ബെംഗളൂരു: അമ്മയും മക്കളും വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ. അമ്മ ശിവമ്മ (36), ഏഴുവയസ്സുള്ള മകളും 9 വയസ്സുള്ള മകനുമാണ് മരിച്ചത്. ഭർത്താവ് വീട്ടിലില്ലാത്ത സമയത്താണ് ഇവർ ആത്മഹത്യ ചെയ്തത്. മരിച്ച ശിവമ്മ 12 വർഷം മുമ്പാണ് വിവാഹിതയായത്. ദാമ്പത്യത്തിൽ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ഭാര്യയും ഭർത്താവും നല്ല സ്നേഹത്തിൽ ആയിരുന്നെന്നും ബന്ധുക്കൾ പറയുന്നു. മരണത്തിന്റെ കൃത്യമായ കാരണം അറിവായിട്ടില്ല. മരിച്ച ശിവമ്മയുടെ ഭർത്താവ് തുമകൂരിലെ ബേക്കറിയിൽ ജോലി ചെയ്യുകയായിരുന്നു. ഒരു മാസം മുമ്പ് ഇയാൾ തുംകൂരിലെ ഒരു ബേക്കറിയിൽ ജോലിക്ക് പോയി. തിങ്കളാഴ്ച…
Read MoreDay: 2 January 2024
ഗസ്റ്റ് ലക്ചറർമാരുടെ സ്ഥിര നിയമനം ദുഷ്കരം; മന്ത്രി എംസി സുധാകർ
ബെംഗളൂരു: ഗസ്റ്റ് ലക്ചറർമാരെ സ്ഥിരമായി നിയമിക്കാൻ ദുഷ്കരമാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ എം സി സുധാകർ. വികാസ് സൗധയിൽ സംസാരിക്കവെയാണ് അദ്ദേഹം ഈ കാര്യം പറഞ്ഞത്. അതിൽ നിയമപ്രശ്നമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒരു സംസ്ഥാനത്തും സ്ഥിരമാക്കിയിട്ടില്ല. അവർക്ക് ഒരു സംഘടനയുണ്ട്. ഓരോരുത്തർക്കും ഓരോ ആവശ്യമുണ്ട്. ചിലർ സ്ഥിരം നിയമനം നടത്താൻ ശഠിക്കുന്നു. നമ്മൾ എന്ത് ചെയ്താലും കോടതിയിൽ പ്രശ്നമാകും. മെറിറ്റ് അടിസ്ഥാനത്തിൽ റിക്രൂട്ട്മെന്റ് നടത്തും. 7,000 തസ്തികകളിലേക്ക് അധിക റിക്രൂട്ട്മെന്റ് നടത്തണമെന്നാണ് ആവശ്യം. 1,242 ഒഴിവുകളാണ് നികത്താനുള്ളത്. ഇതിനായി ഒരു പ്രക്രിയയുണ്ട്. ക്ലസ്റ്റർ…
Read Moreകാണാതായ യുവാവിനെ നാലാം നാൾ വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി
ബെംഗളൂരു: കാണാതായ യുവാവിനെ വെട്ടിക്കൊന്നശേഷം മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കലബുറഗി ജില്ല കമലാപൂർ താലൂക്കിലെ ഒകാലി ഗ്രാമം റോഡിലാണ് സംഭവം നടന്നത്. അംബറോയ് പട്ടേദാർ (28) എന്ന യുവാവാണ് സംഭവത്തിൽ കൊല്ലപ്പെട്ടത്. കലബുറഗി ജില്ലയിലെ ജെവർഗി താലൂക്കിലെ കുടി ദർഗ ഗ്രാമവാസിയായ അംബറോയ് പട്ടേദാറിനെ (28) ഡിസംബർ 29 നാണ് കാണാതായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ നാല് ദിവസത്തിന് ശേഷം മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അംബറോയ് പട്ടേദാർ തന്റെ ഭാര്യയുടെ ജന്മനാടായ ബേലക്കോട്ട ഗ്രാമത്തിലാണ് താമസിച്ചിരുന്നത്. അംബറോയെ ആരെങ്കിലും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാകാമെന്നാണ് സംശയിക്കുന്നത്.…
Read Moreസംസ്ഥാനത്തെ വ്യത്യസ്തമായ പാഠ്യപദ്ധതി; സർക്കാർ സ്കൂൾ വിദ്യാർത്ഥികൾ നൂറു മേനി നെല്ല് വിളയിച്ചു
