സ്വത്തിനുവേണ്ടി പിതാവിന്റെ കണ്ണ് ചൂഴ്ന്നെടുത്ത മകന് 9 വർഷം തടവും 40000 പിഴയും 

ബെംഗളൂരു: സ്വത്തിനുവേണ്ടി അച്ഛന്റെ കണ്ണ് ചൂഴ്ന്നെടുത്ത മകന് 9 വർഷം കഠിനതടവും 40,000 രൂപയും കോടതി വിധിച്ചു.

44 കാരനായ അഭിഷേക് ആണ് പ്രതി. പ്രതിയുടെ പിതാവ് പരമേശ്വർ (66) ബനശങ്കരി ശാകംബരി നഗറിലാണ് താമസിച്ചിരുന്നത്.

വസ്തു രേഖയിൽ ഒപ്പിടാത്തതിന്റെ പേരിൽ അഭിഷേക് പിതാവിനെ മാരകമായി ആക്രമിക്കുകയായിരുന്നു. 2018 ഒക്ടോബറിലാണ് ഈ സംഭവം നടന്നത്.

  കാരുണ്യത്തിന് പിന്നിലെ ക്രൂരത; വർഷങ്ങളായി ഒപ്പം താമസിപ്പിച്ച സുഹൃത്തിന്റെ 35 ലക്ഷത്തിന്റെ സ്വർണ്ണവും പണവും കവർന്ന ദമ്പതികൾ പിടിയിൽ

ജെ.പി.നഗർ പോലീസ് അഭിഷേകിനെ അറസ്റ്റുചെയ്ത് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.

നീണ്ട വിചാരണയ്‌ക്കൊടുവിൽ കുറ്റം തെളിയിക്കപ്പെട്ടതോടെയാണ് പിഴയോടൊപ്പം ശിക്ഷയും കോടതി പ്രഖ്യാപിച്ചിരിക്കുന്നത്.

പിഴത്തുക കേസിലെ ഇരയായ പരമേശ്വറിന് നൽകണമെന്ന് ജസ്റ്റിസ് ഗോവിന്ദയ്യ ഉത്തരവിട്ടു.

കൃത്യം നടത്തിയ ശേഷം അഭിഷേക് എന്ന ക്രിമിനൽ രക്ഷപ്പെട്ടു.

ജെ.പി നഗർ പോലീസ് ഇയാളെ അറസ്റ്റ് ചെയ്ത് ജയിലിലേക്ക് അയച്ചു. പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങി. കോടതിയിൽ ഹാജരാകാതെ ഒളിവിലായിരുന്നു. കോടതി നിർദേശപ്രകാരമാണ് വീണ്ടും അറസ്റ്റ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച ഇവി ചാർജിങ് സ്റ്റേഷനുകൾ തുരുമ്പെടുക്കുന്നു; തിരിഞ്ഞുനോക്കാതെ ബെസ്കോം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സുഹൃത്തിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണത്തിൽ മൗനം വെടിഞ്ഞ് നടി കൃഷി താപന്ത; ശ്മശാനത്തിൽ നടിയെ തടഞ്ഞ് ബന്ധുക്കൾ
[masterslider id="10"]

Related posts