ബെംഗളൂരു: നഗരത്തിലെ തെരുവ് നായ്ക്കളെ നിരീക്ഷിക്കാൻ മൈക്രോചിപ്പുകൾ ഉപയോഗിക്കുന്നതിന് ബൃഹത് ബെംഗളൂരു മഹാനഗര പാലകെ ( ബിബിഎംപി ) തീരുമാനിച്ചു . ഇതിനായി സ്വകാര്യ സ്ഥാപനങ്ങളുമായി ചർച്ച ആരംഭിച്ചിട്ടുണ്ട്. നായയുടെ കഴുത്തിൽ മൈക്രോചിപ്പ് ഘടിപ്പിക്കാനാണ് പദ്ധതിയെന്ന് ബിബിഎംപി അധികൃതർ വ്യക്തമാക്കി. വളണ്ടിയർമാർക്ക് അവരുടെ സെൽഫോണിലെ ഒരു ആപ്പിന്റെ സഹായത്തോടെ നായയുടെ കഴുത്ത് ഭാഗം സ്കാൻ ചെയ്താൽ അതിന്റെ വിശദാംശങ്ങൾ ശേഖരിക്കാനാകും. കുത്തിവയ്പ്പ് ആവർത്തിക്കുന്നത് തടയാനും തെരുവുനായ്ക്കളെ പിടികൂടി ഗർഭനിരോധന മാർഗ്ഗം സ്വീകരിക്കാനുമാണ് നടപടിയെന്ന് അധികൃതർ പറയുന്നു. ഒരിക്കൽ നടപ്പിലാക്കിയാൽ, നായയുടെ ജനന നിയന്ത്രണ ശസ്ത്രക്രിയയുടെയും…
Read MoreMonth: August 2023
യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീടിന് മുൻപിൽ ഉപേക്ഷിച്ച പ്രതി അറസ്റ്റിൽ
ബെംഗളൂരു: യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി വീടിന് മുന്നിൽ ഉപേക്ഷിച്ച അയൽവാസിയായ പ്രതി പിടിയിൽ. ഒഡീഷ സ്വദേശി കൃഷ്ണ ചന്ദ് സെറ്റിനെയാണ് പോലീസ് പിടികൂടിയത്. ഇന്നലെയാണ് കലബുർഗി സ്വദേശിയായ 21കാരി കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട യുവതിയും സഹോദരിയും മഹാദേവ്പൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ മഹേശ്വരി നഗർ എന്ന സ്ഥലത്താണ് കഴിഞ്ഞ മൂന്ന് വർഷമായി താമസിച്ചിരുന്നത്. യുവതിയുടെ മൃതദേഹം കണ്ടെത്തുന്നതിന് മുമ്പ് കഴിഞ്ഞ ദിവസം ഇവരെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി സഹോദരി പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന്, അടുത്ത ദിവസം പുലർച്ചെ അഞ്ച് മണിക്ക് പുതപ്പിനുള്ളിൽ പൊതിഞ്ഞ നിലയിൽ…
Read Moreപീഡന കേസിൽ സിനിമാ നിർമ്മാതാവ് അറസ്റ്റിൽ
ബെംഗളൂരു: യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് ഭീഷണിപ്പെടുത്തിയ കേസിൽ പ്രമുഖ കന്നഡ സിനിമാ നിർമാതാവ് അറസ്റ്റിൽ. ശനിയാഴ്ചയാണ് സംസ്ഥാന പോലീസ് നിർമാതാവായ വീരേന്ദ്ര ബാബുവിനെ അറസ്റ്റ് ചെയ്തത്. പീഡനദൃശ്യങ്ങൾ പകർത്തി ഇയാൾ യുവതിയെ ഭീഷണിപ്പെടുത്തി പണം വാങ്ങിയെന്നാണ് പരാതി. വീരേന്ദ്ര ബാബു യുവതിയിൽ നിന്നും 15 ലക്ഷം രൂപ കൈവശപ്പെടുത്തിയതായും അനുസരിച്ചില്ലെങ്കിൽ വീഡിയോ സോഷ്യൽമീഡിയയിലൂടെ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും പോലീസ് പറയുന്നു. 2021 കേസിനാസ്പദമായ സംഭവം നടന്നത്. യുവതി പോലീസിൽ പരാതി നൽകിയത് അടുത്തിടെയാണ്. വീരേന്ദ്ര ബാബു ആവശ്യപ്പെട്ട പണം നൽകാനായി തന്റെ ആഭരണങ്ങൾ അടക്കം വിറ്റുവെന്ന്…