ബെംഗളൂരു: കാർഷിക പഠനവും അതിന്റെ പ്രാക്ടിക്കലും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി ഉത്തര കന്നഡയിലെ ഹൽകത്രി ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ സ്കൂൾ. ദർശൻ ഹരികന്ത്ര എന്ന പ്രൈമറി സ്കൂൾ അധ്യാപകനാണ് തന്റെ സ്കൂളിൽ ഈ ആശയം കഴിഞ്ഞ വർഷം അവതരിപ്പിച്ചത്. ഇതിന്റെ ഭാഗമായി നിരവധി കുട്ടികളാണ് പാടത്ത് ഇക്കൊല്ലം നെല്ല് വിളയിക്കാൻ പ്രയത്നിക്കുന്നത്. ഇന്ത്യയിലെ ഗ്രാമീണ വിദ്യാലയങ്ങളിൽ പാഠപുസ്തകങ്ങളിൽ കൃഷി പഠിപ്പിക്കാറുണ്ട് എങ്കിലും ഇത് പ്രാക്ടിക്കലായി കുട്ടികളെക്കൊണ്ട് ചെയ്യിക്കുന്നത് ആദ്യമായിട്ടാകും. കർഷക കുടുംബങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് കൃഷിയുമായി ബന്ധം ഉണ്ടെങ്കിലും വലിയൊരു വിഭാഗം കുട്ടികളും…
Read Moreജയ് ഹിന്ദ് ചാനലിന് സി.ബി.ഐ. നോട്ടീസയച്ചതിൽ പ്രതികരിച്ച് ഡികെ ശിവകുമാർ
ബെംഗളൂരു: ചാനൽ നിക്ഷേപവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിച്ച് ഡികെഎസ് . തന്നെ രാഷ്ട്രീയമായി അവസാനിപ്പിക്കാൻ വലിയ ഗൂഢാലോചന നടക്കുന്നെന്ന ആരോപണവുമായി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ജയ് ഹിന്ദ് ചാനലിൽ അദ്ദേഹം നടത്തിയ നിക്ഷേപത്തിന്റെ വിശദാംശങ്ങൾ തേടി സി.ബി.ഐ. നോട്ടീസയച്ചതിനെപ്പറ്റി പ്രതികരിക്കുകയായിരുന്നു ശിവകുമാർ. സി.ബി.ഐ. എന്തിനാണ് ഇങ്ങനെ നോട്ടീസ് അയച്ചുകൊണ്ടിരിക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ രേഖകളും അവരുടെ പക്കലുണ്ട്. രേഖകൾക്ക് വേണ്ടിയല്ല നോട്ടീസയക്കുന്നത്. ‘ ചില വലിയ ആളുകൾ എന്നെ ദ്രോഹിക്കുകയാണ്. എനിക്കെല്ലാം അറിയാം. എന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാൻ കഴിയുന്നതൊക്കെ അവർ ചെയ്യട്ടെ’. ശിവകുമാർ…
Read Moreകാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; വിദ്യാർഥികൾ മരിച്ചു
ബെംഗളൂരു: മൈസൂരുവിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചു. നഗരത്തിലെ കോളേജിൽ ബി.ബി.എ. വിദ്യാർഥികളായ പെരിയപട്ടണ സ്വദേശി സമ്പത്ത്(22), ഹാസൻ സ്വദേശി വൃഥിക് ധരണി(22)എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ 2.15-ഓടെ മൈസൂരു ടൗണിലെ ഹുൻസൂർ റോഡിലായിരുന്നു അപകടം. പുതുവത്സരാഘോഷത്തിന്റെ സൂരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി റോഡിൽ വാഹനങ്ങളുടെ അമിതവേഗം നിയന്ത്രിക്കാനുണ്ടായിരുന്ന പോലീസ് മടങ്ങിയതിന് ശേഷമായിരുന്നു അപകടം. അപകടസ്ഥലത്തുതന്നെ രണ്ടുപേരും മരിച്ചു.
Read Moreമലയാളി യുവാവ് ബെംഗളൂരുവിൽ നിര്യാതനായി
ബെംഗളൂരു: മലയാളി യുവാവ് ബെംഗളൂരുവിൽ നിര്യാതനായി. കാസർഗോഡ് പന്തിയോട് മുട്ടം സ്വദേശി അസൈനാറിൻ്റെ മകൻ നിസാർ(40) ആണ് മരണപ്പെട്ടത്. ബണ്ണാർഘട്ട റോഡിൽ പ്രവർത്തിക്കുന്ന ശ്രീരാജ് ലെസി ഷോപ്പിലെ ജോലിക്കാരനായിരുന്നു നിസാർ. കടയടച്ച് രാത്രി ഉറങ്ങാൻ കിടന്നതായിരുന്നു. കാലത്ത് ഉണരാതെകണ്ടപ്പോൾ സഹപ്രവർത്തകർ തട്ടിവിളിച്ചപ്പഴാണ് മരണം സംഭവിച്ചതായി അറിഞ്ഞത്. ആൾ ഇന്ത്യ കെ.എം.സി.സിയുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ശിഹാബ് തങ്ങൾ സെൻ്റെർ ഫോർ ഹ്യൂമാനിറ്റിയിൽ എത്തിച്ചു പരിപാലനം നടത്തി സ്വദേശത്തേക്ക് കൊണ്ട് പോയി.
