കടിഞ്ഞൂൽ കണ്മണിയെ വരവേറ്റ് മേയർ ആര്യ രാജേന്ദ്രനും എം എൽ എ സച്ചിൻ ദേവും

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ബാലുശ്ശേരി എം എൽ എ ആയ സച്ചിൻ ദേവിനും പെണ്‍‌കുഞ്ഞ് പിറന്നു. തിരുവനന്തപുരത്തെ എസ്എടി ആശുപത്രിയിലായിരുന്നു പ്രസവം. അമ്മയും കുഞ്ഞും ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് ആര്യയുടെ പിതാവ് അറിയിച്ചു. 2022 സെപ്തംബറിലായിരുന്നു ഇവരുടെ വിവാഹം. സിപിഎമ്മിന്‍റെ യുവനേതാക്കളായ ആര്യയുടെയും സച്ചിന്റെയും വിവാഹ വാർത്തകളിൽ നേരത്തെ ഇടം പിടിച്ചിരുന്നു. ബാലസംഘം- എസ്എഫ്ഐ പ്രവർത്തന കാലയളവിലാണ് ഇരുവരും അടുക്കുന്നത്. വിവാഹിതരാകണമെന്ന ആഗ്രഹം അറിയിച്ചപ്പോൾ പാർട്ടിയും കുടുംബങ്ങളും പിന്തുണച്ചു. പിന്നീട് ഇരുവരുടെയും വീട്ടുകാരും പാർട്ടി നേതാക്കളും വിവാഹം നിശ്ചയിക്കുകയായിരുന്നു. സിപിഎം ചാല ഏരിയാ കമ്മിറ്റി അംഗമാണ്…

Read More

കിംഗ്ഫിഷർ ബിയർ നിരോധിച്ചു!

ബെംഗളൂരു : സുരക്ഷിതമല്ലെന്ന് കാണിച്ച് ജൂലൈ 15 ന് പുറത്തിറങ്ങിയ കിംഗ് ഫിഷർ ബിയറിൻ്റെ വിൽപ്പന എക്സൈസ് വകുപ്പ് നിരോധിച്ചു. ഈ ദിവസം യുനൈറ്റഡ് ബ്രിവറീസ് ലിമിറ്റഡ് (യു ബി എൽ) പുറത്തിറക്കിയ ബിയർ കുപ്പിയുടെ അടിത്തട്ടിൽ ചില പദാർത്ഥങ്ങൾ അടിഞ്ഞ് കൂടിയതായി കണ്ടെത്തിയിരുന്നു. കിംഗ് ഫിഷർ സ്ട്രോങ്, അൾട്രാ വിഭാഗത്തിലായി പുറത്തിറക്കിയ 11000 കുപ്പികൾക്കാണ് നിരോധനം ഏർപ്പെടുത്തിയത്. സാമ്പിൾ പരിശോധിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചതായി അഡീഷണൽ കമ്മീഷണർ അറിയിച്ചു. ബെംഗളൂരു മലയാളികൾക്ക് വിനീത് ശ്രീനിവാസൻ്റെ സംഗീത സന്ധ്യ ആസ്വദിക്കാനുള്ള”കിടിലൻ”അവസരം! ഈ സുവർണാവസരം പാഴാക്കല്ലേ…

Read More

ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ കുട്ടികൾക്ക് ലോറിയിടിച്ച് ദാരുണാന്ത്യം 

ബെംഗളൂരു: രാമനഗര ഗൊല്ലറതൊഡ്ഡി ഗ്രാമത്തിൽ മഗഡിക്കടുത്ത് റോഡ് മുറിച്ചു കടക്കുകയായിരുന്ന രണ്ട് കുട്ടികൾ ലോറിയിടിച്ച് മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. എം. രോഹിത്(അഞ്ച്), കെ. ശാലിനി (എട്ട്) എന്നിവരാണ് മരിച്ചത്.  രാത്രി ട്യൂഷൻ കഴിഞ്ഞ് ഒരുമിച്ച് വീടുകളിലേക്ക് മടങ്ങുകയായിരുന്ന അഞ്ച് കുട്ടികളെ ലോറി ഇടിച്ചു വീഴ്ത്തുകയായിരുന്നു. ലോറിയിൽ നിന്ന് ഡ്രൈവർ ഇറങ്ങിയോടി. ഇയാളെ പിന്നീട് നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിച്ചു. മറ്റ് മൂന്ന് കുട്ടികൾ ആശുപത്രിയിൽ.  മഗഡിയിൽ നിന്ന് വരുകയായിരുന്ന ലോറി അമിത വേഗത്തിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പോലീസിനോട് പറഞ്ഞു.

