ബെംഗളൂരുവിൽ താമസിച്ചിരുന്ന കെട്ടിടത്തിൽ നിന്നും വീണ് മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ താമസിച്ചിരുന്ന നാല് നില കെട്ടിടത്തില്‍ നിന്നും വീണ മലയാളി യുവാവ് മരിച്ചു.

സംഭവം നടന്ന ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലന്നാണ് ലഭിക്കുന്ന വിവരം.

കണ്ണൂര്‍ അഴീക്കോട് മൊളോളത്തില്ലത്ത് ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെയും അഴീക്കോട് സൗത്ത് യു.പി.സ്‌കൂള്‍ റിട്ട. അധ്യാപിക ഉഷ അന്തര്‍ജ്ജനത്തിന്റെയും മകന്‍ ശ്രീജിത്ത് ഉണ്ണി നമ്പൂതിരിയെന്ന (28) യാണ് മരിച്ചത്.

  സുഹൃത്തിന്റെ ഭാര്യയോടൊത്ത് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് കൊള്ളയടിച്ചു, ഗ്രാമത്തിൽ സംഘർഷാവസ്ഥ

ബെംഗളുരുവില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റംസെല്‍ സയന്‍സ് ആന്റ് റിസര്‍ച്ചിലാണ് ഉണ്ണി നമ്പൂതിരി ജോലി ചെയ്യുന്നത്. മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും.

പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുൻ ജീവനക്കാരന് മുഴുവൻ ബോണസും നൽകണം: വിപ്രോയ്ക്ക് തിരിച്ചടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts