വൈറ്റ്ഫീൽഡിൽ കാർ യാത്രക്കാരെ തടഞ്ഞു നിർത്തി ആക്രമിച്ചു; ബൈക്കിലെത്തിയ രണ്ട് പേർ അറസ്റ്റിൽ; വീഡിയോ കാണാം

ബെംഗളൂരു: നഗരത്തിൽ വീണ്ടും നടുറോഡിൽ ബൈക്ക് യാത്രക്കാരുടെ കയ്യാങ്കളി. ബൈക്കിൽ എത്തിയ രണ്ട് അക്രമികൾ കാർ റോഡിന് നടുവിൽ നിർത്തി ബഹളം സൃഷ്ടിച്ചു. ബൈക്കിലെത്തിയ രണ്ടുപേർ കാറിനെ പിന്തുടറൺ എത്തി തടഞ്ഞ് നിർത്തി ഡ്രൈവറെ മർദിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന വീഡിയോ വൈറലായിരുന്നു. കുടുംബത്തോടൊപ്പം കാർ യാത്രക്കാരൻ വൈറ്റ്ഫീൽഡിന് സമീപം സിദ്ധപുരയ്ക്ക് അടുത്തായി യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം. ബൈക്കിലെത്തിയ രണ്ടുപേർ നടുറോഡിൽ കാർ നിർത്തിയിടുന്നതാണ് വീഡിയോയിലുള്ളത്. തുടർന്ന് അവർ കാർ ഡ്രൈവറോട് ഗ്ലാസ് താഴ്ത്താൻ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അത് നിരസിച്ചു. പിന്നീട് അവർ കാറിന് നേരെ…

Read More

ചെന്നൈ-ബെംഗളൂരു-മൈസൂരു ബുള്ളറ്റ് ട്രെയിൻ പദ്ധതി: ഭൂമി സർവേ തുടങ്ങി, ഉപഗ്രഹ ടോപ്പോഗ്രാഫിക് പഠനം അടുത്തത്

ബെംഗളൂരു: ബെംഗളൂരു-ചെന്നൈ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കായി ഹൈദരാബാദ് ആസ്ഥാനമായുള്ള കമ്പനി അടുത്തിടെ ഭൂമി സർവേ ആരംഭിച്ചിരുന്നു. കോലാറിനും ചെന്നൈയ്ക്കും ഇടയിലുള്ള ഭൂമി സർവേയാണ് കമ്പനി പൂർത്തിയാക്കിയത്. രണ്ട് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങൾ തമ്മിലുള്ള ഏരിയൽ സർവേ ഇതേ കമ്പനി ഉടൻ ആരംഭിക്കും. സർവേകൾ പൂർത്തിയാക്കിയ ശേഷം ബുള്ളറ്റിൻ ട്രെയിൻ പദ്ധതിക്കായി വിശദമായ പ്രോജക്ട് റിപ്പോർട്ട് (ഡിപിആർ) കമ്പനി തയ്യാറാക്കും. നാഷണൽ ഹൈ-സ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (NHSRCL) വിവിധ അതിവേഗ ഇടനാഴികൾക്കായി ബുള്ളറ്റ്പ ട്രെയിൻ പഠനം ആരംഭിച്ചതിന് ശേഷം ഏതാനും വർഷങ്ങൾക്ക് മുമ്പ് മൈസൂരു-ബെംഗളൂരു-ചെന്നൈ…

Read More

വീടിനു മുൻപിൽ മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത ഗൃഹനാഥന് മർദ്ദനം 

ബെംഗളൂരു : വീടിനുമുന്നിൽ മൂത്രമൊഴിച്ചത് ചോദ്യംചെയ്ത ഗൃഹനാഥനെ അഞ്ചംഗ സംഘം മർദിച്ചു. ബെംഗളൂരു സുൽത്താൻ പാളയിലെ പുഷ്പാഞ്ജലി തിയേറ്ററിനുസമീപം താമസിക്കുന്ന 65-കാരനാണ് മർദനമേറ്റത്. സംഭവത്തിൽ അഞ്ചുപേരെയും പോലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞദിവസം രാത്രി 11 മണിയോടെയാണ് സംഭവം. മദ്യപിച്ചെത്തിയ പ്രതികൾ വീടിനുമുമ്പിൽ കാർനിർത്തി മൂത്രമൊഴിക്കുകയായിരുന്നു. ഇതിനെ എതിർത്ത ഗൃഹനാഥനെ മർദിക്കുകയും വലിച്ചിഴയ്ക്കുകയും ചെയ്തതായാണ് പരാതി.

