സംസ്ഥാനത്തെ സർക്കാർ സ്കൂളിൽ കുട്ടികളെ നിർബന്ധിച്ച് ശുചിമുറി വൃത്തിയാക്കിച്ചു

ബെംഗളൂരു : സംസ്ഥാനത്തെ സർക്കാർ സ്‍കൂളുകളില്‍ കുട്ടികളെ നിർബന്ധിപ്പിച്ച്‌ ശുചിമുറി വൃത്തിയാക്കിപ്പിക്കുന്നു എന്ന ആരോപണം നിലനിൽക്കെ ചിക്കബെല്ലാപൂരിലെ സർക്കാർ വിദ്യാലയത്തില്‍ വിദ്യാർത്ഥികള്‍ ശുചിമുറി വൃത്തിയാക്കുന്ന വിഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ചിക്കബെല്ലാപൂരിലെ ഗവ.സീനിയർ പ്രൈമറി സ്കൂളിലാണ് സംഭവം. കഴിഞ്ഞ രണ്ട് മാസത്തിനിടെ നടക്കുന്ന മൂന്നാമത്തെ സമാന സംഭവമാണിത്. കുട്ടികള്‍ തന്നെയാണ് ശുചിമുറി വൃത്തിയാക്കുന്ന വീഡിയോ മൊബൈലില്‍ പകർത്തിയത്. സമൂഹ മാധ്യമങ്ങളില്‍ വീഡിയോ വൈറലായതോടെ സ്‍കൂളിലെത്തിയ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ കുട്ടികളില്‍ നിന്നും മൊഴി രേഖപ്പെടുത്തി. അന്വേഷണം ആരംഭിച്ചു.

Read More

പടർന്നു പിടിച്ച തീ അണയ്ക്കാൻ ചെന്ന വൃദ്ധ ദമ്പതികൾ വെന്തു മരിച്ചു 

ബെംഗളൂരു: വീടിനടുത്തുള്ള കുന്നിൻ തീ പടരുന്നത് കണ്ടതിനെ തുടർന്ന് അണക്കാൻ ചെന്ന വൃദ്ധ ദമ്പതികള്‍ വെന്തുമരിച്ചു. മംഗളൂരുവിനടുത്ത ബന്ത്‍വാള്‍ തുണ്ടുപദവില്‍ ഗില്‍ബർട്ട് കാർലോ(79), ഭാര്യ ക്രിസ്റ്റിനെ കാർലോ(70) എന്നിവരാണ് വെന്തു മരിച്ചത്. ഉച്ച കഴിഞ്ഞ സമയത്ത് കണ്ട തീ കൂടുതല്‍ സ്ഥലങ്ങളിലേക്ക് പടരാതിരിക്കാൻ തച്ചുകെടുത്തുകയായിരുന്നു ഇരുവരും. എന്നാല്‍ കാറ്റും വെയിലുമുള്ളതിനാല്‍ ചുറ്റിലും ആളിപ്പടർന്ന തീയില്‍ നിന്ന് രക്ഷപ്പെടാനാകാതെ ഇരുവരും തീയില്‍ കുടുങ്ങി. പരിസരവാസികള്‍ എത്തുമ്പോഴേക്കും ഇരുവരും മരിച്ചിരുന്നു.

Read More

ബൈക്കിൽ ടിപ്പർ ലോറി ഇടിച്ച് അധ്യാപിക മരിച്ചു 

ബെംഗളൂരു: ദക്ഷിണ കന്നടയിൽ ബൈക്കിൽ ടിപ്പർ ലോറി ഇടിച്ച് കുടുംബത്തോടൊപ്പം സഞ്ചരിച്ച അധ്യാപിക മരിച്ചു. മാണിയിലെ സ്വകാര്യ സ്കൂൾ അധ്യാപികയും സുരേഷ് കുളലിന്റെ ഭാര്യയുമായ അനിതയാണ് (35) അപകടത്തിൽ മരിച്ചത്. ഭർത്താവിനും കുട്ടി​ക്കു​മൊപ്പം ബൈക്കിൽ സഞ്ചരിക്കുമ്പോഴാണ് അപകടമുണ്ടായത്. ഭർത്താവും കുട്ടിയും പരുക്കേറ്റ് ആശുപത്രിയിലാണ്.