Read Moreട്രെയിൻ ടിക്കറ്റ് റീഫണ്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടെ കോഴിക്കോട് സ്വദേശിക്ക് നഷ്ടമായത് നാല് ലക്ഷം രൂപ
കോഴിക്കോട് : ക്യാൻസൽ ചെയ്ത് ട്രെയിൻ ടിക്കറ്റ് റീഫണ്ട് ചെയ്യാൻ ഐ.ആർ.ടി.സി.സി. സൈറ്റ് വഴിശ്രമിച്ച ആൾക്ക് വ്യാജവെബ്സൈറ്റിൽ കുടുങ്ങി നാലുലക്ഷത്തിലധികം രൂപ നഷ്ടപ്പെട്ടു. കോഴിക്കോട് വണ്ടിപ്പേട്ടയിലെ എം. മുഹമ്മദ് ബഷീറാണ് അബദ്ധം പറ്റിയത്. 1740 രൂപയുടെ ടിക്കറ്റ് ക്യാൻസൽ ചെയ്യാൻ ശ്രമിച്ചപ്പോഴാണ് നാലുലക്ഷത്തിലധികം രൂപ നഷ്ടപ്പെട്ടത്. അബദ്ധസൈറ്റ് തുറന്ന് ടിക്കറ്റ് ക്യാൻസൽ ചെയ്യാൻ ശ്രമിച്ചപ്പോൾ വ്യാജ ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തി സഹായിക്കാമെന്ന മട്ടിൽ ഫോൺവിളി വരുകയായിരുന്നു. ഇംഗ്ലീഷിലും ഹിന്ദിയിലും മാറിമാറി സംസാരിച്ച അയാൾ പറഞ്ഞപ്രകാരം ഗൂഗിൾ തുറന്ന് താൻ ടൈപ്പ് ചെയ്യുകയായിരുന്നു. ഉടനെ ഒരു ബ്ലു…
Read Moreഗൃഹലക്ഷ്മി പദ്ധതിയിൽ രജിസ്റ്റർ ചെയ്തവർ ഒരു കോടിയിലേറെ
ബെംഗളൂരു : വീട്ടമ്മമാർക്ക് മാസം രണ്ടായിരം രൂപവീതം അവരുടെ ബാങ്കിലേക്ക് നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ രജിസ്റ്റർ ചെയ്തവർ ഒരു കോടി കവിഞ്ഞു. പദ്ധതിയുടെ ഉദ്ഘാടനം ഓഗസ്റ്റ് 27-ന് ബെളഗാവിയിൽ നടക്കും. ചടങ്ങിലേക്ക് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയാഗാന്ധി, രാഹുൽ ഗാന്ധി എന്നിവരെ ക്ഷണിച്ചിട്ടുണ്ടെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അറിയിച്ചു. ഇതേസമയത്ത് തന്നെ സംസ്ഥാനത്ത് 11,000 കേന്ദ്രങ്ങളിലും ഉദ്ഘാടന പരിപാടി നടക്കും. കോൺഗ്രസിന്റെ അഞ്ചിന ജനപ്രിയ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നാണ് ഗൃഹലക്ഷ്മി പദ്ധതി. ഇതിൽ രജിസ്റ്റർ ചെയ്യുന്നതിന് അവസാന തീയതി നിശ്ചയിച്ചിട്ടില്ല. അർഹരായവർക്ക് ഇനിയും അപേക്ഷിക്കാം. റേഷൻകാർഡിൽ…
Read Moreസ്വകാര്യചിത്രങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ ബി.ജെ.പി വനിതാനേതാവിനെ മരിച്ചനിലയില്‍ കണ്ടെത്തി