Read More

സ്പന്ദന വിജയിന്റെ മൃതദേഹം നാളെ ഉച്ചയോടെ നഗരത്തിലെത്തിക്കും

ബെംഗളൂരു: പ്രശസ്ത നടൻ വിജയ് രാഘവേന്ദ്രയുടെ ഭാര്യ സ്പന്ദന ബാങ്കോക്കിൽ വിനോദയാത്രയ്ക്കിടെ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.  ബിപി കുറഞ്ഞതാണ് ഹൃദയസ്തംഭനത്തിന് കാരണമായതെന്നാണ് സൂചന. മൃതദേഹം നാളെ ഉച്ചയോടെ ബെംഗളൂരിലെത്തിക്കും. ഇതിനായി പ്രത്യേക വിമാനവും ഒരുക്കിയിട്ടുണ്ട്. അതിന് ശേഷമാകും അന്ത്യകർമ്മങ്ങൾ നടക്കുക. ബാങ്കോക്കിൽ പോസ്റ്റ്‌മോർട്ടം നടത്തിക്കഴിഞ്ഞെന്നും റിപ്പോർട്ട് ലഭിച്ചാലുടൻ മാധ്യമങ്ങൾക്ക് നൽകുമെന്നും സ്പന്ദനയുടെ അമ്മാവനും എംഎൽസിയുമായ ബികെ ഹരിപ്രസാദ് അറിയിച്ചു. സംഭവത്തെ കുറിച്ച് പിന്നീട് വിശദീകരിച്ച് അദ്ദേഹം പറഞ്ഞു. വിജയ് രാഘവേന്ദ്ര ബാങ്കോക്കിൽ ഷൂട്ടിങിലായിരുന്നു. തുടർന്ന് സ്പന്ദന തന്റെ കസിൻസിന്റെ കൂടെ ബാങ്കോക്കിലേക്ക് പോകുകയായിരുന്നു. ഷൂട്ടിംഗ്…

Read More

മലിനജലം കുടിച്ച് മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയുടെ ചെക്ക് കൈമാറി

ബെംഗളൂരു: ചിത്രദുർഗയിൽ മാലിന്യം കലർന്ന വെള്ളംകുടിച്ച് മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയുടെ ചെക്ക് ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവു കൈമാറി. ജില്ലയിലെ കവടിഗരഹട്ടി, സിദ്ധനഹള്ളി ഗ്രാമങ്ങളിൽ ഇതുവരെ ആറുപേരാണ് മരിച്ചത്. നൂറോളംപേർ ആശുപത്രിയിൽ ചികിത്സയിലുണ്ട്. ചിത്രദുർഗ ജില്ലാ ആശുപത്രി സന്ദർശിച്ച ഗുണ്ടുറാവു ജില്ലാ സർജൻ ബസവരാജിനെ സസ്പെൻഡ് ചെയ്യാൻ ഉത്തരവിട്ടു. ആശുപത്രിയിൽ വേണ്ടത്ര ചികിത്സകൾ ഒരുക്കാത്തതിന്റെ പേരിൽ ഡോ. ബസവരാജിനെതിരേ പരാതി ഉയർന്നിരുന്നു. മുനിസിപ്പാലിറ്റി വിതരണം ചെയ്ത കുടിവെള്ളം കുടിച്ചാണ് ആളുകൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. സംഭവത്തിൽ ലോകായുക്ത അന്വേഷണം നടന്നുവരുകയാണ്.

Read More

ബെംഗളൂരു ഭാഗത്തേക്ക് കുടുംബവുമായി രാത്രി വരുന്നവർ ശ്രദ്ധിക്കേണ്ടതുണ്ടോ ? വാട്ട്സ് അപ്പ് സന്ദേശത്തിന് പിന്നിലെ സത്യമെന്ത്?

ബെംഗളൂരു : കുറച്ച് ദിവസമായി നഗരത്തിലെ പ്രധാനപ്പെട്ട വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്ന ഒരു സന്ദേശമാണ് താഴെ നൽകിയിരിക്കുന്നത്. “ബാംഗ്ലൂർ ഭാഗത്തേക്കു കാറിൽ ഫാമിലിയായി വരുന്നവർ ഒരുകാരണവശാലും രാത്രി വരാൻ നിൽക്കരുത്. കാരണം? ഗുണ്ടകളും പിടിച്ചു പറിക്കാരും ഇപ്പോഴത്തെ എക്സ്പ്രസ്സ്‌ ഹൈവെയിൽ. കറുകളിലും മറ്റും റോന്ത്‌ ചുറ്റുന്നുണ്ട് എവിടെ യെങ്കിലും നിർത്തുകയോ കംപ്ലയിന്റ് വല്ലതും സംഭവിച്ചു ഒതുക്കി നിർത്തുകയോ ചെയ്തുകണ്ടാൽ സഹായിക്കാണെന്ന വ്യാജേന അടുത്ത് വരികയും. സാഹചര്യം മനസ്സിലാക്കി. കത്തിയും വാളും ഉപയോഗിച്ച് വെട്ടി പരുക്കല്പിക്കുകയും ചെയ്തതിനു ശേഷം ഉള്ളത് മുഴുവനും കൊള്ളയടിക്കുന്നു. കഴുത്തിനു…

Read More

തന്റെ അസുഖത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് സന്തോഷ് വർക്കി 

ആറാട്ട് അണ്ണൻ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ തരംഗമായ സന്തോഷ് വർക്കിയെ നടൻ ബാല മുറിയിൽ പൂട്ടിയിട്ടുണ്ടെന്നും ഫോൺ വാങ്ങിയെന്നും ചെകുത്താൻ എന്ന യുട്യൂബർ ആരോപിച്ചിരുന്നു. ഇതിനെല്ലാം മറുപടിയുമായി വീഡിയോയിലൂടെ എത്തിയിരിക്കുകയാണ് സന്തോഷ് വർക്കിയും ബാലയും. കഴിഞ്ഞ 20 വർഷമായി മരുന്ന് കഴിച്ചു കൊണ്ടിരിക്കുന്ന ഒരാളാണ് താനെന്ന് സന്തോഷ് വർക്കി മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തി. ഒബ്സസീവ് കമ്പൽസീവ് ഡിസോർഡർ എന്ന രോഗത്തിനാണ് മരുന്ന് കഴിക്കുന്നത്. മരുന്ന് കഴിച്ചു കഴിഞ്ഞാൽ മെന്റലി സ്റ്റെബിൾ ആണ് എന്നാണ് അദ്ദേഹം പറയുന്നത്. ബാലയ്‌ക്കൊപ്പം മാധ്യമങ്ങളെ കണ്ടപ്പോഴാണ് സന്തോഷ് വർക്കി…