Read More

പ്രകൃതിവിരുദ്ധ ലൈംഗികതയ്ക്ക് നിർബന്ധിച്ചു; യുവാവിന്റെ സ്വകാര്യ ഭാഗം കടിച്ചെടുത്ത് ഭാര്യ 

കാണ്‍പൂര്‍: സ്ഥിരമായി പ്രകൃതിവിരുദ്ധ ലൈംഗികതയ്ക്ക് നിര്‍ബ്ബന്ധിച്ച ഭര്‍ത്താവിന്റെ സ്വകാര്യഭാഗം കടിച്ചെടുത്ത് യുവതി. ആഴത്തില്‍ മുറിവേറ്റ ഭര്‍ത്താവിനെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചു. ഹാമിര്‍പൂര്‍ ജില്ലയിലെ തിക്രൗലി ഗ്രാമത്തില്‍ നടന്ന സംഭവത്തില്‍ 35 കാരനെ ജില്ലാ ആശുപത്രിയിലാണ് ആദ്യം എത്തിച്ചതെങ്കിലും ഇവിടെ നിന്നും കാണ്‍പൂരിലേക്ക് ആശുപത്രിയിലേക്ക് മാറ്റി. സ്വകാര്യഭാഗത്ത് ആഴത്തില്‍ മുറിവേറ്റതിനെ തുടര്‍ന്ന് ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്. ഭര്‍ത്താവ് തന്നെ നിരന്തരം പ്രകൃതിവിരുദ്ധ പീഡനത്തിന് ഉപയോഗിച്ചിരുന്നതായി യുവതി പോലീസിൽ മൊഴി നല്‍കി. ഇഷ്ടമില്ലെന്ന് പറഞ്ഞിട്ടും ഭര്‍ത്താവ് ഭാര്യയെ വദനസുരതത്തിനായി നിരന്തരം നിര്‍ബ്ബന്ധം ചെലുത്തിയിരുന്നതായും ലൈംഗികതയ്ക്കിടയില്‍ ഒടുവില്‍…

Read More

നഗരത്തിലെ ട്രാഫിക് ബ്ലോക്കിനെ ട്രോളി രണ്ടര വയസുകാരൻ

ബെംഗളൂരു: ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള നഗരങ്ങളില്‍ ഒന്നാണ് ബെംഗളൂരു. പല സ്ഥലങ്ങളിൽ നിന്നായി ഒരുപാട് പേർ ഈ നഗരത്തിലേക്ക് കുടിയേറിയിട്ടുണ്ട്. ഇവിടുത്തെ നിരത്തുകള്‍ എപ്പോഴും വാഹനങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കും.. നഗരത്തിലെ ഗതാഗതക്കുരുക്കിനെക്കുറിച്ചുള്ള പരാതികള്‍ ഉയരുന്നത് സാധാരണമാണ്. എന്നാല്‍ ഒരുകൊച്ചുകുട്ടിയുടെ പ്രവൃത്തി ഇക്കാര്യം സമൂഹ മാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചയാകാന്‍ ഇടയാക്കിയിരിക്കുന്നു. പവന്‍ ഭട്ട് എന്നയാള്‍ എക്‌സില്‍ പങ്കുവച്ച ചിത്രത്തിലാണ് ഇക്കാര്യമുള്ളത്. ചിത്രത്തില്‍ കുറച്ച്‌ കളിപ്പാട്ടങ്ങള്‍ നിരനിരയായി വച്ചിരിക്കുന്നത് കാണാം. അടിക്കുറിപ്പിൽ പവന്‍റെ അനന്തരവനാണ് ഇത്തരത്തില്‍ കളിപ്പാട്ടങ്ങള്‍ നിരത്തിവച്ചിരിക്കുന്നത്. നഗരത്തിലെ നിരത്തിനെയാണത്രെ ആ രണ്ടര വയസുകാരന്‍ ട്രോളിയത്.…

Read More

രാഷ്ട്രപതിയെക്കുറിച്ച് ബഹുമാനമില്ലാതെ സംസാരിച്ചെന്ന ആരോപണത്തിൽ ഖേദം രേഖപ്പെടുത്തി സിദ്ധരാമയ്യ 

