ്തതോടെയാണ് സംഭവം ചർച്ചയായത്. തുടർന്നാണ് തന്നെപ്പോലെ പിന്നാക്ക സമുദായത്തെ പ്രതിനീധികരിക്കുന്ന രാഷ്ട്രപതിയോട് അങ്ങേയറ്റം ബഹുമാനമുണ്ടെന്നും പ്രസംഗത്തിനിടെ നാവു പിഴച്ചതാണെന്നും സിദ്ധരാമയ്യ വിശദീകരിച്ചു. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിനും അയോധ്യ…
Read Moreതാരപുത്രിയുമായി നടൻ ചിമ്പു പ്രണയത്തിൽ
തമിഴിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനാണ് നടന്‍ ചിമ്പു. സിനിമയില്‍ റൊമാന്റിക് ഹീറോയായി തിളങ്ങി നില്‍ക്കുന്നതിനൊപ്പം ഇടയ്ക്കിടെ ചിമ്പു പ്രണയത്തിലാണെന്നും ഉടനെ വിവാഹിതനായേക്കും എന്ന തരത്തില്‍ ഗോസിപ്പുകള്‍ പ്രചരിക്കാറുണ്ട്. മുന്‍നിര നടിമാരുടെ പേരിനൊപ്പമാണ് പലപ്പോഴും നടന്റെ പേര് കൂടി ചേര്‍ത്ത് ഊഹാപോഹങ്ങള്‍ പ്രചരിക്കാറുള്ളത്. നയൻതാര, തൃഷ, ഹാൻസിക ഉൾപ്പെടെ ആ ലിസ്റ്റിൽ ഉൾപ്പെട്ടവരാണ്. അത്തരത്തില്‍ വീണ്ടും ചിമ്പുവിന്റെ വിവാഹവുമായി ബന്ധപ്പെട്ടുള്ള അഭ്യൂഹങ്ങളാണ് വാര്‍ത്തകളില്‍ നിറയുന്നത്. തമിഴിലെ മുന്‍നിര നടിയും താരപുത്രിയുമായ വരലക്ഷ്മിയുടെ പേരിനൊപ്പമാണ് ഇത്തവണ നടന്റെ പേരും ഉയര്‍ന്ന് കേള്‍ക്കുന്നത്. നടന്‍ ചിമ്പുവിന്റെ പേരിനൊപ്പം നിരവധി നടിമാരുടെ…
Read Moreസ്‌ഫോടകവസ്തു യൂണിറ്റിലെ സ്ഫോടനം; ജില്ലയിലെ നിർമാണ യൂണിറ്റുകൾക്ക് നിയന്ത്രണം
ബെംഗളൂരു: ബെൽത്തങ്ങാടി താലൂക്കിലെ കുക്കേടിയിലെ സ്‌ഫോടകവസ്തു യൂണിറ്റിൽ ഞായറാഴ്ചയുണ്ടായ സ്‌ഫോടനത്തെത്തുടർന്ന് ജില്ലയിലെ എല്ലാ സ്‌ഫോടകവസ്തു നിർമാണ യൂണിറ്റുകൾക്കും ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം താൽക്കാലിക നിരോധനം ഏർപ്പെടുത്തി. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ഇവരെ സസ്‌പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്. കൂടാതെ, എല്ലാ സ്‌ഫോടകവസ്തു നിർമാണ യൂണിറ്റുകളും സ്‌റ്റോക്ക്പൈലുകളും വിൽപന കേന്ദ്രങ്ങളും സ്വീകരിച്ച മുൻകരുതൽ നടപടികളുടെ സ്ഥലപരിശോധനയ്‌ക്കായി മംഗലാപുരം, പുത്തൂർ സബ് ഡിവിഷണൽ ഓഫീസർമാരുടെ അധ്യക്ഷതയിൽ കമ്മിറ്റി രൂപീകരിച്ചു. ബെൽത്തങ്ങാടി താലൂക്കിലെ വേണൂർ ഗോലിയങ്ങാടിക്കടുത്ത് കുക്കേടി ഗ്രാമപഞ്ചായത്ത് പരിധിയിലെ കദ്യാരുവിലെ നുടുമഡ്ഡു നിർമാണ യൂണിറ്റിലുണ്ടായ സ്‌ഫോടനത്തിൽ…
Read Moreബെംഗളൂരുവിൽ നിന്ന് കോഴിക്കോടേക്ക് പുതിയ ട്രെയിൻ സർവീസ്
ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് കോഴിക്കോടേക്ക് പുതിയൊരു ട്രെയിൻ കൂടി പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. നിലവിൽ കണ്ണൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് സർവീസ് നടത്തുന്ന ട്രെയിനാണ് കോഴിക്കോട് വരെ ദീർഘിപ്പിച്ചത്. ട്രെയിൻ നമ്പർ 16511 കെ.എസ്.ആർ ബെംഗളൂരു-കോഴിക്കോട് എക്സ്പ്രസ് രാത്രി 9.35ന് ബെംഗളൂരുവിൽ നിന്നും പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10.55ന് ട്രെയിൻ കണ്ണൂരിലെത്തും. ഉച്ചക്ക് 12.40നാണ് ട്രെയിൻ കോഴിക്കോട് എത്തുക. വൈകീട്ട് 3.30ന് ട്രെയിൻ തിരിച്ച് ബംഗളൂരുവിലേക്ക് പുറപ്പെടും. അഞ്ച് മണിക്ക് കണ്ണൂരിലെത്തും. പിറ്റേന്ന് രാവിലെ 6.35നാകും ട്രെയിൻ കെ.എസ്.ആർ ബംഗളൂരുവിലെത്തുക. തലശ്ശേരി,വടകര,കൊയിലാണ്ടി തുടങ്ങിയ സ്ഥലങ്ങളിൽ ട്രെയിനിന്…
Read Moreരാമക്ഷേത്ര ദർശനത്തിന് പോകാൻ പ്ലാൻ ഉണ്ടോ? എങ്കിൽ ഇതാ മെഗാ ക്യാഷ് ബാക്ക് ഓഫറുമായി പേ ടിഎം; എങ്ങനെ എന്നല്ലേ?
ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര ദര്‍ശിക്കാന്‍ പോകുന്ന ഭക്തര്‍ക്കായി മെഗാ ക്യാഷ്ബാക്ക് ഓഫറുമായി ഓണ്‍ലൈന്‍ പണമിടപാട് സംവിധാനമായ പേടിഎം. ബസ്, വിമാന ടിക്കറ്റ് ബുക്കിങ്ങില്‍ നൂറ് ശതമാനം വരെ ക്യാഷ്ബാക്ക് പ്രയോജനപ്പെടുത്താന്‍ കഴിയുന്ന ഓഫര്‍ ആണ് പേടിഎം പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ഓഫര്‍ പ്രയോജനപ്പെടുത്തുന്നതിന് ബസ്, വിമാന ടിക്കറ്റ് ബുക്കിങ്ങിന്റെ സമയത്ത് BUSAYODHYA, FLYAYODHYA പ്രോമോ കോഡുകള്‍ ഉപയോഗിക്കാനാണ് സഞ്ചാരികളോട് പേടിഎം നിര്‍ദേശിക്കുന്നത്. കോഡ് ഉപയോഗിക്കുന്ന ഓരോ പത്താമത്തെ ഉപയോക്താവിനും ബസ് യാത്രയ്ക്ക് പരമാവധി ആയിരം രൂപയും വിമാന ടിക്കറ്റ് ബുക്കിങ്ങിന് പരമാവധി 5000 രൂപ വരെ…
Read Moreനിരോധിച്ച ഇ- സിഗരറ്റുകളുമായി മലയാളി യുവാവ് പിടിയിൽ
ബെംഗളൂരു: കേന്ദ്രസർക്കാർ നിരോധിച്ച ഇലക്‌ട്രോണിക് സിഗരറ്റുകളുമായി യുവാവ് അറസ്റ്റിൽ. സിസിബി ആൻ്റി നാർക്കോട്ടിക് പോലീസാണ് അറസ്റ്റ് ചെയ്തത്. കേരള സ്വദേശി ഷോയിബാണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 3 കോടി വിലപിടിപ്പുള്ള ഇ-സിഗരറ്റുകൾ പോലീസ് പിടിച്ചെടുത്തു. കുറച്ചുകാലം ദുബായിലായിരുന്ന ഷൊയ്ബ് അടുത്തിടെയാണ് ഇന്ത്യയിലേക്ക് മടങ്ങി എത്തിയത്. പിന്നീട് ബെംഗളൂരുവിൽ വന്ന് സുദ്ദഗുണ്ടെപാളയയിലെ സഹോദരൻ്റെ വീട്ടിലായിരുന്നു താമസം. ഇ-സിഗരറ്റുകൾ ദുബായിൽ നിന്ന് ഡൽഹിയിലേക്കും ഡൽഹിയിൽ നിന്ന് ബംഗളൂരുവിലേക്കും കൊറിയർ വഴി കൊണ്ടുവന്ന് വീട്ടിൽ സൂക്ഷിച്ച് ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുകയായിരുന്നു പ്രതികൾ. പ്രതിയെക്കുറിച്ചുള്ള ചില വിവരങ്ങളുടെ അടിസ്ഥാനത്തിൽ റെയ്ഡ്…
Read Moreപരിശോധനക്കിടെ ബാഗിൽ ബോംബ് ഉണ്ടെന്ന് പറഞ്ഞ യുവാവ് അറസ്റ്റിൽ
ബെംഗളൂരു: വിമാനത്താവളത്തിൽ പരിശോധനയ്ക്കിടെ ബാഗിൽ ബോംബുണ്ടെന്ന് തമാശ പറഞ്ഞ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സജ്ജുകുമാറാണ് അറസ്റ്റിലായത്. ഇയാൾ ബെംഗളൂരുവിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് ജോലിക്കായി കൊച്ചിയിലേക്ക് പോവുകയായിരുന്നു സജ്ജുകുമാർ. ഈ സമയം