Read More

സ്വാതന്ത്ര്യദിന അവധി; റെയിൽവേ അധിക കോച്ചുകൾ അനുവദിച്ചു 

ബെംഗളൂരു: സ്വാതന്ത്ര്യദിന അവധി തിരക്കിനെ തുടർന്ന് അധിക കൊച്ചുകൾ അനുവദിച്ചു. കെഎസ്ആർ ബെംഗളൂരു-കണ്ണൂർ എക്സ്പ്രസിൽ ഇന്നും നാളെയും കണ്ണൂർ -കെഎസ്ആർ ബെംഗളൂരു എക്സ്പ്രസിൽ നാളെയും മറ്റന്നാളും ഓരോ സ്പെഷ്യൽ സ്ലീപ്പർ കോച്ചുകൾ അധികമായി അനുവദിച്ചതായി റെയിൽവേ അറിയിച്ചു.

Read More

കൂടുതൽ സ്പെഷ്യൽ ബസുകൾ 15 ന് ശേഷമെന്ന് കർണാടക ആർടിസി 

ബെംഗളൂരു: ഓണത്തിന് കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ ബസുകളിലേക്കുള്ള ബുക്കിംഗ് 15ന് ശേഷം ആരംഭിക്കുമെന്ന് കർണാടക ആർടിസി അറിയിച്ചു. കോട്ടയം -2, മൂന്നാർ -1, എറണാകുളം -3, തൃശൂർ -3, പാലക്കാട് -3, കോഴിക്കോട് -2, കണ്ണൂർ -1 നവീകരണത്തിലേക്ക് 15 സ്പെഷ്യൽ ബസുകൾ കഴിഞ്ഞ ദിവസം വരെ അനുവദിച്ചു.

Read More

ഇന്ത്യയിലെ ട്രാഫിക് നിയമലംഘനങ്ങളുടെ 50 ശതമാനവും സംസ്ഥാനത്ത് നിന്ന്; മുഴുവൻ വിശദാംശങ്ങൾ

ബെംഗളൂരു: ഓഗസ്റ്റ് 1 നും 9 നും ഇടയിൽ സംസ്ഥാനത്ത് നിന്ന് ട്രാഫിക് നിയമലംഘനങ്ങൾക്കായി പുറപ്പെടുവിച്ച ഇ-ചലാനുകളുടെ എണ്ണത്തിൽ റെക്കോർഡ് സൃഷ്ടിക്കപ്പെട്ടതായി സംസ്ഥാന അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി) അലോക് കുമാർ പറഞ്ഞു. കണക്കുകൾ പ്രകാരം രാജ്യത്തെ ട്രാഫിക് ഇ ചലാനുകളുടെ 50 ശതമാനവും കർണാടകയിൽ നിന്നാണ് എന്നാണ് റിപ്പോർട്ടുകൾ. വ്യാഴാഴ്ച, ഉന്നത പോലീസ് ഉദ്യോഗസ്ഥൻ സോഷ്യൽ മീഡിയയിൽ ഡാറ്റ പങ്കിടുകയും ചെയ്തു. “ഇ-ചലാൻ ഉപയോഗിച്ച് ട്രാഫിക് ലംഘനവുമായി ബന്ധപ്പെട്ട പിഴ ശേഖരണത്തിൽ സംസ്ഥാനം രാജ്യത്തിൽ വളരെ…

Read More

മൂന്നു മാസത്തിനുള്ളിൽ സർക്കാരിനെതിരെ അഴിമതി ആരോപണം 

ബെംഗളൂരു:സംസ്ഥാനത്ത് കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്ന് മൂന്ന് മാസത്തിനുള്ളിൽ അഴിമതിയാരോപണം. സർക്കാരിനെതിരെയുള്ള കമ്മിഷനും അഴിമതിയും അതിന്റെ പാരമ്യത്തിലെത്തിയിരിക്കുകയാണെന്ന് വിധാൻ പരിഷത്ത് അംഗം കോട്ട ശ്രീനിവാസ പൂജാരി വിമർശിച്ചു. നിലവിലെ ട്രാൻസ്ഫർ റാക്കറ്റിന്റെ തിരക്കിലാണ് സർക്കാർ എന്ന് വ്യാഴാഴ്ച മംഗളൂരുവിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിലവിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് സ്ഥലത്തുതന്നെ തുടരേണ്ടിവരുന്നു, എന്നാൽ ലക്ഷക്കണക്കിന് രൂപയാണ് കുടിശ്ശിക തുക. സഭയ്ക്കകത്തും പുറത്തും ബിജെപി ഇക്കാര്യം നിർദേശിക്കുകയും പോരാടുകയും ചെയ്തു. ബിബിഎംപി പ്രവൃത്തികൾ സംബന്ധിച്ച് കരാറുകാരൻ മന്ത്രിക്കെതിരെ ഗവർണർക്ക് നേരിട്ട് പരാതി നൽകിയിട്ടുണ്ട്. പരാതി അന്വേഷിക്കാൻ ഗവർണർ നിർദേശിച്ചിട്ടുണ്ട്.…

