ബെംഗളൂരു മെട്രോയുടെ പർപ്പിൾ ലൈൻ ട്രാക്കിലേക്ക് എടുത്ത് ചാടി യുവതി; തിരക്കുള്ള സമയത്ത് മെട്രോ സർവീസ് തടസ്സപ്പെട്ടു

ബംഗളൂരു: ഇന്ദിരാനഗർ മെട്രോ സ്റ്റേഷനിൽ തിങ്കളാഴ്ച വൈകുന്നേരം പർപ്പിൾ ലൈനിലെ ഒന്നാം പ്ലാറ്റ്‌ഫോമിൽ കാത്തുനിന്ന ഒരു സ്ത്രീ മൊബൈൽ ഫോൺ വീണ്ടെടുക്കാൻ ട്രാക്കിലേക്ക് ചാടിയതിനെത്തുടർന്ന് ബെംഗളൂരു മെട്രോ സർവീസ് തടസ്സപ്പെട്ടു.

സംഭവത്തെത്തുടർന്ന് തിരക്കേറിയ സമയങ്ങളിൽ 15 മിനിറ്റോളം മെട്രോ സർവീസ് തടസ്സപ്പെട്ടു, ഇത് ആയിരക്കണക്കിന് യാത്രക്കാരെയാണ് ബാധിച്ചത്.

ഇന്ദിരാനഗർ മെട്രോ സ്റ്റേഷനിൽ പുതുവർഷത്തിന്റെ ആദ്യ ദിനത്തിലായിരുന്നു സംഭവം.

ജനുവരി ഒന്നിന് വൈകുന്നേരം 6.40 ഓടെ ഒരു സ്ത്രീ ഇന്ദിരാ നഗർ മെട്രോ സ്റ്റേഷനിൽ വന്നു.

വൈകുന്നേരമായാൽ മെട്രോ സ്റ്റേഷനിൽ നടക്കാൻ പോലും കഴിയാത്ത വിധം തിരക്ക് അനുഭവപ്പെട്ടിരുന്നു .

മൊബൈൽ കയ്യിൽ പിടിച്ച് പ്ലാറ്റ്‌ഫോമിലേക്ക് നടക്കുന്നതിനിടയിൽ മൊബൈൽ പെട്ടെന്ന് ട്രാക്കിക്കിലേക്ക് വീഴുകയായിരുന്നു.

ഇക്കാര്യം മെട്രോ ജീവനക്കാരെ അറിയിക്കാതെ ഉടനെ അടുത്ത ട്രെയിൻ വരുന്നതിന് മുമ്പ് അത് എടുക്കാൻ തീരുമാനിച്ച സ്ത്രീ ട്രാക്കില്ലേക്ക് ചാടുകയായിരുന്നു.

തുടർന്ന് ഫോൺ എടുത്തുവെങ്കിലും, തിരികെ കയറാൻ കഴിഞ്ഞില്ല, മറ്റ് യാത്രക്കാർ സ്ത്രീയെ പ്ലാറ്റ്‌ഫോമിലേക്ക് തിരികെ കയറ്റാൻ സഹായിക്കേണ്ടിവന്നു.

സമയോചിതമായി പ്ലാറ്റ്‌ഫോമിലെ ഒരു മെട്രോ ഉദ്യോഗസ്ഥൻ എമർജൻസി ട്രിപ്പ് സിസ്റ്റം അമർത്തി ട്രാക്കുകളിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചു.

വൈദ്യുതി തകരാറിനെ തുടർന്ന് വൈകിട്ട് 6.40നും 6.55നും ഇടയിൽ 15 മിനിറ്റ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു.

ഇത് പർപ്പിൾ ലൈനിലെയും കെംപെഗൗഡ ഇന്റർചേഞ്ച് സ്റ്റേഷനിലെയും സ്റ്റേഷനുകളിൽ തിരക്ക് ഒന്നുകൂടി കൂടാൻ കാരണമായി.

എന്നാൽ സംഭവത്തിൽ നിന്നും രക്ഷപെട്ട സ്ത്രീ ഉടൻ സ്റ്റേഷനിൽ നിന്നും മുങ്ങി. എന്നാൽ സിസിടിവിയിൽ പതിഞ്ഞ സ്ത്രീ ഭാവിയിൽ ഏതെങ്കിലും സ്റ്റേഷനിൽ പ്രവേശിച്ചാൽ അവരെ തിരിച്ചറിയുമെന്നും ബി‌എം‌ആർ‌സി‌എൽ മാനേജിംഗ് ഡയറക്ടർ അഞ്ജും പർ‌വേസ് പറഞ്ഞു.

ബി‌എം‌ആർ‌സി‌എൽ ജീവനക്കാരുടെ സമയബോധം കാരണം ഒരു ദുരന്തം ഒഴിഞ്ഞുപോയെന്നും മെട്രോ ജീവനക്കാരന്റെ പെട്ടെന്നുള്ള പ്രവർത്തിയെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു

പവർ കട്ടിന് ശേഷം എല്ലാം പുനഃസജ്ജമാക്കാൻ ഏകദേശം 15 മിനിറ്റ് എടുത്തതായി ബിഎംആർസിഎൽ ഇക്കാര്യം അറിയിച്ചു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us