ബെംഗളൂരു: ലോക്സഭ തെരഞ്ഞെടുപ്പിനെ ലക്ഷ്യമിട്ട് അയോധ്യയില്‍ പണിതീരാത്ത രാമക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നതിലൂടെ ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ രാമശാപം നേരിടേണ്ടി വരുമെന്ന് ഹിന്ദു മഹാസഭ. രാഷ്ട്രീയ നേട്ടത്തിനായി കൊടിയ ധർമ്മശാസ്ത്ര നിന്ദയാണ് നടക്കുന്നതെന്ന് ഹിന്ദു മഹാസഭ കർണാടക ഘടകം സ്ഥാപകൻ രാജേഷ് പവിത്രൻ വാർത്തസമ്മേളനത്തില്‍ പറഞ്ഞു. കേന്ദ്ര സർക്കാർ നീക്കത്തെ സഭ ശക്തമായി അപലപിക്കുന്നു. ശ്രീരാമ ഭഗവാനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിനോട് യോജിക്കാനാവില്ല. അയോധ്യയില്‍ കേസ് നടത്തിയ ഹിന്ദു മഹാസഭയേയും നിര്‍മ്മോഹി അഖാഡയേയും ക്ഷേത്രം ഉദ്ഘാടനത്തിന് ക്ഷണിച്ചിട്ടില്ല. ക്ഷണിക്കാത്തത് കേന്ദ്ര സർക്കാറിന്റെ സ്വാർത്ഥതയാണ്. അയോധ്യ രാമക്ഷേത്രം…
Read MoreDay: 18 January 2024
രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങ്; വിഗ്രഹം നിർമ്മിച്ച മൈസൂരു സ്വദേശിയുടെ കുടുംബത്തിന് ക്ഷണമില്ല
ബെംഗളൂരു: പ്രശസ്ത ശില്പിയും മെെസൂരു സ്വദേശിയുമായ അരുണ്‍ യോഗിരാജിന്റെ ശില്പമാണ് അയോദ്ധ്യ രാമക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കുന്നത്. ജനുവരി 22ന് നടക്കുന്ന പ്രതിഷ്ഠാ ചടങ്ങില്‍ അരുണ്‍ യോഗിരാജിന് ക്ഷണം ഉണ്ടെങ്കിലും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ പേര് അതിഥി പട്ടികയില്‍ ഇല്ലെന്നാണ് പുതിയ റിപ്പോർട്ട്. അരുണിന്റെ ഭാര്യ വിജേതയും രണ്ടുകുട്ടികളും അയോദ്ധ്യയിലെത്തി ചടങ്ങ് കാണാണമെന്ന് ആഗ്രഹിച്ചെങ്കിലും ചടങ്ങിനുള്ള ക്ഷണം ലഭിക്കാത്തതിനാല്‍ അവർ പങ്കെടുക്കില്ലെന്നാണ് സൂചന. അരുണ്‍ നിർമ്മിച്ച വിഗ്രഹം തിരഞ്ഞെടുത്തതില്‍ വളരെ സന്തോഷമുണ്ടെന്ന് ശില്പിയുടെ കുടുംബം മുൻപ് പ്രതികരിച്ചിരുന്നു. കുടുംബത്തിനെ ചടങ്ങിലേക്ക് ക്ഷണിക്കാത്തത് വലിയ രീതിയിൽ ആളുകൾ വിമർശിക്കുന്നുണ്ട്.
Read Moreപ്രധാനമന്ത്രി നാളെ നഗരത്തിൽ; ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ…
ബെംഗളൂരു: പ്രധാനമന്ത്രി നാളെ ബെംഗളൂരുവിൽ. കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിന് സമീപമുള്ള ദേവനഹള്ളി എയ്റോസ്പേസ് പാർക്കിൽ പുതിയ അത്യാധുനിക ബോയിംഗ് ഇന്ത്യ എൻജിനീയറിങ് ആൻഡ് ടെക്നോളജി സെന്റർ കാമ്പസ് ഉദ്ഘാടനം ചെയ്യും. അതിനാൽ, നഗരത്തിലെ ചില ട്രാഫിക് റൂട്ടുകളിൽ ചില മാറ്റങ്ങൾ വരുത്താൻ സിറ്റി ട്രാഫിക് പോലീസ് ഉത്തരവിട്ടിട്ടുണ്ട്. പ്രധാനമന്ത്രി നാളെ ഉച്ചയ്ക്ക് 2:10 ന് ബെംഗളൂരുവിലെ കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ എത്തുന്ന സാഹചര്യത്തിൽ ഹെന്നൂർ- ബാഗളൂർ റോഡ് ഉൾപ്പെടെ കെംപഗൗഡ രാജ്യാന്തര വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന ചില റോഡുകളിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ 8…
Read More26 കാരി വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ
ബെംഗളൂരു: വിവാഹിതയായ യുവതി വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ. തീർത്ഥഹള്ളി താലൂക്കിലെ ദാസനകുടിഗെ വില്ലേജിലെ ഷമിത (26) ആണ് മരിച്ചത്. കഴിഞ്ഞ വർഷം മാർച്ചിലാണ് ഷമിത യുവാവുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തത്. വൈൽഡ് ലൈഫ് ഡിപ്പാർട്ട്മെന്റിലാണ് ഭർത്താവ് സോമേശ്വർ ജോലി ചെയ്യുന്നത്. കുറച്ചു ദിവസമായി നൈറ്റ് ഡ്യൂട്ടിയിലാണ് ഇയാൾ. അതുപോലെ ഇന്നലെ രാത്രിയും ഡ്യൂട്ടിക്ക് പോയിരുന്നു. രാവിലെയായിട്ടും ഷമിത മുകളിലത്തെ നിലയിൽ നിന്ന് ഇറങ്ങാത്തതിനെ തുടർന്ന് വീട്ടുകാരും ജോലിക്കാരും ചെന്ന് നോക്കിയപ്പോഴാണ് ആത്മഹത്യ ചെയ്ത വിവരം അറിയുന്നത്. മുറിയിൽ നിന്ന് ഒരു മരണക്കുറിപ്പ്…
Read Moreകോവിഡ് വ്യാപനം; സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ
ബെംഗളൂരു : സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയ്ക്കുന്നതിനായി കൂടുതൽ നിയന്ത്രണങ്ങളേർപ്പെടുത്തി ആരോഗ്യവകുപ്പ്. രോഗ ലക്ഷണമുള്ള 60 വയസ്സിന് മുകളിൽ പ്രായമുള്ളവർ കോവിഡ് പരിശോധന നടത്തണം. 60 വയസ്സിന് മുകളിൽ പ്രായമുള്ളവർ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവർ കൂടുതൽ ജാഗ്രത പുലർത്തണം. ഹോം ഐസൊലേഷനിലുള്ള കോവിഡ് രോഗികളെ കൃത്യമായ ഇടവേളകളിൽ ആരോഗ്യപ്രവർത്തകർ നിരീക്ഷിക്കണം. ഐ.സി.യു.വിലുള്ള കോവിഡ് രോഗികളെ ടെലി ഐ.സി.യു. വഴി നിരീക്ഷിക്കണമെന്നും പുതുക്കിയ മാർഗ നിർദേശത്തിൽ പറയുന്നു. സംസ്ഥാനത്ത് 87 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. നിലവിൽ 672 പേരാണ് ചികിത്സയിലുള്ളത്. ഒരു മരണം…
Read Moreട്രെയിനിനുള്ളിലെ ഫാനിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ; മലയാളിയെന്ന് സംശയം
ബെംഗളൂരു: ട്രെയിനിനുള്ളിലെ ഫാനിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ. ബയപ്പനഹള്ളിയിൽ സർ എം.വിശ്വേശ്വരയ്യ റെയിൽവേ ടെർമിനലിലാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. മൈസൂരുവിൽ നിന്ന് കാരയ്ക്കലിലേക്ക് പോവുകയായിരുന്ന ട്രെയിനിന്റെ കംപാർട്ടുമെന്റിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ഇയാളുടെ വസ്ത്രത്തിന്റെ പോക്കറ്റിൽ നിന്ന് ജനുവരി 16ന് തൃശൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് യാത്ര ചെയ്തതിന്റെ ടിക്കറ്റ് കണ്ടെത്തിയിട്ടുണ്ട്. രാവിലെ ഏഴു മണിയോടെ ഒരു യാത്രക്കാരൻ റെയിൽവേ ജീവനക്കാരെ വിവരം അറിയിച്ചതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്. ഇതിനു പിന്നാലെ ട്രെയിനിൽ നിന്ന് ഈ കംപാർട്ട്മെന്റ് വേർപെടുത്തി. പോലീസ്…
Read Moreനേര് ഓടിടി യിലേക്ക്; ജനുവരി മാസത്തിലെ മലയാളം ഒടിടി റിലീസുകൾ അറിയാൻ വായിക്കം