ബെംഗളൂരു: രാഷ്ട്രപതിയെക്കുറിച്ച് ബഹുമാനമില്ലാതെ സംസാരിച്ചതിനെ തുടർന്ന് ഉയർന്ന ആരോപണത്തില്‍ ഖേദം രേഖപ്പെടുത്തി മുഖ്യമന്ത്രി സിദ്ധരാമയ്യ. മുഖ്യമന്ത്രി പ്രസംഗിച്ചപ്പോള്‍ അവർ എന്നു ബഹുമാനാർഥം പരാമർശിക്കുന്ന കന്നഡ വാക്കായ ‘അവരു’ എന്നതിനു പകരം ‘അവളു’ എന്നാണ് പറഞ്ഞത്. രാജ്യത്തിന്റെ പ്രഥമപൗരയ്ക്ക് ബഹുമാനം കല്‍പിക്കാത്ത മുഖ്യമന്ത്രിയെ ഉടൻ പുറത്താക്കണമെന്ന ആവശ്യവുമായി ജനതാദള്‍ എസ് സംസ്ഥാന പ്രസിഡന്റ് കുമാരസ്വാമി ട്വീറ്റ് ചെയ്തതോടെയാണ് സംഭവം ചർച്ചയായത്. തുടർന്നാണ് തന്നെപ്പോലെ പിന്നാക്ക സമുദായത്തെ പ്രതിനീധികരിക്കുന്ന രാഷ്ട്രപതിയോട് അങ്ങേയറ്റം ബഹുമാനമുണ്ടെന്നും പ്രസംഗത്തിനിടെ നാവു പിഴച്ചതാണെന്നും സിദ്ധരാമയ്യ വിശദീകരിച്ചു. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിനും അയോധ്യ…

Read More

താരപുത്രിയുമായി നടൻ ചിമ്പു പ്രണയത്തിൽ

തമിഴിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനാണ് നടന്‍ ചിമ്പു. സിനിമയില്‍ റൊമാന്റിക് ഹീറോയായി തിളങ്ങി നില്‍ക്കുന്നതിനൊപ്പം ഇടയ്ക്കിടെ ചിമ്പു പ്രണയത്തിലാണെന്നും ഉടനെ വിവാഹിതനായേക്കും എന്ന തരത്തില്‍ ഗോസിപ്പുകള്‍ പ്രചരിക്കാറുണ്ട്. മുന്‍നിര നടിമാരുടെ പേരിനൊപ്പമാണ് പലപ്പോഴും നടന്റെ പേര് കൂടി ചേര്‍ത്ത് ഊഹാപോഹങ്ങള്‍ പ്രചരിക്കാറുള്ളത്. നയൻ‌താര, തൃഷ, ഹാൻസിക ഉൾപ്പെടെ ആ ലിസ്റ്റിൽ ഉൾപ്പെട്ടവരാണ്. അത്തരത്തില്‍ വീണ്ടും ചിമ്പുവിന്റെ വിവാഹവുമായി ബന്ധപ്പെട്ടുള്ള അഭ്യൂഹങ്ങളാണ് വാര്‍ത്തകളില്‍ നിറയുന്നത്. തമിഴിലെ മുന്‍നിര നടിയും താരപുത്രിയുമായ വരലക്ഷ്മിയുടെ പേരിനൊപ്പമാണ് ഇത്തവണ നടന്റെ പേരും ഉയര്‍ന്ന് കേള്‍ക്കുന്നത്. നടന്‍ ചിമ്പുവിന്റെ പേരിനൊപ്പം നിരവധി നടിമാരുടെ…

