അരുണാചലില്‍ ഇനി കോണ്‍ഗ്രസിനെ കാണാന്‍ മൈക്രോ സ്കോപ് തന്നെ വേണം ; പിന്‍ വാതിലിലൂടെ കോണ്‍ഗ്രസ്‌ മുക്ത ഭാരതത്തിന്‌ ഒരു പടി കൂടെ കടന്നു ബി ജെ പി.

ന്യൂഡല്‍ഹി : അരുണാചല്‍ പ്രദേശില്‍ മുഖ്യമന്ത്രി പേമ ഖണ്ഡുവടക്കം 42 കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടി വിട്ടു. എന്‍ഡിഎ സഖ്യകക്ഷിയായ പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചല്‍പ്രദേശിലാണ് കോണ്‍ഗ്രസ് വിട്ട എംഎല്‍എമാര്‍ ചേര്‍ന്നത്.

മുന്‍ മുഖ്യമന്ത്രി നബാം തുക്കി മാത്രമാണു നിയമസഭയിലെ കോണ്‍ഗ്രസ് പ്രതിനിധി.  ഇതോടെ സംസ്ഥാനത്തെ ഭരണം കോണ്‍ഗ്രസിനു നഷ്ടപ്പെട്ടു. അറുപതംഗങ്ങളാണ് അരുണാചല്‍ നിയമസഭയിലാകെയുള്ളത്. ഇതില്‍ ഇനി ഒരാള്‍ മാത്രമാണ് കോണ്‍ഗ്രസ് നിയമസഭാംഗമായുള്ളത്. കോണ്‍ഗ്രസിനു പുറത്തുനിന്നു പിന്തുണ നല്‍കിയിരുന്ന രണ്ടുപേരും പീപ്പിള്‍സ് പാര്‍ട്ടിയില്‍ ചേര്‍ന്നു. ബിജെപിക്ക് 11 അംഗങ്ങളാണ് സഭയിലുള്ളത്.

  ചോദ്യപേപ്പർ ചോർച്ച: കടുത്ത ശിക്ഷയും ഫാസ്റ്റ് ട്രാക്ക് കോടതിയും; ഫെയ്സ്ബുക്ക് ലൈവുമായി പ്രധാനമന്ത്രി

ജൂലൈയിലാണ് പേമ ഖണ്ഡുവിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരത്തിലെത്തിയത്. നബാം തുക്കിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ വിമതരുടെ പിന്തുണയോടെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയ നടപടി സുപ്രീംകോടതി റദ്ദാക്കിയതിനെ തുടര്‍ന്നായിരുന്നു ഇത്. നബാം തുക്കിക്കു ഭരണം നഷ്ടമായ കാലത്തു വിമതപിന്തുണയോടെ അധികാരത്തിലെത്തിയ കലിഖോ പുള്‍ പിന്നീട് ആത്മഹത്യ ചെയ്തിരുന്നു.  ഏഴുമാസത്തിനിടെ രണ്ടാം തവണയാണ് പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചലിനു മന്ത്രിസഭയുണ്ടാക്കാന്‍ അവസരമൊരുങ്ങുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മമ്മൂട്ടി മികച്ച നടൻ; വൈക്കം വിജയലക്ഷ്‌മി മികച്ച ഗായിക; ദേശീയ അവാർഡുകൾ പ്രഖ്യാപിച്ചു.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സാധനങ്ങൾ വാങ്ങാനിറങ്ങിയ ദേശീയ ഷൂട്ടിങ് താരത്തെ ദുരൂഹസാഹചര്യത്തിൽ കാണാതായി: അവസാന ദൃശ്യം ഹൗറ സ്റ്റേഷനിൽ
[masterslider id="10"]

Related posts