ഗുവാഹാട്ടി: മുതിര്‍ന്ന ബി.ജെ.പി നേതാവിനൊപ്പമുള്ള സ്വകാര്യചിത്രങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ ബി.ജെ.പി വനിതാനേതാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. അസമിലെ ബി.ജെ.പി നേതാവും കിസാന്‍ മോര്‍ച്ച സെക്രട്ടറിയുമായ ഇന്ദ്രാണി തഹ്ബില്‍ദാറിനെയാണ് (48) വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്. ആത്മഹത്യയാണെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. മുതിര്‍ന്ന ബി.ജെ.പി നേതാവിനൊപ്പമുള്ള ഇന്ദ്രാണിയുടെ സ്വകാര്യചിത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതാണ് ഇന്ദ്രാണിയെ മരണത്തിലേക്ക് നയിച്ചതെന്നാണ് പറയപ്പെടുന്നത്. സംഭവം അസമിലെ പാർട്ടിക്കുള്ളിൽ വലിയ ചർച്ചകൾക്ക് കാരണമായിട്ടുണ്ട്. ഇന്ദ്രാണിയുടെ മരണത്തിന് പിന്നാലെ മുതിർന്ന നേതാവ് ഒളിവില്‍പോയിരിക്കുകയാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അസ്വാഭാവിക മരണത്തിന്…
Read Moreഹിജാബ് ധരിച്ച കുട്ടികളുടെ വീഡിയോ പ്രചരിച്ചു; യൂണിഫോം നിർബന്ധമാക്കി കോളേജ്
ബെംഗളൂരു : കാമ്പസിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥിനികളുടെ വീഡിയോ പ്രചരിച്ചതിനെത്തുടർന്ന് കോളേജിൽ യൂണിഫോം നിർബന്ധമാക്കി പ്രിൻസിപ്പൽ ഉത്തരവിറക്കി. ചിക്കമഗളൂരു ഐ.ഡി.എസ്.ജി. ഗവ. കോളേജിലാണ് ഉത്തരവിറക്കിയത്. ബിരുദ-ബിരുദാനന്തര കോഴ്‌സുകളിൽ പഠിക്കുന്ന വിദ്യാർഥികൾ നിർബന്ധമായും യൂണിഫോമും കോളേജിലെ തിരിച്ചറിയൽകാർഡും ധരിച്ചുവരണമെന്നാണ് പ്രിൻസിപ്പലിന്റെ ഉത്തരവ്. കോളേജ് വരാന്തയിലൂടെ ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥിനികൾ നടക്കുന്നതിന്റെയും ക്ലാസിലിരിക്കുന്നതിന്റെയും വീഡിയോ ഏതാനും ദിവസം മുമ്പാണ് സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചത്. ഇതിൽ ചില സംഘടനകൾ പ്രതിഷേധമുയർത്തിയിരുന്നു. സ്കൂളുകളിലും പ്രീ-യൂണിവേഴ്‌സിറ്റി കോളേജുകളിലും യൂണിഫോം നിർബന്ധമാക്കി കഴിഞ്ഞ ബി.ജെ.പി. സർക്കാരിന്റെ കാലത്ത് വിദ്യാഭ്യാസവകുപ്പ് ഉത്തരവിറക്കിയിരുന്നു. എന്നാൽ, ബിരുദ-ബിരുദാനന്തര കോളേജുകളിൽ…
Read Moreഅമ്മയും കുട്ടികളും കിണറ്റിൽ ചാടി മരിച്ചു
ബെംഗളൂരു : റായ്ച്ചൂരുവിൽ രണ്ടുമക്കളെയുംകൊണ്ട് യുവതി കിണറ്റിൽച്ചാടി മരിച്ചു. മെഗലപ്പേട്ട് സ്വദേശി ചൗഡമ്മ (26), മക്കളായ പ്രീതം (4), രാമണ്ണ (2) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ടാണ് രണ്ടു മക്കളെയും അരയിൽ കെട്ടിയശേഷം യുവതി ഗ്രാമത്തിലെ കൃഷിയിടത്തിലുള്ള കിണറ്റിൽ ചാടിയത്. കുടുംബ പ്രശ്‌നമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ചൗഡമ്മയും ഭർത്താവ് ഹുളഗപ്പയും ബുധനാഴ്ച രാത്രി വഴക്കിട്ടതായി അയൽവാസികൾ പോലീസിനോട് പറഞ്ഞു. മുദ്ഗൽ പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി.