Read More

സ്‌ഫോടകവസ്തു യൂണിറ്റിലെ സ്ഫോടനം; ജില്ലയിലെ നിർമാണ യൂണിറ്റുകൾക്ക് നിയന്ത്രണം 

ബെംഗളൂരു: ബെൽത്തങ്ങാടി താലൂക്കിലെ കുക്കേടിയിലെ സ്‌ഫോടകവസ്തു യൂണിറ്റിൽ ഞായറാഴ്ചയുണ്ടായ സ്‌ഫോടനത്തെത്തുടർന്ന് ജില്ലയിലെ എല്ലാ സ്‌ഫോടകവസ്തു നിർമാണ യൂണിറ്റുകൾക്കും ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം താൽക്കാലിക നിരോധനം ഏർപ്പെടുത്തി. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ഇവരെ സസ്‌പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്. കൂടാതെ, എല്ലാ സ്‌ഫോടകവസ്തു നിർമാണ യൂണിറ്റുകളും സ്‌റ്റോക്ക്പൈലുകളും വിൽപന കേന്ദ്രങ്ങളും സ്വീകരിച്ച മുൻകരുതൽ നടപടികളുടെ സ്ഥലപരിശോധനയ്‌ക്കായി മംഗലാപുരം, പുത്തൂർ സബ് ഡിവിഷണൽ ഓഫീസർമാരുടെ അധ്യക്ഷതയിൽ കമ്മിറ്റി രൂപീകരിച്ചു. ബെൽത്തങ്ങാടി താലൂക്കിലെ വേണൂർ ഗോലിയങ്ങാടിക്കടുത്ത് കുക്കേടി ഗ്രാമപഞ്ചായത്ത് പരിധിയിലെ കദ്യാരുവിലെ നുടുമഡ്ഡു നിർമാണ യൂണിറ്റിലുണ്ടായ സ്‌ഫോടനത്തിൽ…

Read More

ബെംഗളൂരുവിൽ നിന്ന് കോഴിക്കോടേക്ക് പുതിയ ട്രെയിൻ സർവീസ് 

ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് കോഴിക്കോടേക്ക് പുതിയൊരു ട്രെയിൻ കൂടി പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. നിലവിൽ കണ്ണൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് സർവീസ് നടത്തുന്ന ട്രെയിനാണ് കോഴിക്കോട് വരെ ദീർഘിപ്പിച്ചത്. ട്രെയിൻ നമ്പർ 16511 കെ.എസ്.ആർ ബെംഗളൂരു-കോഴിക്കോട് എക്സ്പ്രസ് രാത്രി 9.35ന് ​ബെംഗളൂരുവിൽ നിന്നും പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10.55ന് ട്രെയിൻ കണ്ണൂരിലെത്തും. ഉച്ചക്ക് 12.40നാണ് ട്രെയിൻ കോഴിക്കോട് എത്തുക. വൈകീട്ട് 3.30ന് ട്രെയിൻ തിരിച്ച് ബംഗളൂരുവിലേക്ക് പുറപ്പെടും. അഞ്ച് മണിക്ക് കണ്ണൂരിലെത്തും. പിറ്റേന്ന് രാവിലെ 6.35നാകും ട്രെയിൻ കെ.എസ്.ആർ ബംഗളൂരുവിലെത്തുക. തലശ്ശേരി,വടകര,കൊയിലാണ്ടി തുടങ്ങിയ സ്ഥലങ്ങളിൽ ട്രെയിനിന്…

Read More

രാമക്ഷേത്ര ദർശനത്തിന് പോകാൻ പ്ലാൻ ഉണ്ടോ? എങ്കിൽ ഇതാ മെഗാ ക്യാഷ് ബാക്ക് ഓഫറുമായി പേ ടിഎം; എങ്ങനെ എന്നല്ലേ?

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര ദര്‍ശിക്കാന്‍ പോകുന്ന ഭക്തര്‍ക്കായി മെഗാ ക്യാഷ്ബാക്ക് ഓഫറുമായി ഓണ്‍ലൈന്‍ പണമിടപാട് സംവിധാനമായ പേടിഎം. ബസ്, വിമാന ടിക്കറ്റ് ബുക്കിങ്ങില്‍ നൂറ് ശതമാനം വരെ ക്യാഷ്ബാക്ക് പ്രയോജനപ്പെടുത്താന്‍ കഴിയുന്ന ഓഫര്‍ ആണ് പേടിഎം പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ഓഫര്‍ പ്രയോജനപ്പെടുത്തുന്നതിന് ബസ്, വിമാന ടിക്കറ്റ് ബുക്കിങ്ങിന്റെ സമയത്ത് BUSAYODHYA, FLYAYODHYA പ്രോമോ കോഡുകള്‍ ഉപയോഗിക്കാനാണ് സഞ്ചാരികളോട് പേടിഎം നിര്‍ദേശിക്കുന്നത്. കോഡ് ഉപയോഗിക്കുന്ന ഓരോ പത്താമത്തെ ഉപയോക്താവിനും ബസ് യാത്രയ്ക്ക് പരമാവധി ആയിരം രൂപയും വിമാന ടിക്കറ്റ് ബുക്കിങ്ങിന് പരമാവധി 5000 രൂപ വരെ…

Read More
Click Here to Follow Us