Read More

കൊലക്കേസ് പ്രതിയായ 19 കാരനെ പോലീസ് വെടിവച്ചു വീഴ്ത്തി 

ബെംഗളൂരു: കൊലക്കേസ് പ്രതിയായ 19-കാരനെ പോലീസ് വെടിവെച്ച്‌ വീഴ്ത്തി കീഴ്പ്പെടുത്തി. അനേക്കലിലാണ് പോലീസുകാരനെ ആക്രമിച്ച്‌ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ വെടിവെച്ച്‌ വീഴ്ത്തി പിടികൂടിയത്. വെടിയേറ്റ പ്രതി ആകാശിനെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നഗരത്തിലെ സെയില്‍സ്മാനായ ഹേമന്ദി(24)നെ വെട്ടിക്കൊന്ന കേസിലെ പ്രതിയാണ് ആകാശ്. ജൂലായ് 31-നാണ് ആകാശും മറ്റുനാലുപേരും ചേര്‍ന്ന് ഹേമന്ദിനെ കൊലപ്പെടുത്തിയത്. സംഭവത്തില്‍ കേസെടുത്തതോടെ ഒളിവില്‍പോയ പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. ഇതിനിടെയാണ് പ്രതികളിലൊരാളായ ആകാശ് അനേക്കലിലെ പൊളിഞ്ഞുകിടക്കുന്ന വീടിനുള്ളില്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചത്. തുടര്‍ന്ന് പോലീസ് ഇവിടേക്കെത്തിയതോടെ പ്രതി പോലീസുകാരനെ ആക്രമിച്ച്‌ രക്ഷപ്പെടാൻ…

Read More

മകന്റെ അടുത്തേക്ക് പോകുന്നതിനിടെ വാഹനാപകടത്തിൽ മലയാളി മരിച്ചു 

ബെംഗളൂരു: ഗുണ്ടൽപേട്ടയിലുണ്ടായ വാഹനാപകടത്തിൽ വയനാട് സ്വദേശി മരിച്ചു. പുൽപ്പള്ളി കുറിച്ചിപ്പറ്റ ആലൂർകുന്ന് ചരുവിള പുത്തൻ വീട്ടിൽ സുന്ദരേശൻ (60) ആണ് മരിച്ചത്. സുന്ദരേശനും സംഘവും സഞ്ചരിച്ച കാർ പച്ചക്കറി ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. സുന്ദരേശൻ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ഭാര്യ അമ്മിണി, അനുജൻ സുനീഷ്, മകന്റെ ആറ് വയസ്സുള്ള കുട്ടി എന്നിവർക്ക് പരിക്കേറ്റ് ഗുണ്ടൽപേട്ട ആശുപത്രിയിൽ ചികിത്സയിലാണ്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അപകടം. ബംഗളൂരുവിലുള്ള മകന്റെ അടുത്തേക്ക് പോവുകയായിരുന്നു ഇവർ.

Read More

പന്നികൾക്ക് ബോംബ് തയ്യാറാക്കുന്ന കശാപ്പുകാരന് ബോംബ് പൊട്ടിത്തെറിച്ച് പരിക്കേറ്റു

വ്യാഴാഴ്ച കനകപുരയിൽ കാട്ടുപന്നികളെ കൊല്ലാൻ ക്രൂഡ് ബോംബ് തയ്യാറാക്കുന്നതിനിടെയുണ്ടായ സ്‌ഫോടനത്തിൽ 28 കാരനായ പന്നി കശാപ്പ് കാരന് ഗുരുതരമായി പരിക്കേറ്റിരുന്നു. കശാപ്പുകാരനായ ആന്റണി സച്ചിൻ കുമാറിനെതിരെ സത്തന്നൂർ പോലീസ് സ്വമേധയാ കേസെടുത്തു. രാവിലെ 8.30 ഓടെ അബദ്ധത്തിൽ ബോംബ് പൊട്ടിത്തെറിച്ച് കുമാറിന്റെ കൈകളിലും കാലുകളിലും മുഖത്തും പരിക്കേറ്റിരുന്നു. ഉടൻ തന്നെ കനകപുരയിലെ ദയാനന്ദ സാഗർ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് സെന്റ് ജോൺസ് ആശുപത്രിയിലേക്ക് മാറ്റി. വീട്ടിൽ നിന്ന് വലിയ ശബ്ദം കേട്ട് സ്ഥലത്തെത്തിയ അയൽവാസികളാണ് പോലീസിണ് വിവരം അറിയിച്ചത്. തുടർന്ന് പോലീസ് എത്തി ,…

Read More
Click Here to Follow Us