42 കെ പി എൻ ബസുകൾ കത്തിക്കുന്നതിന് നേതൃത്വം നൽകിയ യുവതിയുടെ വയസ്സു വെറും 22; യുവതി അറസ്റ്റിൽ.

ബെംഗളൂരു: കഴിഞ്ഞ ഒരാഴ്ചയായി ബെംഗളുരു നഗരത്തിലും ദക്ഷിണ കർണാടകയിലുമായി നടക്കുന്ന കാവേരി ജലവുമായി ബന്ധപ്പെട്ട നടന്ന അക്രമണ സംഭവങ്ങളുടെ ക്ലൈമാക്സിലാണ് അത് സംഭവിച്ചത് ഡിസൂസ നഗറിന് സമീപമുള്ള ഒരു സ്വകാര്യ ബസ് ഡിപ്പോയിൽ നിർത്തിയിട്ടിരുന്ന 42 ബസുകൾ അക്രമകാരികൾ അഗ്നിക്കിരയാക്കി.തമിഴ്നാടിലെ സേലം സ്വദേശിയായ കെ പി നടരാജന്റെ ഉടമസ്ഥതയിൽ ഉള്ള കെ പി എൻ ട്രാവൽസിന്റേതായിരുന്നു ബസുകൾ. ഈ സംഭവം ദേശീയ ശ്രദ്ധ ആകർഷിക്കുകയും കർണാടകക്ക് എതിരെ അഭിപ്രായ സ്വരൂപണത്തിന് കാരണമാവുകയും ചെയ്തു.

ഇതുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വാർത്ത, ബസ് കത്തിക്കൽ അക്രമണത്തിന് നേതൃത്വം നൽകിയത് വെറും 22 വയസ്സുള്ള ഒരു യുവതി ആണ് എന്നുള്ളതാണ്.

ഉത്തര കർണാടകയിലെ യാദ് ഗീർ സ്വദേശിനിയായ ഭാഗ്യ സ്വന്തം മാതാപിതാക്കൾക്കൊപ്പം ബംഗളുരിലെ ഗിരി നഗറിൽ താമസിക്കുന്നു. സംഭവം നന്ന സ്ഥലത്തിന് സമീപം തന്നെയാണ് ഗിരി നഗർ.ദിവസ വേതനത്തിൽ ജോലി ചെയ്യുന്ന യുവതി രണ്ടു വർഷം മുൻപാണ് ബെംഗളൂരുവിൽ എത്തിയത്.

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് യുവതിയെ വ്യാഴാഴ്ച രാത്രി കസ് റ്റെ ഡിയിൽ എടുത്തിരിക്കുന്നത്, മജിസ്ട്രേറ്റിന്റെ മുൻപിൽ ഹാജരാക്കിയതിന് ശേഷം സ്ത്രീയായതുകൊണ്ട്  മഡിവാളയിലുള്ള റിമാന്റ് സെൻററിലേക്ക് മാറ്റി, ഇന്ന് രാവിലെ ആർ ആർ നഗർ പോലീസ് സ്‌റ്റേഷനിൽ വച്ച്, വനിതാ പോലീസിന്റെ സാന്നിദ്ധ്യത്തിൽ അവരെ ചോദ്യം ചെയ്ത കൂടുതൽ തെളിവുകൾ ശേഖരിക്കും.

അടുത്ത ആറു മാസത്തേക്ക് ജാമ്യം ലഭിക്കാനുള്ള സാദ്ധ്യതകൾ വളരെ കുറവാണ്, വളരെ പാവപ്പെട്ട കുടുംബത്തിൽ നിന്നുള്ള അംഗമായതുകൊണ്ട് വക്കീലിനെ ഏർപ്പാട് ചെയ്യുന്നത് വളരെ ബുദ്ധിമുട്ടായിരിക്കും  എന്നത് തിരിച്ചറിഞ്ഞു കൊണ്ട്, കർണാടക അഡ്വ: അസോസിയേഷൻ സൗജന്യ നിയമ സഹായം നൽകും.

സി സി ടി വി പരിശോധനയുടെ പ്രാഥമിക നിഗമന പ്രകാരം യുവതി ഡീസൽ പെട്രോൾ തുടങ്ങിയ പലർക്കും നൽകുന്നതും സ്വയം ബസുകൾക്ക് മുകളിലേക്ക് എറിയുന്നതും വ്യക്തമാണ്.

വധശ്രമം -ഐ പി സി 307, നിയമവിരുദ്ധമായ  സംഘം ചേരൽ -ഐ പി സി 143, കലാപം -ഐ പി സി 147, സായുധ കലാപം -ഐ പി സി 148, അപകടകരമായ അ യുധങ്ങൾ ഉപയോഗിച്ച് അക്രമണം – ഐ പി സി 324, നശിപ്പിക്കൽ –  ഐ പി സി 427, തീയും മറ്റ് സ്ഫോടക വസ്തുക്കളും ഉപയോഗിച്ചുള്ള നശിപ്പിക്കൽ – ഐ പി സി-435, കോളം രണ്ട് വസ്തുവകകൾക്ക് നാശനഷ്ടം വരുത്തൽ ന് എതിരായുള്ള നിയമം 1981.  തുടങ്ങിയവയാണ് പ്രാധമിക ഘട്ടത്തിൽ ഭാഗ്യക്ക് എതിരെ ചുമത്തിയിരിക്കുന്നത്.

ബസ് കത്തിക്കലിൽ ഏർപ്പെട്ട ഏഴു യുവാക്കളെ ആർ ആർ നഗർ പോലീസ് മുൻപ് ചോദ്യം ചെയ്തിരുന്നു അവരുടെ മൊഴികളാണ് യുവതിയിലേക്ക്  വിരൽ ചൂണ്ടിയത്. ഒരു യുവതിയുടെ പ്രവൃത്തികളാണ് ഞങ്ങളെ ഇങ്ങനെ ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് അവർ മൊഴി കൊടുത്തു.

ഒരു യുവതിയാണ്  അക്രമണങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത് എന്ന് സംഭവസ്ഥലത്തു ഉണ്ടാവുകയും പരിക്കു പറ്റുകയും ചെയ്ത കെ പി എൻ ജീവനക്കാർ പറഞ്ഞതായി ,ബസുടമ ശ്രീ കെ പി നടരാജൻ അറിയിച്ചു.

(അക്രമണത്തിന്റെ നാശനത്തിന്റെയും തീവെപ്പിന്റെയും ചിത്രങ്ങൾ  പ്രസിദ്ധീകരിക്കുന്നത് ഞങ്ങളുടെ  പോളിസിക്ക് എതിരായതിനാൽ അത്തരം ചിത്രങ്ങൾ പ്രസിദ്ധീകരിക്കുന്നില്ല)

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us