Read Moreകദംബ നേവൽ ബേസ് ഡോക്ക് യാർഡിലെ ടഗ് ബോട്ടിൽ തീപിടുത്തം
ബെംഗളൂരു : ഉത്തര കന്നഡ ജില്ലയിലെ കദംബ നേവൽ ബേസിലെ ഡോക്ക് യാർഡിലെ ടഗ് ബോട്ടിൽ തീപിടുത്തം ഉണ്ടായതായി റിപ്പോർട്ട്. വ്യാഴാഴ്‌ച ഉച്ചയോടെ വലിയ ബോട്ടുകൾ ഡോക്ക്‌യാർഡിൽ എത്തിക്കാൻ ഉപയോഗിച്ച ബോട്ടിന്റെ എഞ്ചിനിൽ തീപിടിത്തം കണ്ടതോടെയാണ് സംഭവം പുറത്ത് അറിയുന്നത്. ഡീസൽ ടാങ്കിലേക്കും മറ്റിടങ്ങളിലേക്കും തീ അതിവേഗം പടർന്നു. Fire brokeout in a #TugBoat #Engine in #KadambaNavalBase in #UttaraKannadaDistrict. The #NavyPersonnel have brought it under control after battling for several hours.@XpressBengaluru @santwana99 @Cloudnirad @ramupatil_TNIE…
Read Moreസംസ്ഥാനത്തിലെ 1,695 അനധികൃത സ്‌കൂളുകൾ ഘട്ടംഘട്ടമായി അടച്ചുപൂട്ടുമെന്ന് വിദ്യാഭ്യാസ മന്ത്രി
ബെംഗളൂരു : സംസ്ഥാനത്ത് 1,695 അനധികൃത സ്‌കൂളുകളുണ്ടെന്നും അത്തരത്തിലുള്ള എല്ലാ സ്‌കൂളുകളും ഘട്ടം ഘട്ടമായി അടച്ചുപൂട്ടുമെന്നും പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ . അനുമതിയില്ലാതെ പ്രവർത്തിക്കുന്ന പുതിയ സ്‌കൂളുകൾക്ക് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർമാരെ ചുമതലപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ബെംഗളൂരുവിൽ കർണാടക പ്രൈവറ്റ് മാനേജ്‌മെന്റ് അസോസിയേഷനുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ബംഗാരപ്പ ഇക്കാര്യം വെളിപ്പെടുത്തിയത്. “പ്രൈവറ്റ് സ്കൂൾ അസോസിയേഷൻ അംഗങ്ങൾ അവരുടെ പരാതികളെക്കുറിച്ച് എന്നോട് പറയുകയും സംസ്ഥാനത്ത് പ്രവർത്തിക്കുന്ന അനധികൃത സ്കൂളുകളെ കുറിച്ച് പരാതിപ്പെടുകയും ചെയ്തിട്ടുണ്ട്. പ്രശ്‌നം പരിഹരിക്കുന്നതിനുള്ള വിവിധ പരിഹാരങ്ങൾ ചർച്ച…
Read More