Read Moreബെംഗളൂരു മെട്രോയുടെ പർപ്പിൾ ലൈൻ ട്രാക്കിലേക്ക് എടുത്ത് ചാടി യുവതി; തിരക്കുള്ള സമയത്ത് മെട്രോ സർവീസ് തടസ്സപ്പെട്ടു
ബംഗളൂരു: ഇന്ദിരാനഗർ മെട്രോ സ്റ്റേഷനിൽ തിങ്കളാഴ്ച വൈകുന്നേരം പർപ്പിൾ ലൈനിലെ ഒന്നാം പ്ലാറ്റ്ഫോമിൽ കാത്തുനിന്ന ഒരു സ്ത്രീ മൊബൈൽ ഫോൺ വീണ്ടെടുക്കാൻ ട്രാക്കിലേക്ക് ചാടിയതിനെത്തുടർന്ന് ബെംഗളൂരു മെട്രോ സർവീസ് തടസ്സപ്പെട്ടു. സംഭവത്തെത്തുടർന്ന് തിരക്കേറിയ സമയങ്ങളിൽ 15 മിനിറ്റോളം മെട്രോ സർവീസ് തടസ്സപ്പെട്ടു, ഇത് ആയിരക്കണക്കിന് യാത്രക്കാരെയാണ് ബാധിച്ചത്. ഇന്ദിരാനഗർ മെട്രോ സ്റ്റേഷനിൽ പുതുവർഷത്തിന്റെ ആദ്യ ദിനത്തിലായിരുന്നു സംഭവം. ജനുവരി ഒന്നിന് വൈകുന്നേരം 6.40 ഓടെ ഒരു സ്ത്രീ ഇന്ദിരാ നഗർ മെട്രോ സ്റ്റേഷനിൽ വന്നു. വൈകുന്നേരമായാൽ മെട്രോ സ്റ്റേഷനിൽ നടക്കാൻ പോലും കഴിയാത്ത വിധം…
Read Moreനടൻ ഷൈൻ ടോം ചാക്കോ വിവാഹിതനാകുന്നു; വിവാഹനിശ്ചയ ചിത്രങ്ങൾ കാണാം
നടൻ ഷൈൻ ടോം ചാക്കോ വിവാഹിതനാകുന്നു. മോഡല്‍ തനൂജയാണ് വധു. കഴിഞ്ഞ കുറച്ചു നാളുകൾ ആയി ഇരുവരും പ്രണയത്തിലായിരുന്നു. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വളരെ ലളിതമായാണ് ഷൈനിന്റെയും തനൂജയുടെയും വിവാഹനിശ്ചയം നടന്നത്. ഷൈനിന്റെ മാതാപിതാക്കളും ചടങ്ങിൽ സന്നിഹിതരായിരുന്നു. വിവാഹനിശ്ചയ ചടങ്ങുകളുടെ ചിത്രങ്ങളും വിഡിയോയും തനൂജ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചിട്ടുണ്ട്. സിനിമാ പ്രമോഷനും മറ്റു ചടങ്ങുകൾക്കും കുടുംബത്തോടൊപ്പം തനൂജയേയും ഷൈൻ ഒപ്പം കൂട്ടാറുണ്ട്. മാത്രമല്ല തനൂജയ്ക്കൊപ്പമുള്ള നിരവധി പ്രണയാർദ്ര ചിത്രങ്ങൾ ഷൈൻ സോഷ്യൽമീഡിയയിൽ പങ്കിട്ടിട്ടുമുണ്ട്.വിവാഹനിശ്ചത്തിന്റെ ചിത്രങ്ങൾ പുറത്ത് വന്നതോടെ നിരവധി പേരാണ് ഷൈനിനേയും…
Read Moreബെംഗളൂരുവിൽ താമസിച്ചിരുന്ന കെട്ടിടത്തിൽ നിന്നും വീണ് മലയാളി യുവാവ് മരിച്ചു
ബെംഗളൂരു: ബെംഗളൂരുവിൽ താമസിച്ചിരുന്ന നാല് നില കെട്ടിടത്തില്‍ നിന്നും വീണ മലയാളി യുവാവ് മരിച്ചു. സംഭവം നടന്ന ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ലന്നാണ് ലഭിക്കുന്ന വിവരം. കണ്ണൂര്‍ അഴീക്കോട് മൊളോളത്തില്ലത്ത് ഉണ്ണികൃഷ്ണന് നമ്പൂതിരിയുടെയും അഴീക്കോട് സൗത്ത് യു.പി.സ്കൂള്‍ റിട്ട. അധ്യാപിക ഉഷ അന്തര്‍ജ്ജനത്തിന്റെയും മകന് ശ്രീജിത്ത് ഉണ്ണി നമ്പൂതിരിയെന്ന (28) യാണ് മരിച്ചത്. ബെംഗളുരുവില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റംസെല്‍ സയന്‍സ് ആന്റ് റിസര്‍ച്ചിലാണ് ഉണ്ണി നമ്പൂതിരി ജോലി ചെയ്യുന്നത്. മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read More