കിടപ്പറ രംഗങ്ങൾ പുറത്തുവിടുമെന്ന് ഭീഷണി; ഭർത്താവിനെതിരെ ഭാര്യയുടെ പരാതി 

ബെംഗളൂരു: കിടപ്പറ രംഗങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ഭർത്താവ് സ്വന്തം ഭാര്യയെ ബ്ലാക്ക്‌മെയിൽ ചെയ്‌ത് പണം തട്ടാൻ ശ്രമിച്ചതായി യുവതിയുടെ പരാതി.

ബെംഗളൂരു സ്വദേശിനിയായ 28കാരിയാണ് ഭർത്താവിനും മാതാപിതാക്കൾക്കുമെതിരെ ബസവനഗുഡി വനിത പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

10 ലക്ഷം രൂപയും ഭാര്യയുടെ ശമ്പളവും നൽകിയില്ലെങ്കിൽ സ്വകാര്യ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുമെന്ന് ഭർത്താവ് ഭീഷണിപ്പെടുത്തിയതായി യുവതിയുടെ പരാതിയിൽ പറയുന്നു.

കഴിഞ്ഞ വർഷം നവംബറിൽ ആണ് ഇരുവരും വിവാഹിതരായത്. തുടർന്ന് ഇവർ ഹണിമൂണിനായി തായ്‌ലൻഡിലേക്ക് പോയി.

  കേരളത്തിൽ പെയ്ത മഴ കണക്കുകൂട്ടലുകൾ തെറ്റിക്കുന്നു; പൊള്ളാൻ പോകുന്നത് ബെംഗളൂരു മലയാളിയുടെ പോക്കറ്റോ?

അവിടെ വച്ച് മൊബൈൽ ഫോണിൽ അശ്ലീല വീഡിയോ കാണിക്കുകയും അതേ രീതിയിൽ പെരുമാറാൻ ആവശ്യപ്പെടുകയും പീഡിപ്പിക്കുകയും ചെയ്തു.

മദ്യം കുടിക്കാൻ നിർബന്ധിച്ചു. ശാരീരിക ബന്ധത്തിലേർപ്പെട്ട ദൃശ്യങ്ങൾ താനറിയാതെ മൊബൈൽ ഫോണിൽ പകർത്തിയതായും ഇരയായ യുവതി പരാതിയിൽ ആരോപിച്ചു.

വിവാഹ മുമ്പ്സ്വ ന്തമായി നിർമ്മാണ കമ്പനിയുണ്ടെന്ന് ഇയാൾ കള്ള പറഞ്ഞിരുന്നു. വിവാഹം കഴിഞ്ഞപ്പോഴാണ് ഭർത്താവ് തൊഴിൽരഹിതനാണെന്ന് അറിയുന്നത്.

ഇതേക്കുറിച്ച് ചോദിച്ചപ്പോൾ കൃത്യമായ മറുപടി നൽകിയില്ല. അതിനിടെ തൻറെ ശമ്ബളം ഭർത്താവിൻറെ അക്കൗണ്ടിലേക്ക് മാറ്റാനും വീട്ടിൽ നിന്ന് 10 ലക്ഷം രൂപ കൊണ്ടുവരാനും ആവശ്യപ്പെട്ട് നിരന്തരം ശല്യപ്പെടുത്തി.

  മൈസൂരുവിൽ വൻ നിക്ഷേപ തട്ടിപ്പ്: വ്യവസായിക്കും സുഹൃത്തുക്കൾക്കും നഷ്ടമായത് രണ്ടര കോടി രൂപ; ജാർഖണ്ഡ് സ്വദേശിക്കായി തിരച്ചിൽ

പണം നൽകിയില്ലെങ്കിൽ സ്വകാര്യ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പരാതിയിൽ പറഞ്ഞു.

ബസവനഗുഡി വനിത പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സൗത്ത് പരേഡിൽ നിന്ന് എം.ജി റോഡിലേക്ക്; ബെംഗളൂരുവിന്റെ ഹൃദയമിടിപ്പിന്റെ വഴിമാറിയ ചരിത്രം
[masterslider id="10"]

Related posts