എയർപോർട്ട് സുരക്ഷാ ഉദ്യോഗസ്ഥർ ബാഗ് പരിശോധിച്ചു. ഉദ്യോഗസ്ഥർ ബാഗ് പരിശോധിച്ചപ്പോൾ ബാഗിൽ ബോംബുണ്ടെന്ന് പ്രതി പറഞ്ഞു. ബോംബ് ഉണ്ടെന്ന് കെട്ട ഉദ്യോഗസ്ഥർ ഒരു നിമിഷം ഞെട്ടി. സൂക്ഷ്മ പരിശോധന നടത്തി. എന്നാൽ ബാഗിൽ നിന്ന് സ്‌ഫോടക വസ്തു കണ്ടെത്താനായില്ല. വിമാനത്താവളത്തിൽ ക്രൂരത…
Read Moreകൃഷിഭൂമി ഉഴുതുമറിക്കുന്നതിനിടെ ട്രാക്ടർ മറിഞ്ഞ് ഡ്രൈവർ മരിച്ചു
ബെംഗളൂരു: ചാമരാജനഗറിൽ കൃഷിയിടത്തിൽ ഉഴുതുമറക്കുന്നതിനിടെ ട്രാക്ടർ മറിഞ്ഞ് ഡ്രൈവർ മരിച്ചു. മടഹള്ളി ഗ്രാമത്തിലെ മടപ്പ (53) ആണ് മരിച്ചത്. മടഹള്ളിയിലെ ചേട്ടൻ്റെ പറമ്പിൽ ട്രാക്ടർ ഉപയോഗിച്ച് ഉഴുതുമറിക്കുകയായിരുന്ന മാടപ്പ. ഉഴുത് മറിക്കുന്നതിനിടെ വളവിൽ ട്രാക്ടർ മറിഞ്ഞു. ട്രാക്ടറിനടിയിൽ കുടുങ്ങി ഡ്രൈവർ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഉടൻ തന്നെ സ്ഥലമുടമകളും കർഷകരും സ്ഥലത്തെത്തി ഡ്രൈവറെ ട്രാക്ടറിൽ നിന്ന് പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് ഗുണ്ട്‌ലുപേട്ട് പോലീസ് സ്ഥലത്തെത്തി ഡ്രൈവറുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഗുണ്ട്‌ലുപേട്ട് ടൗൺ പൊതു ആശുപത്രിയിലേക്ക് അയച്ചു.
Read Moreമദ്യപിക്കാൻ പണം നൽകിയില്ല; ഭർത്താവ് ഭാര്യയെ അതിക്രൂരമായി ആക്രമിച്ചു
ബെംഗളൂരു: മദ്യപിക്കാൻ പണം നൽകാത്തതിനെ തുടർന്ന് ഭാര്യയെ ഭർത്താവ് മാരകമായി ആക്രമിച്ചു. ദാവൻഗെരെയിലെ ചന്നഗിരി താലൂക്കിലെ ഗുഡ്ഡയിലെ കൊമരനഹള്ളി ഗ്രാമത്തിലാണ് സംഭവം. പ്രതിയായ ഭർത്താവ് കടരപ്പ (60) ഒളിവിലാണ്. സക്കമ്മ (55)യ്ക്കാണ് വെട്ടേറ്റത്. ചിത്രദുർഗ ജില്ലയിലെ ഹിരിയൂർ താലൂക്കിലെ ഇദ്ദല നാഗേനഹള്ളി ഗ്രാമത്തിലെ താമസക്കാരാണ് കദരപ്പയും സക്കമ്മയും. മദ്യത്തിന് അടിമയായ കദരപ്പ പണം നൽകണമെന്നാവശ്യപ്പെട്ട് ഭാര്യയെ സ്ഥിരമായി പീഡിപ്പിക്കുകയായിരുന്നു. പണം നൽകാൻ വിസമ്മതിച്ചപ്പോൾ തലയിൽ കല്ലുകൊണ്ട് ഇയാൾ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ് ചികിത്സയിലായിരുന്ന സക്കമ്മയെ പരിസരവാസികൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദാവൻഗെരെ എസ്എസ് ഹൈടെക് ആശുപത്രിയിലെ തീവ്രപരിചരണ…
Read More