Read More

വ്യവസായിയെ അജ്ഞാതസംഘം കൊലപ്പെടുത്തി

death murder

ബെംഗളൂരു : ഹാസനിലെ ജെ.ഡി.എസ്. നേതാവായ വ്യവസായിയെ അജ്ഞാതസംഘം കൊലപ്പെടുത്തി. ഹസനിൽ ഗ്രാനൈറ്റ് ഫാക്ടറി നടത്തുന്ന കൃഷ്ണഗൗഡയാണ് (55) കൊല്ലപ്പെട്ടത്. ഫാക്ടറിക്ക് മുന്നിൽ ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. കാറിലെത്തിയ നാലംഗസംഘം കൈയിൽ കരുതിയ ആയുധമുപയോഗിച്ച് കൃഷ്ണഗൗഡയെ ആക്രമിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. തുടർന്ന് അക്രമികൾ കാറിൽ രക്ഷപ്പെട്ടു. ജെ.ഡി.എസ്. എം.എൽ.എ.യും മുൻ മന്ത്രിയുമായ എച്ച്.ഡി. രേവണ്ണയുടെ അടുത്തസുഹൃത്താണ് കൃഷ്ണഗൗഡ. ഹാസൻ സിറ്റി മുനിസിപ്പൽ കൗൺസിലിലേക്ക് മത്സരിച്ചിട്ടുണ്ട്. ഹാസൻ എം.എൽ.എ.യും ജെ.ഡി.എസ്. നേതാവുമായ സ്വരൂപ് പ്രകാശ് സംഭവസ്ഥലത്തെത്തി. ജില്ലാ പോലീസ് മേധാവി ഹരിറാം ശങ്കർ അന്വേഷണം നടത്തി.

Read More

യുവതിയുടെ വ്യാജ പേയ്‌മെന്റ് തന്ത്രത്തിന് ഇരയായത് ഓട്ടോ ഡ്രൈവർ

ബെംഗളൂരു: ഓൺലൈനിലൂടെ നിരവധി തട്ടിപ്പുകൾ ഇന്ന് നടക്കുന്നുണ്ട്. അതു പോലെ നഗരത്തിൽ നടന്ന ഒരു തട്ടിപ്പ് ആണ് ഇപ്പോൾ പുറത്ത് വരുന്നത്. ഓൺലൈൻ പണമിടപാടിലൂടെ പണം കൈമാറിയെന്ന് തെറ്റിദ്ധരിപ്പിച്ച് ഒരു ഓട്ടോറിക്ഷ ഡ്രൈവറെയാണ് യാത്രക്കാരിയായ സ്ത്രീ പറ്റിച്ചത്. 23400 രൂപ സ്ത്രീയുടെ കബളിപ്പിക്കലിൽ ഓട്ടോറിക്ഷ ഡ്രൈവർക്ക് നഷ്ടമായി. ശിവകുമാർ എന്ന ഓട്ടോറിക്ഷ ഡ്രൈവറെയാണ് ഏകദേശം 20 വയസ്സിന് അടുത്ത് പ്രായം തോന്നിക്കുന്ന യുവതി പറ്റിച്ചത്. തട്ടിപ്പ് നടന്ന ദിവസം രാവിലെ ഏകദേശം 9:45 -ഓടെയാണ് ശിവകുമാറിൽ നിന്നും കടം വാങ്ങിയ ഒരാൾ ശിവകുമാറിനെ ഫോണിൽ…

Read More

മിമിക്രി താരം വിതുര തങ്കച്ചൻ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു

പ്രശസ്ത മിമിക്രി താരം വിതുര തങ്കച്ചന് വാഹനാപകടത്തിൽ പരിക്ക്. പരിപാടി അവതരിപ്പിച്ച് തിരികെ വരുന്നതിനിടെ വിതുരക്ക് സമീപം വെച്ചു തങ്കച്ചൻ സഞ്ചാരിച്ചിരുന്ന കാർ ജെസിബിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ തങ്കച്ചന്റെ നെഞ്ചിനും കഴുത്തിനും പരിക്കേറ്റു. ഉടൻ തന്നെ തങ്കച്ചനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിനു അടിമാലിക്കും, മഹേഷ് കുഞ്ഞുമോനും ഉണ്ടായ അപകടത്തിന് പിന്നാലെയാണ് ഇപ്പോൾ തങ്കച്ചനും അപകടം സംഭവിച്ചിരിക്കുന്നത്.

Read More
Click Here to Follow Us