വിധാന സൗധയ്ക്ക് മുന്നിൽ ആത്മഹത്യക്ക് ശ്രമിച്ച് ദമ്പതികൾ

ബെംഗളൂരു: വിധാന സൗധയ്ക്ക് മുന്നിൽ ദമ്പതികൾ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഷൈസ്ത ഭാനു ഭർത്താവ് മുഹമ്മദ് മുനൈദ് എന്നീ ദമ്പതികളാണ് ആത്മഹത്യക്ക് ശ്രമിച്ചത് .

ബുധനാഴ്ച രാവിലെ 11.45 ഓടെ വിധാന സൗധയുടെ മൂന്നാം ഗേറ്റിന് മുന്നിലായിരുന്നു സംഭവം. ദമ്പതികൾ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്താൻ ശ്രമിച്ചപ്പോൾ പോലീസ് തടഞ്ഞു.

വായ്പ തിരിച്ചടക്കാത്തതിന്റെ പേരിൽ തങ്ങളുടെ വീട് ബാങ്ക് ലേലം ചെയ്തതിനെ തുടർന്ന് സഹായത്തിനായി സമീപിച്ചപ്പോൾ സംസ്ഥാന ന്യൂനപക്ഷകാര്യ മന്ത്രി സമീർ അഹമ്മദ് സഹായിച്ചില്ലെന്ന് ആരോപിച്ചാണ്  ദമ്പതികൾ ആത്മഹത്യക്ക് ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു.

  ബെംഗളൂരുവിൽ വീണ്ടും ബൈക്ക് ആംബുലൻസുകൾ സർവീസ് ആരംഭിക്കുന്നു

2016ൽ ബാംഗ്ലൂർ സിറ്റി കോ-ഓപ്പറേറ്റീവ് ബാങ്കിലെ ചാമരാജ്പേട്ട ശാഖയിൽ നിന്ന് ദമ്പതികൾ 50 ലക്ഷം രൂപ വായ്പ നേടിയതായി റിപ്പോർട്ടുകൾ പറയുന്നു.

പലിശയടക്കം 97 ലക്ഷം രൂപ ബാങ്കിൽ തിരിച്ചടച്ചതായി ദമ്പതികൾ അവകാശപ്പെട്ടു. വായ്പാ തുക ഇനിയും ബാക്കിയുണ്ടെന്ന് പറഞ്ഞ് ബാങ്ക് 1.41 കോടി രൂപയ്ക്ക് ഇവരുടെ മൂന്ന് കോടിയുടെ വീട് ലേലം ചെയ്തതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു

  ബെംഗളൂരു ഇന്ദിരാനഗറിലെ പാർക്കിൽ മരം വീണു; യുവാവിനും യുവതിക്കും ഗുരുതര പരിക്ക്

വിധാന സൗധ പോലീസ് ദമ്പതികളെ കസ്റ്റഡിയിലെടുക്കുകയും അവർക്കെതിരെ ഐപിസി 309 (ആത്മഹത്യശ്രമം), 290 (പൊതു ശല്യം) എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.

ദമ്പതികളെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു അണ്ടർപാസ് നിർമ്മാണത്തിനിടെ മണ്ണും കോൺക്രീറ്റും ഇടിഞ്ഞുവീണു; മുന്നറിയിപ്പുകൾ വകവെച്ചില്ല, ഇരയായത് പാവം തൊഴിലാളികൾ
[masterslider id="10"]

Related posts