സൂപ്പർ താര ചിത്രങ്ങളടക്കം ജനുവരിയിൽ നിരവധി സിനിമകളാണ് ഒടിടി റിലീസിന് എത്തുന്നത് ജനുവരിയിൽ ഡിസ്നി ഹോട്സാറ്റാറിലാണ് മോഹൻലാൽ നായകാനായെത്തിയ നേര് സ്ട്രീം ചെയ്യുന്നത് മനോരമ മാക്സിൽ ജനുവരി 19-നാണ് മുകേഷ് ചിത്രം ഫിലിപ്സ് സ്ട്രീം ചെയ്യുന്നത് ജനുവരിയിൽ ആയിരിക്കുമെങ്കിലും മഹാറാണിയുടെ റിലീസ് തീയ്യതി ഇതുവരെ പുറത്ത് വിട്ടിട്ടില്ല സൈജു കുറുപ്പ് നായകനായ ചിത്രം സോണി ലിവിൽ ഫെബ്രുവരി 9-നാണ് എത്തുന്നത്
Read Moreആധാർ വിവരങ്ങൾ ദുരുപയോഗം ചെയ്ത് തട്ടിപ്പ് ; 4 പേർ അറസ്റ്റിൽ
ബെംഗളൂരു : ആധാർ വിവരങ്ങളും വിരലടയാള വിവരങ്ങളും ദുരുപയോഗം ചെയ്ത് വിവിധ ആളുകളുടെ ബാങ്ക് അക്കൗണ്ടുകളിൽനിന്ന് പണംതട്ടിയ നാലുപേരെ പോലീസ് അറസ്റ്റു ചെയ്തു. ബിഹാർ സ്വദേശികളായ റഹ്മാൻ, അബുസർ, ആരിഫ്, നാസിർ അഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്. ആധാർ എനേബിൾഡ് പേമെന്റ് സിസ്റ്റം ഉപയോഗിച്ചാണ് പ്രതികൾ പണം തട്ടിയതെന്ന് പോലീസ് പറഞ്ഞു. ഇത്തരത്തിൽ കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ നിരവധിയാളുകളുടെ ബാങ്ക് അക്കൗണ്ടുകളിൽനിന്ന് പ്രതികൾ പണം തട്ടിയതായും പോലീസ് പറഞ്ഞു. കർണാടക സർക്കാരിന്റെ റവന്യു വകുപ്പിന്റെ വെബ്സൈറ്റിൽ നിന്നാണ് പ്രതികൾ ആധാർ, വിരലടയാള വിവരങ്ങൾ…
Read Moreഅർധരാത്രിയിൽ വഴിതടഞ്ഞ അക്രമികൾ കെഎസ്ആർടിസി ബസുകളുടെ ചില്ലുകൾ തകർന്നു
ബെംഗളൂരു: അർധരാത്രിയിൽ മജസ്റ്റിക്കിന് സമീപം ഓട്ടോറിക്ഷയിലെത്തിയ അക്രമികൾ രണ്ട് കെഎസ്ആർടിസി ബസുകളുടെ ചില്ലുകൾ തകർത്തു. ബെംഗളൂരു-മൈസൂരു റൂട്ടിലോടുന്ന ബസുകൾ മജസ്റ്റിക്കിന് സമീപം രാത്രി ഓട്ടോറിക്ഷയിൽ വന്ന നാലോ അഞ്ചോ അക്രമികൾ തടയുകയായിരുന്നു തുടർന്ന് ബസ് നിർത്തിയപ്പോൾ ബസിന്റെ ജനൽ ചില്ലുകൾ വടികൊണ്ട് അടിച്ചു തകർത്തു. ബസുകൾ മാത്രമല്ല രണ്ട് കാറുകളും ഓട്ടോകളുടെയും ചില്ലുകൾ തകർത്തട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. മദ്യലഹരിയിലായിരുന്ന റിയാസ്, ഇമ്രാൻ എന്നിവരെ കോട്ടൺ ടൗൺ പോലീസ് സ്റ്റേഷനിലെ പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. അഞ്ചംഗ പ്രതികളടങ്ങുന്ന സംഘം ഓട്ടോയിൽ വന്ന് ഇരുമ്പ് ദണ്ഡ് ഉപയോഗിച്ചാണ്…
Read Moreനാളെ വിമാനത്താവളത്തിലേക്കുള്ള റോഡുകളിൽ ഗതാഗതം വഴിതിരിച്ചുവിടുമെന്ന് ബെംഗളൂരു ട്രാഫിക് പോലീസ് അറിയിപ്പ് ; വിശദംശനങ്ങൾ
ബെംഗളൂരു : ദേവനഹള്ളിയിലെ വിവിഐപികളുടെ യാത്ര കണക്കിലെടുത്ത് ബെംഗളൂരു ട്രാഫിക് പോലീസ് വിമാനത്താവളത്തിലേക്കുള്ള റോഡുകളിൽ നാളെ രാവിലെ 8 മുതൽ വൈകിട്ട് 6 വരെ വഴിതിരിച്ചുവിടും . ഹെന്നൂർ-ബെംഗളൂരു മെയിൻ റോഡിൽ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും ഗൊല്ലഹള്ളി ഗേറ്റ് മുതൽ ഹുനാച്ചുരു വരെയും എയർലൈൻസ് ധാബ മുതൽ ബുഡിഗെരെ വരെയും ബെംഗളൂരു വിമാനത്താവളം വരെയും ചിക്കജാല കോട്ടെ മെയിൻ റോഡ് മുതൽ വിമാനത്താവളം വരെയും ഗതാഗതം നിയന്ത്രിക്കും. വിമാനത്താവളത്തിലേക്കുള്ള എല്ലാ യാത്രക്കാരും നിർബന്ധമായും ബല്ലാരി റോഡ് ഉപയോഗിക്കണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്. പകരം എയർപോർട്ട് വൈറ്റ്ഫീൽഡ്, കെആർ…
Read More